വാടകയ്ക്ക് ഒരു ഹൃദയം

Date:

spot_img

It is said, the best possible way to break someone is to break their hearts first. ഹൃദയം, അതേ ഒരു മനുഷ്യനിലെ ഏറ്റവും സങ്കീർണമായ അവയവം. ഒരിക്കൽ ഒരു പശയുടെ പരസ്യത്തിലെ ടാഗ്‌ലൈനിൽ ഇങ്ങനെയൊരു ക്യാപ്ഷൻ വായിക്കാൻ ഇടയായി, “everything can be fixed except the broken heart.’  അതെ ഹൃദയമാണ്  ഒരു മനുഷ്യനിലെ എല്ലാ കഴിവുകളുടെയും ബലഹീനതകളുടെയും  ശക്തികേന്ദ്രം.

 ‘Heart’ അല്ലെങ്കിൽ ‘ഹൃദയം’ എന്ന് നാം കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വരുന്ന ഒരു ചിത്രം ഉണ്ട്,  സിരകളും ധമനികളും അറകളുംകൊണ്ട് നിറഞ്ഞ നിഗൂഢമായ ഒരു മനുഷ്യഹൃദയത്തെ എത്ര ലാഘവത്തോടെയാണ് നാം ചുവപ്പു നിറത്തിലുള്ള ഒരുsymbol ലിലേക്ക് ഒതുക്കി നിർത്തിയിരിക്കുന്നത്. സാഹിത്യകാരന്മാരുടെ ഇടയിൽ പൊതുവായിട്ടുള്ള ഒരു പറച്ചിൽ ഉണ്ട്, സാഹിത്യ രചനകളിൽLove, Romance എന്നിവയിൽ രചിക്കപ്പെടുന്ന കൃതികൾ കമ്പോളത്തിൽ എന്നും എക്കാലത്തും വിറ്റഴിയപ്പെടുന്ന  വിഷയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണെന്ന്. 

Valentine’s day, പ്രണയിക്കുന്നവരുടെ ദിവസം. പ്രണയിക്കാത്തവരായി ആരാണുള്ളത്? പ്രണയം:  അത് രണ്ടുപേർക്കിടയിലെ  സ്‌നേഹത്തെ മാത്രം വിശേഷിപ്പിച്ച് ഒതുക്കി നിർത്താൻ ആവുന്ന ഒന്നല്ല. പ്രണയത്തിൽ പകരം വയ്ക്കുവാനോ, പകരമാകുവാനോ സാധിക്കില്ല. എ. അയ്യപ്പൻ പറഞ്ഞുവയ്ക്കുന്നതുപോലെ, നിനക്ക് പകരം ആകുവാൻ മറ്റൊരാൾക്കും കഴിയില്ല എന്ന തിരിച്ചറിവിന്റെ പേരാണ് പ്രണയം. ഇഷ്ടപ്പെടുമ്പോൾ ചിലപ്പോൾ നഷ്ടങ്ങൾ സംഭവിക്കാം, ഇഷ്ടപ്പെട്ടവ നഷ്ടപ്പെട്ടേക്കാം, പക്ഷേ അവയോടുള്ള ഇഷ്ടങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. ഉപനിഷത്തുകളിൽ പറഞ്ഞുവെക്കുന്നതുപോലെ  ‘വസുധൈവ കുടുംബകം’ എന്ന ചിന്തയിലേക്ക് ലോകം മുഴുവൻ വളരേണ്ടിയിരിക്കുന്നു, അതായത് ‘ലോകം മുഴുവൻ ഒരു കുടുംബം’ ‘ലോകമാണ് നമ്മുടെ തറവാട്’ എല്ലാത്തിനെയും ഒരുപോലെ സ്‌നേഹിക്കുവാനും പ്രണയിക്കുവാനും തക്കവിധം വിശാലമായിരിക്കണം നമ്മുടെ ഹൃദയം.

  I love you,   ഞാൻ നിന്നെ സ്‌നേഹിക്കുന്നു എന്നു പറയുമ്പോൾ  ഉപാധികളില്ലാത്ത സ്‌നേഹമാണ് അത്. സ്‌നേഹത്തിൽ പരിധികളില്ല, ഉള്ളിൽ സ്‌നേഹം ഉണ്ടെങ്കിൽ അത് നമുക്ക് പ്രകടിപ്പിക്കാൻ കഴിയണം. മാധവിക്കുട്ടിയുടെ വാക്കുകളോട് ഞാൻ യോജിക്കുകയാണ്: ”എനിക്ക് സ്‌നേഹം വേണം.. അത് പ്രകടമായി തന്നെ കിട്ടണം.. ഉള്ളിൽ സ്‌നേഹമുണ്ട് പക്ഷെ പ്രകടിപ്പിക്കാനാവില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല… ശവകുടീരത്തിൽ വന്ന് പൂവിട്ടാൽ ഞാൻ അറിയുമോ?”

ഷേക്‌സ്പിയറിന്റെ വാക്കുകളിലൂടെ: ”ഒരു നല്ല ഹൃദയം സ്വർണത്തേക്കാൾ വിലപ്പെട്ടതാണ്. ഒരു വ്യക്തിക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല വിശേഷണം എന്താണ്? നിനക്ക് നല്ലൊരു ഹൃദയമുണ്ട്, നീ നല്ലൊരു മനസ്സിന്റെ ഉടമയാണ് എന്നൊക്കെഅല്ലേ?” അങ്ങനെയേ നമുക്ക് മറ്റൊരാളുടെ ഹൃദയം കവരാൻ ആവുകയുള്ളൂ, ചതിയിലൂടെ എക്കാലവും  ആർക്കാണ് ഇതുവരെ  ആരുടെയെങ്കിലും ഹൃദയം കവരുവാൻ ആയിട്ടുള്ളത്?
 ആത്മാർഥ മിത്രങ്ങൾ ആയിരുന്നിട്ടും ചതിയിലൂടെ കുരങ്ങന്റെ ഹൃദയം സ്വന്തമാക്കാൻ തുനിഞ്ഞ മുതലയുടെ കഥ നമുക്കറിയാം, പുഴയുടെ നടുവിൽ വച്ച് ആപ്പിൾപോലെ മധുരിക്കുന്ന കുരങ്ങന്റെ ഹൃദയം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച മുതലയോട് സ്വയംരക്ഷയ്ക്കായി തന്റെ ഹൃദയം കരയിലുള്ള ആപ്പിൾ മരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് പറഞ്ഞപ്പോൾ, ഹൃദയമെടുക്കാൻ തിരിച്ചു കരയിൽ എത്തിച്ചപ്പോൾ കുരങ്ങൻ  ചാടി  മരത്തിൽ കയറി രക്ഷപ്പെട്ടപ്പോഴാണ് മുതലക്ക് തന്റെ അമളി മനസ്സിലായത്.

നമ്മുടെ സ്വാർത്ഥ താല്പര്യങ്ങൾക്കായി ചിലപ്പോൾ നിമിഷനേരത്തിനുള്ളിൽ എത്ര സൗഹൃദങ്ങളെയാണ്  നാം കുടിയൊഴിപ്പിച്ചിട്ടുള്ളത്. എന്നിരുന്നാലും നിനക്കായി എനിക്കൊരു ഹൃദയം ഉണ്ട്, തകർക്കാനും, തകർക്കപ്പെടാനും; ഉപാധികളില്ലാതെ മലക്കെ തുറന്നിട്ടിരിക്കുന്ന ഒരു ഹൃദയം. കഴിയുമെങ്കിൽ ഒന്ന് അതിലെ വരിക. സ്ഥിരമാക്കാൻ കഴിഞ്ഞില്ലെങ്കിലും വാടകയ്ക്ക് എങ്കിലും  കുറച്ചുനാൾ അവിടെ കഴിയുക. ബഷീർ പറഞ്ഞതുപോലെ, നമുക്കിടയിൽ ഒരു മുഖമൊഴിക്ക് സ്ഥാനമില്ല, ”എന്റെ ഹൃദയത്തിൽ നിനക്കായി വലിയൊരു ഒഴിവുണ്ട്… ഇതിന് ശുപാർശയും കൈക്കൂലിയും ഒന്നും ആവശ്യമില്ലല്ലോ!” നമുക്കൊന്നുകൂടെ തിരിഞ്ഞുനോക്കാം… തിരിഞ്ഞു നടക്കാം… അങ്ങനെ, പറയാനിരുന്നതും പറയാൻ മറന്നതും പറഞ്ഞുതീർക്കാം, ഉപാധികളില്ലാതെ നമുക്കെല്ലാറ്റിനോടും സ്‌നേഹമാണെന്ന്, പ്രണയമാണെന്ന്, ” Be My Valentine and stay forever.’

ജിതിൻ ജോസഫ്

More like this
Related

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...
error: Content is protected !!