പലതരം സുഹൃത്തുക്കൾ

Date:

spot_img

സുഹൃത്ത് വിലയുളളവനാണ്. അതോടൊപ്പം സുഹൃത്തിനെ വിലയുള്ളവനായും കാണണം. എന്നാൽ സുഹൃത്ത് എന്ന പൊതുവിശേഷണത്തിൽ ഉൾപ്പെടുന്ന എല്ലാവരും സുഹൃത്തുക്കളാണോ? ഒരിക്കലുമല്ല. പലതരം സുഹൃത്തുക്കൾ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.

ജീവിതത്തിന്റെ തുടക്കം മുതൽ അവസാനം വരെയുള്ളവരാണ് ഇത്തരം സുഹൃത്തുക്കൾ. അവർക്ക് നമ്മുടെ ജീവിതവും സംഭവങ്ങളും എല്ലാം അറിയാവുന്നവരാണ്. ബെസ്റ്റ് ഫ്രണ്ട്സ് എന്ന വിഭാഗത്തിൽ പെടുന്നതാണ് മറ്റൊരു കൂട്ടർ. പരസ്പരം സ്നേഹിക്കുന്നവരും സമയം ചെലവഴിക്കുന്നവരുമാണ് അവർ. അവരെ നമ്മൾ എല്ലാകാര്യങ്ങളിലും വിശ്വസിക്കുന്നു.സോഷ്യൽ ഇവന്റ്സിൽ മാത്രം കാണുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടർ. സെക്കന്റ് ഹാന്റ് ഫ്രണ്ട്സ് എന്നാണ് ഇവർക്കുള്ളവിശേഷണം. ചില പ്രത്യേക താല്പര്യങ്ങളുമായി മാത്രം ബന്ധപ്പെട്ടുള്ള സൗഹൃദങ്ങ ളാണ് ഇത്. കളിക്കളത്തിലുള്ള സൗഹൃദങ്ങളെ ഇതിലേക്ക് ഉദാഹരിക്കാവുന്നവയാണ്. ഇതിനപ്പുറം അത്തരം ബന്ധങ്ങൾ മുന്നോട്ടുപോവുകയില്ല.

നല്ല  സുഹൃത്തിന്റെ  ലക്ഷണങ്ങൾ

  • നിങ്ങൾക്ക് എന്താണോ ആവശ്യം ആ സമയത്ത് അവർ നിങ്ങളുടെ കൂടെയുണ്ടായിരിക്കും.
  • അവർ സംസാരത്തിലൂടെയല്ല പ്രവൃത്തിയിലൂടെയായിരിക്കും സൗഹൃദം കാണിക്കുന്നത്.
  • അവരെ നമുക്ക് എപ്പോഴും ഏതുകാര്യത്തിലും വിശ്വസിക്കാനാവും
  • ഹൃദ്യമായ ആശയവിനിമയമായിരിക്കും അവരുടേത്
  • അവരൊരിക്കലും നിങ്ങളെ വിധിക്കുന്നവരായിരിക്കുകയില്ല
  • അവർ ക്ഷമയുള്ളവരായിരിക്കും.

More like this
Related

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ...

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...
error: Content is protected !!