വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു തോന്നൽ ചിലപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടാവാം. ഒരുപരിധിവരെ അതിന് നമ്മൾ തന്നെയാണ് ഉത്തരവാദികൾ. നാം സ്വയമേ തന്നെ ഒരു അകലം പാലിച്ചുകൊണ്ടായിരിക്കും അവിടേയ്ക്ക് കടന്നുചെല്ലുന്നത്. നമ്മൾ ആരുടെ നേരെയും നോട്ടം പതിപ്പിച്ചിട്ടുണ്ടാവില്ല. മുഖം കുനിച്ചോ നോട്ടം തെറ്റിച്ചോ ഒക്കെ കടന്നുചെല്ലുന്നതിലൂടെ മറ്റു്ള്ളവർക്ക് നമ്മെ സ്വാഗതം ചെയ്യുന്നതിനുള്ള അവസരം കൂടിയാണ് നാം നിഷേധിക്കുന്നത്. തലകുനിച്ചും നോട്ടം കൊടുക്കാതെയും കയറിച്ചെല്ലുന്നതിന് പകരം വെൽക്കം ചെയ്യപ്പെടേണ്ട വ്യക്തിയാണ് താനെന്ന സൂചന വ്യക്തമാക്കിക്കൊണ്ടുതന്നെ കയറിച്ചെല്ലുക. നാംമറ്റുള്ളവർക്ക് സംലഭ്യനാണെന്നും സ്വീകാര്യനാണെന്നും അവർക്ക് തന്നെ തോന്നലുണ്ടാവണം.
വീട്ടിലോ ഏറെ പ്രിയപ്പെട്ടവരുടെ ഇടയിലോ എങ്ങനെയായിരിക്കും നാം പെരുമാറുകയെന്ന ആലോചിച്ചുനോക്കുക. അതേ രീതിയിൽ പരിചയക്കുറവുളളവരുടെ ഇടയിലും അപരിചിതരുടെയിടയിലും പെരുമാറാൻ ശ്രമിക്കുക. ആളുകൾ,സ്ഥലം, പ്രവർത്തനങ്ങൾ ഇവയെക്കുറിച്ചെല്ലാം സങ്കല്പിക്കുക. അവരോട് ഇടപെടുന്ന രീതി, സംസാരിക്കുന്ന വിഷയങ്ങൾ.. ഇങ്ങനെയൊരു റിഹേഴ്സൽ നമ്മെ ശാന്തമാക്കും. അതിന് ശേഷം ഈ പരിശീലനം സാഹചര്യമനുസരിച്ച് പ്രയോഗിക്കുക.അപ്പോൾ സോഷ്യൽ സിറ്റുവേഷൻ ദുഷ്ക്കരമായി അനുഭവപ്പെടുകയില്ല.
അപ്പോൾ അപരിചിതർ പരിചിതരായി മാറും. ഇരുവർക്കും കണക്ടാകാൻ അവസരം വരും. മറ്റുള്ളവർക്ക് നേരെ ബോധപൂർവ്വം നാം ഒരു ക്ഷണം അയ്ക്കുക. അപ്പോൾ അവർ അതിനോട് ക്രിയാത്മകമായി പ്രതികരിക്കും. നാം പ്രതീക്ഷിക്കുന്നത് കണ്ടെത്തിത്തരാൻ നമ്മുടെ നേർവസ് സിസ്റ്റത്തിന് പ്രത്യേകകഴിവുണ്ട്.
അവർ എന്നെ പരിഗണിച്ചില്ല എന്ന് പഴിചാരുന്നതിന് മുമ്പ് അവരെ നാം എത്രത്തോളം പരിഗണിച്ചുവെന്ന് വിലയിരുത്തുക.
ഒരാൾ നമ്മെ എത്രത്തോളം സ്വാഗതം ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കാൻ അവരുടെ മുഖഭാവങ്ങൾ ശ്രദ്ധിച്ചാൽ മതിയെന്ന് എഴുതിയല്ലോ. അതുപോലെ തന്നെ അവരുടെ സംസാരത്തിന്റെ ടോൺ, ഹസ്തദാനം, ഇൻകമിംങ് ഹഗ് ഇവയും അതേ സൂചനകൾ നല്കുന്നവയാണ്, മറ്റുള്ളവരുടെ നോട്ടം, ശബ്ദം, മുഖഭാവങ്ങൾ, മുഖം എന്നിവയിലൂടെ നാം സ്വാഗതം ചെയ്യപ്പെടുന്നുണ്ടോയെന്ന് മനസ്സിലാക്കാനാവും മറ്റൊരാളുടെ പുഞ്ചിരി, നോട്ടം, ഇവയൊക്കെ അതിന്റെ തെളിവുകളാണ്.
അപരിചിതമായ ഇടങ്ങളിൽ വീണുകിട്ടുന്ന പുഞ്ചിരി നമ്മെ റിലാക്സഡാക്കും സുരക്ഷിതത്വബോധമുള്ളവനുമാക്കും. സൗഹൃദതരംഗങ്ങൾ രൂപപ്പെടുത്താൻ ബോധപൂർവ്വം ശ്രമിക്കുക. അപ്പോൾ ഏതൊക്കെയോ സൗഹൃദതരംഗങ്ങളിൽ നമ്മുക്കു ചുറ്റിനും രൂപപ്പെടും.