അംഗവൈകല്യമുള്ളവരുടെ കഥകള്‍ സിനിമകളാകുമ്പോഴും അതില്‍ അഭിനയിക്കുന്നത് അംഗപരിമിതികള്‍ ഇല്ലാത്തവര്‍ തന്നെയാണ്. അപവാദമായി മയൂരി പോലെയുള്ള ചില ഒറ്റപ്പെട്ട സിനിമകള്‍ മാത്രം.
കൃത്രിമക്കാലുമായി നര്‍ത്തനമാടിയ ജീവിതകഥ പറഞ്ഞ ആ സിനിമയില്‍ പ്രധാന വേഷം ചെയ്തത് സുധാചന്ദ്രന്‍ തന്നെയായിരുന്നു. പറഞ്ഞുവരുന്നത് അതല്ല അങ്ങനെ ചില ഒറ്റപ്പെട്ട ശ്രമങ്ങള്‍ അംഗപരിമിതരെ അടയാളപ്പെടുത്തിക്കൊണ്ട് സിനിമ അവതരിപ്പിച്ചിട്ടുണ്ട് എന്ന് പറയാനാണ്. വിഷയം ഒരു പഴയ ബോംബ് കഥ എന്ന സിനിമയായപ്പോള്‍ പഴയകാര്യം ഓര്‍ത്തുപോയെന്ന് മാത്രം.
ബിബിന്‍ജോര്‍ജ് എന്ന ചെറുപ്പക്കാരന്‍ നായകനായിട്ടുള്ള സിനിമയാണ് ഷാഫിയുടെ പുതിയ ചിത്രമായ ഒരു പഴയബോംബ് കഥ.ജീവിതത്തിലും സിനിമയിലും നായകന് ചില ശാരീരികപരിമിതികള്‍ ഉണ്ടെന്നത് സത്യം. പക്ഷേ എല്ലാ വീരസ്യങ്ങളും പ്രകടിപ്പിക്കാന്‍ കഴിയുന്ന നായകന്‍ തന്നെ അവന്‍. കാല്‍ ഒന്നരയായാലെന്ത്.. അവന് പ്രണയിക്കാന്‍ സുന്ദരിയായ നായികയുണ്ട്.. അവന് പാട്ടുപാടാനും ഡാന്‍സ് കളിക്കാനും അറിയാം. പ്രതിയോഗിയെ തന്ത്രപരമായി കീഴടക്കാനും.പ്രതികാരം ചെയ്യാനും മിടുക്കന്‍.
ഇതിന് പുറമെ സര്‍വ്വഗുണസമ്പന്നന്‍,കുടുംബസ് നേഹി, നല്ലകൂട്ടുകാരന്‍. ഇങ്ങനെ എല്ലാത്തരത്തിലും ശരാശരി നായകന്റെ എല്ലാ ഗുണങ്ങളും ഉള്ളവനാണ് ബിബിന്‍ അവതരിപ്പിക്കുന്ന ശ്രീക്കുട്ടന്‍ എന്ന നായകന്‍. ബിബിന്‍ ജോര്‍ജ് എന്ന വ്യക്തി പ്രസരിപ്പിക്കുന്നത് വളരെ ക്രിയാത്മകമായ ജീവിതസമീപനമാണ് എന്ന് അദ്ദേഹത്തിന്റെ ചില അഭിമുഖങ്ങള്‍ വഴിയായും അടുത്തുപരിചയമുള്ള ആളുകളിലൂടെയും കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ സിനിമ എന്ന ലെവലില്‍ നോക്കുമ്പോ്ള്‍ ഒരു പഴയ ബോംബ് കഥ ഒരുപൊട്ടാസ് ബോംബ് പോലെയായിപോയി. ഹിറ്റ്‌മേക്കറായ ഷാഫിയെപോലെയുള്ള ഒരാള്‍ സംവിധായകനാകുമ്പോള്‍ പ്രതീക്ഷിക്കുന്നതൊന്നും നല്കാന്‍ ഈ ചിത്രത്തിന് കഴിയുന്നില്ല.
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ എന്ന സലീംകുമാര്‍ മട്ടില്‍ എന്തിനാണാവോ തീവ്രവാദികളും ഛത്തീസ്ഗഡുമൊക്കെ ഈ കഥയില്‍ കൊണ്ടുവന്നത്? പരസ്പരബന്ധമില്ലാത്ത അനേകം സംഭവങ്ങളും കഥാപാത്രങ്ങളും. തീവ്രവാദികള്‍ തീപിടിച്ച് മരിക്കുന്നതൊക്കെ കാണുന്പോള്‍ ചിരിക്കണോ കരയണോ എന്ന് അറിയാതെ വിഷമിക്കുകയായിരുന്നു. സിനിമയാകുന്പോഴും ഇങ്ങനെയൊക്കെ അതും ഇക്കാലത്ത് വേണോ എന്നൊരു ആശങ്ക. തിരക്കഥയുടെ പോരായ്മ തന്നെ പ്രധാന കാരണം.
ഇങ്ങനെയാണെങ്കിലും ചില ചിരികളൊക്കെയുണ്ടെന്ന് പറയാതിരിക്കാനും വയ്യ. ഹരീഷ് കണാരനാണ് അത്തരംചിരികള്‍ സമ്മാനിക്കുന്നത്. സാധാരണ കൊമേഴ്‌സ്യല്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തനായ ഇന്ദ്രന്‍സിനെ കാണാന്‍ കഴിഞ്ഞതും പ്രത്യേകതയായിതോന്നി.
എങ്കിലും ബിബിന്‍ ജോര്‍ജ് നല്കുന്ന പ്രചോദനത്തിന് നന്ദിപറയാതിരിക്കാന്‍ കഴിയുന്നുമില്ല.സ്വന്തം പരിമിതികളെ മറികടന്നും അദ്ധ്വാനം കൊണ്ടും ആഗ്രഹം കൊണ്ടും ലക്ഷ്യം സാധിച്ചെടുക്കാന്‍ കഴിഞ്ഞു എന്നത് നിസ്സാരകാര്യമല്ലല്ലോ? അതിന്‍റെ പേരില്‍ ബിബിന്‍ ജോര്‍ജിന് ഒരു കൈ