കുളിക്കുമ്പോഴും വസ്ത്രം മാറാത്ത പ്രതിഭാശാലി

Date:

spot_img

പ്രതിഭകൾ  പ്രാഗത്ഭ്യം കൊണ്ടുമാത്രമല്ല അവരുടെ അനിതരസാധാരണമായ സ്വഭാവപ്രത്യേകതകളിലൂടെയും ലോകത്തെ അതിശയിപ്പിച്ചിട്ടുണ്ട്. നിത്യജീവിതത്തിൽ സാധാരണക്കാർ ചെയ്യാത്തതു പലതും ഈ പ്രതിഭകൾ  അതിസ്വഭാവികമെന്നോണം ചെയ്തുപോന്നിരുന്നു. 

എക്കാലത്തെയും ഏറ്റവും പ്രതിഭാശാലിയായ കലാകാരനാണ് മൈക്കലാഞ്ചലോ.  പക്ഷേ അദ്ദേഹത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. വസ്ത്രം മാറുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത കാര്യമായിരുന്നു.കുളിക്കുമ്പോഴും മൈക്കലാഞ്ചലോ വസ്ത്രം മാറുകയില്ലായിരുന്നു.

കട്ടിലിൽ ഇരുന്ന് പ്രഭാതഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു വിൻസ്റ്റൺ ചർച്ചിൽ. ചിലപ്പോൾ പ്രഭാതഭക്ഷണം കഴിക്കുന്ന സമയം ഉച്ചയ്ക്ക് ഒരു മണിയോട് അടുത്തുവരെയെത്തിയെന്നുമിരിക്കും. ഇപ്രകാരം ഭക്ഷണം കഴിക്കുമ്പോൾ ഒരു കാര്യത്തിൽ അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ടൈപ്പ് റൈറ്ററും  സെക്രട്ടറിയും കട്ടിലിൽ അടുത്തുണ്ടാവണം. ചർച്ചിൽ പറയുന്ന കാര്യങ്ങൾ അതാത് സമയത്ത് ടൈപ്പ് ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഇത്.

പല മഹാന്മാരും ഉറക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തവരാണ്. അബ്ദുൾ കലാമിനെപോലെയുള്ളവർ ദിവസം നാലോ അഞ്ചോ മണിക്കൂർ മാത്രം ഉറങ്ങിയിരുന്നവരാണ്. അവർ അതനുസരിച്ച് തങ്ങളുടെ ശരീരത്തെ വഴക്കിയെടുക്കുകയായിരുന്നുവെന്ന് വേണം പറയാൻ.

ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായി മൂത്രപ്പാനീയ ചികിത്സയുടെ വക്താവായിരുന്നു. ചാർലി ചാപ്ലിന്റെ തമാശകൾ ലോകത്തെ മുഴുവൻ പൊട്ടിച്ചിരിപ്പിച്ചവയായിരുന്നു. കുട്ടികൾ അദ്ദേഹത്തിന്റെ സിനിമകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. പക്ഷേ വ്യക്തിജീവിതത്തിൽ കുട്ടികളെ തീരെ ഇഷ്ടമില്ലാത്ത വ്യക്തിയായിരുന്നു ചാപ്ലിൻ.

ഓരോ വ്യക്തിക്കും അവനവർക്ക് മാത്രമറിയാവുന്ന ഏതൊക്കെയോ ചില സ്വഭാവസവിശേഷതകൾ ഉണ്ടെന്ന് മാത്രമേ നമുക്ക് പറയാനാവൂ. സാധാരണക്കാരുടെ ഈ അസാധാരണതകൾ പരിഹസിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുമ്പോൾ പ്രതിഭകളുടെയും പ്രഗത്ഭരുടെയും അസ്വഭാവികപെരുമാറ്റരീതികളും ശൈലികളും  ചർച്ച ചെയ്യപ്പെടേണ്ട വിഷയമായി മാറുന്നുവെന്ന് മാത്രം.

പക്ഷേ ലോകം കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വലിയ ബുദ്ധിശാലിയായ ആൽബർട്ട് ഐൻസ്റ്റൈൻ എല്ലാ ദിവസവും പത്തുമണിക്കൂറിൽ കുറയാതെ ഉറങ്ങുന്ന ആളായിരുന്നു. അതുപോലെ അദ്ദേഹം സോക്സ് ധരിക്കാൻ ഇഷ്ടപ്പെടാത്ത ആളുമായിരുന്നു.

More like this
Related

അംഗീകാരം

അംഗീകാരത്തിന്റെ അടിസ്ഥാനം അയാളുടെ യോഗ്യതകളാണ്. ഒരാളെ പര സ്യമായി അംഗീകരിക്കുക എന്നു...

‘വെളുത്ത മുറി’ പീഡനങ്ങൾ

മിഡിൽ ഈസ്റ്റിൽ പ്രതേകിച്ചു  ഇറാൻ പോലുള്ള രാജ്യങ്ങളിൽ കുറ്റവാളികൾക്ക് നേരെ  പ്രയോഗിക്കുന്ന...

ഒരു കിലോയ്ക്ക് 25 ലക്ഷം രൂപ ! 

ലോകത്തിൽ വച്ചേറ്റവും ആഡംബരഭരിതവും സവിശേഷവുമായ   ഭക്ഷണപദാർത്ഥമാണ് കാവിയർ. സമ്പന്നവിഭാഗങ്ങളുടെ ഭക്ഷ്യവിഭവം....

മുടിക്കുവേണ്ടിയും മ്യൂസിയം!

ലോകത്തിലെ ഏറ്റവും വിചിത്രമായ മ്യൂസിയമാണ് തുർക്കി  കപ്പഡോഷ്യയിലെ അവാനോസ് ഹെയർ മ്യൂസിയം....
error: Content is protected !!