മെച്ചപ്പെട്ട ജീവിതം നയിക്കാം…

Date:

spot_img

എങ്ങനെയാണ് നമുക്ക് സന്തോഷകരമായ ജീവിതം നയിക്കാനാവുന്നത്? എങ്ങനെയാണ് നമുക്ക് കൂടുതൽ മെച്ചപ്പെട്ട മനുഷ്യരായിത്തീരാൻ കഴിയുന്നത്? എല്ലാ മനുഷ്യരുടെയും മുമ്പിലുള്ള ചില ചോദ്യങ്ങളിൽ പെടുന്ന പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങളാണ് ഇവ.  ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമായി ഗുരുക്കന്മാർ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

 എല്ലാ വികാരങ്ങളും രൂപപ്പെടുന്നതും പുറത്തേക്ക് വരുന്നതും നമ്മുടെ ഉള്ളിൽ നിന്ന് തന്നെയാണ്. നാം തന്നെയാണ് നമ്മുടെ വികാരങ്ങളെ രൂപപ്പെടുത്തുന്നത്. ഒന്നും എഴുതാത്ത ഒരു ഡോക്യുമെന്റ് പോലെയോ കാൻവാസ് പോലെയോ ആണ് നമ്മുടെ മനസ്സ്. അതിൽ എന്തെഴുതണം എന്നത് നമ്മുടെ തീരുമാനമാണ്.  നമ്മുടെ ചിന്തയ്ക്കനുസരിച്ചുള്ള കാര്യങ്ങളാണ് നാം അതിൽ രേഖപ്പെടുത്തുന്നതും. അതുപോലെ തന്നെ, ഒരു പ്രശ്നത്തിൽ അകപ്പെടുമ്പോൾ, പ്രതിസന്ധിയുണ്ടാകുമ്പോൾ  മനസ്സാന്നിധ്യം നഷ്ടപ്പെടാതെ സൂക്ഷിക്കുക. ഒരു പ്രശ്നമുണ്ടാകുമ്പോൾ പുറമെയുള്ള സാഹചര്യങ്ങളെയാണ് നാം കുറ്റപ്പെടുത്തുന്നത്. എന്നാൽ നമ്മുടെ ഉള്ളിലാണ് യഥാർത്ഥത്തിൽ സംഘർഷങ്ങൾ രൂപമെടുക്കുന്നത്. ഉള്ളിലെ വികാരങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുക.

ജീവിതത്തിൽ ഒരു പരാജയം സംഭവിച്ചോ, അതിന്റെ പേരിൽ വിഷമിക്കാതെയും നിരാശരാകാതെയുമിരിക്കുക. ആ പരാജയങ്ങൾക്കു ശേഷവും ജീവിതം ഉണ്ടെന്ന് തിരിച്ചറിയുക. പരാജയങ്ങൾക്ക് ശേഷമുള്ള ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ കാണുക. പരാജയങ്ങൾ പലപ്പോഴും ഒരു പരിശീലനമാണ്.കൂടുതൽ നന്നായി ചെയ്യാൻ അത് ബലം തരുന്നു. പരാജയമില്ലേ, അവിടെ വളർച്ചയുണ്ടാകുന്നില്ല. 

ലക്ഷ്യത്തോടെ വായിക്കുകയും സന്ദർഭത്തിന് അനുസരിച്ച് ആ അറിവുകൾ പ്രയോഗിക്കുകയും ചെയ്യുക. വായന കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്. നല്ല പുസ്തകങ്ങൾ വായിക്കാൻ സമയംകണ്ടെത്തുക. കാരണം പുസ്തകങ്ങളോളം അറിവു നല്കാൻ കഴിയുന്ന മറ്റൊരു സംഗതിയുമില്ല. വ്യത്യസ്തമായ ചിന്താധാരകളെയും ആശയങ്ങളെയുമാണ് നാം ഒരു പുസ്തകത്തിൽ പരിചയപ്പെടുന്നത്. ഇത്തരം അറിവുകളെയും ആശയങ്ങളെയും നാം സ്വാംശീകരിക്കുകയും ഒരു പ്രതിസന്ധി ഘട്ടത്തിൽ അവയെ പ്രായോഗികമാക്കുകയും ചെയ്യുക. പ്രതിസന്ധികളും വെല്ലുവിളികളും ഉണ്ടാകുമ്പോൾ മനസ്സ് ശാന്തമാക്കാൻ വായനയിലൂടെ നേടിയെടുത്ത അറിവു സഹായിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

അസാമാന്യമായ സത്യസന്ധതയോടെ സ്വയം വെല്ലുവിളിക്കുക എന്നതാണ് മറ്റൊരു വഴി. പലപ്പോഴും നമുക്ക് നമ്മുടെ  ശീലങ്ങളിൽ നിന്ന് പുറത്തുകടക്കുക അത്ര എളുപ്പമല്ല. ശീലങ്ങളിൽ നിന്ന് പുറത്തുകടന്നാൽ ഒരുപക്ഷേ നാംതന്നെ പ്രതീക്ഷിക്കുന്നതിലും അപ്പുറമായിപല വിജയങ്ങളും സാധ്യതകളും നമുക്കുണ്ടായെന്ന് വരും. എന്നിട്ടും ശീലങ്ങളുടെ ചതുരങ്ങളിൽ നാം കുടുങ്ങിക്കിടക്കുന്നു. അതുകൊണ്ട് സ്വയം വെല്ലുവിളിച്ച് പുറത്തേക്ക് വരിക.

സമയമാണ് നമ്മുടെ ഏറ്റവും വിലയുള്ള ഉറവിടമെന്ന ബോധ്യത്തിലേക്ക് വളരുക. ഓരോ ദിവസവും ഓരോ നിമിഷവും നമുക്ക് സ്വയം മെച്ചപ്പെടാനുള്ള അവസരങ്ങളാണ്, ക്വാളിറ്റിയുള്ള ജീവിതം നയിക്കുന്നതിന് നമുക്ക് നമ്മോട് തന്നെ ഉത്തരവാദിത്തമുണ്ടാവേണ്ടതുണ്ട്. സമയത്തിന്റെ ഫലപ്രദമായ ഉപയോഗത്തിലൂടെ മാത്രമേ അത് സാധിക്കൂ. അതുവഴി നമുക്ക് ആത്മാഭിമാനവും സ്വയാവബോധവും വർദ്ധിക്കുകയും ചെയ്യും.

More like this
Related

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ...

സ്‌നേഹിക്കുകയാണോ അതോ…

ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?...

ചിന്തകളെ മാറ്റൂ, ലോകത്തെ മാറ്റൂ

നിന്റെ ചിന്തകളെ മാറ്റൂ, അതുവഴി ലോകത്തെ തന്നെ മാറ്റൂ. വിഖ്യാതനായ നോർമ്മൻ...

ചുമ്മാതെയിരിക്കാമോ…

സമയം പാഴാക്കാതിരിക്കുക. സമയം ക്രിയാത്മകമായി വിനിയോഗിക്കുക, അദ്ധ്വാനിക്കുക ഇങ്ങനെ ജീവിതവിജയത്തിന് അനിവാര്യമായ...
error: Content is protected !!