ജീവന്റെ കണക്കുപുസ്തകം

Date:

spot_img

നാമെല്ലാവരും ഒരു പുതിയ തുടക്കത്തിന്റെ ആരംഭത്തിലാണ്. പുതിയ വർഷത്തെ ക്കുറിച്ചുള്ള കണക്കുകൂട്ടലുകളിലും കഴിഞ്ഞവർഷത്തെ കുറിച്ചുള്ള കൂട്ടിക്കിഴിക്കലുകളുടെയും തിരക്കുകളിലാണ്  എല്ലാവരും.
“Auditing’ നമുക്ക് ഏറെ സുപരിചിതമായ ഒരു വാക്കാണ്. പുതിയ ഫിനാൻഷ്യൽ ഇയർ തുടങ്ങുന്നതിനും  അവസാനിക്കുന്നതിനും മുമ്പായി എല്ലാ സ്ഥാപനങ്ങളിലും ഓഡിറ്റിംഗ്  നടക്കാറുണ്ട്. കമ്പനിയുടെയോ സ്ഥാപനങ്ങളുടെയോ വരവ് ചെലവുകൾ, പണമിടപാടുകൾ, അങ്ങനെ എല്ലാത്തരത്തിലുമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കുന്നു, പോരായ്മകൾ പരിഹരിക്കാൻ നിർദ്ദേശങ്ങൾ നൽകുന്നു, പാകപ്പിഴകൾക്ക് താക്കീതുകളും പരിഹാരങ്ങളും നൽകുന്നു. എന്തിനാണിത്? It’s just because we are accountable for every action, every transactions that we make and errors has to be rectif ied.’ 

ഇത്തരത്തിൽ ഒരു ‘ശിലേൃിമഹ മൗറശശേിഴ’ നമ്മുടെ ജീവിതത്തിലും അനിവാര്യമാണ്. ജീവിതത്തിന്റെ  വ്യഗ്രതകൾക്കിടയിൽ, ജീവിതത്തിന്റെ പരക്കംപാച്ചിലുകൾക്കിടയിൽ പലപ്പോഴും നാം നമ്മെ മറക്കുന്നു, ഒപ്പം കൂടെ ഓടുന്നവരെയും. ജീവന്റെ പുസ്തകത്തിലെ ഒരു താള് കൂടി നാം മറിക്കുമ്പോൾ കവി പറഞ്ഞുവെക്കുന്നു, ”ജീവന്റെ പുസ്തകത്തിൽ തന്റെ പേരിനു നേരെ തനിക്ക് ഇനിയും ഒന്നും എഴുതിച്ചേർക്കാൻ  ആയിട്ടില്ല എന്ന്.” ഏറെക്കുറെ നമ്മുടെ ഉത്തരവും ഇതിനു സമാനമായിരിക്കും. കടന്നുപോയ കാലങ്ങളിൽ എഴുതി തീർത്തവ ഒന്നും ഒരിക്കലും ജീവന്റെ പുസ്തകത്തിനായി ഉപകരിക്കുകയുമില്ല. അതുകൊണ്ട്, “Let’s be present in the present to become a present for others.’

തിരക്കുകൾ കഴിയാത്ത മനുഷ്യരില്ല, പ്രിയപ്പെട്ടവരുടെ ആവശ്യങ്ങളിൽ പോലും ഓടിയെത്താൻ കഴിയാത്തവരാണ് നമ്മിൽ പലരും. എപ്പോൾ എന്ത് കാര്യം ചോദിച്ചാലും, ‘ഇപ്പോൾ തിരക്കാണ്’ എന്നുപറഞ്ഞ് ഒഴിഞ്ഞുമാറുന്ന പലരെയും നമുക്കറിയാം, ചിലപ്പോൾ നമ്മളും അവരിൽ ഒരാളാണ്. എന്തിനേറെ  പറയുന്നു, നമ്മുടെ ഫോൺ കോളുകൾ അതിന് ചിലപ്പോൾ ഉത്തരം നൽകുന്നു, ‘താങ്കൾ വിളിക്കുന്ന വ്യക്തി ഇപ്പോൾ തിരക്കിലാണ്’.
 ജീവിതത്തിലെപ്പോഴും തിരക്കുകൾ മാത്രമുള്ള ഒരു മനുഷ്യന്റെ കഥയുണ്ട്. അത് ഇങ്ങനെയാണ്, തിരക്കുകൾ കാരണം അദ്ദേഹം പോകേണ്ടയിടത്ത് എല്ലാം, മരണവീട്ടിൽ പോലും ഓടിയെത്തി തന്റെ സാമീപ്യം അറിയിക്കാനായി ഒരു ഉലക്ക വെച്ച് അവിടുന്ന്‌പോകും. ഇതങ്ങനെ ഒരു തുടർക്കഥയായി. ഒരുനാൾ  മരണം അദ്ദേഹത്തെയും തേടിയെത്തി. കാണാൻ വന്നവരെല്ലാം അവർക്ക് പകരം ഒരു ഉലക്ക വെച്ച് തിടുക്കത്തിൽ അവിടുന്ന് നടന്നകന്നു. ഓർക്കുക നാം അളക്കുന്ന അളവുകോലുകൾ കൊണ്ട് തന്നെ നമ്മളും വിധിക്കപ്പെടും. തിരക്കിലാണെങ്കിലും അല്ലെങ്കിലും  ഉറ്റവരെയും  ഉടയവരെയും  നാം പരസ്പരം തിരക്കണം. കാരണം തിരക്കുകൾക്കൊടുവിൽ  നാം തിരിച്ചെത്തുമ്പോൾ പരസ്പരം തിരിച്ചറിയാതെ  പോകരുതല്ലോ. Past is a history, Future is a mystery and we have only this present to make our destiny. കണക്കുപുസ്തകങ്ങളിൽ എന്നും എന്റെ ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നത് ഞങ്ങളുടെ പലചരക്ക് കടയിലെ ഒരു കണക്കുപുസ്തകമാണ്. ഇന്ന് google play storeൽ ഡൗൺലോഡ് ചെയ്യാൻ കിട്ടുന്ന “Khatabook’ പോലെയുള്ള പറ്റ്ബുക്കുകൾ അല്ല, താളുകൾ കുത്തഴിഞ്ഞ, നിറം മങ്ങി, വെട്ടലുകളും തിരുത്തലുകളും, വരവുകളും ചെലവുകളും, കിട്ടിയതും കിട്ടാക്കടങ്ങളും ഒക്കെ കൊണ്ട് നിറഞ്ഞ ഒരു കണക്കുപുസ്തകം. 

ഞങ്ങൾ മക്കൾ കടയിൽ ഇരിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളും നിർദ്ദേശങ്ങളും, വിലവിവര പട്ടികയും, ആ പ്രദേശത്തെ അന്നത്തെ കാലത്തെ ഒട്ടുമിക്ക എല്ലാ ലാൻഡ്‌ഫോൺ നമ്പറുകളും അടങ്ങിയ പത്തിരുപതുവർഷം  പഴക്കമുള്ള ഒരു കണക്ക് പുസ്തകം.

പലപ്പോഴും അതിലെ പല പേജുകൾ തപ്പിപ്പിടിക്കാൻ ഞങ്ങൾ കഷ്ടപ്പെട്ടിരുന്നു എങ്കിലും, അപ്പനും അമ്മയ്ക്കും എല്ലാ പേജുകളും മനപ്പാഠമായിരുന്നു. കാലങ്ങൾക്കപ്പുറം  ഇന്ന് ആ കണക്കുപുസ്തകം മറിച്ചുനോക്കുമ്പോൾ, അതിലെ പല ലാൻഡ്‌ഫോൺ നമ്പരും ഇന്ന് നിശ്ചലമാണ്. അതിലെ പല പേരുകളുടെയും ഉടമസ്ഥർ ഇന്ന് ഈ ലോകത്തില്ല. അവരെല്ലാം മറ്റേതോ  ഒരു ലോകത്തെ കണക്കുപുസ്തകത്തിൽ ഇപ്പോൾ പേരുചേർത്തിട്ടുണ്ടാകും. അവരുടെ കടങ്ങളെല്ലാം കിട്ടാക്കടങ്ങളായി എഴുതിത്തള്ളാനെ കഴിയുകയുള്ളൂ.

ഇനിയും ബാക്കിയുള്ളവ, പരിഭവങ്ങൾ ഇല്ലാതെ, പരാതികൾ ഇല്ലാതെ, എന്നെങ്കിലും അവർക്ക് വീട്ടിതീർക്കാൻ ആകുമെന്ന പ്രതീക്ഷയിൽ വെട്ടാതെ കാത്തുസൂക്ഷിച്ചിരിക്കുന്നു.

 ഈ കടങ്ങൾക്ക് ഒന്നും വേണ്ടി ആരും വാശിപിടിക്കാത്തത് കൊണ്ടായിരിക്കണം ഒരുപക്ഷേ, ഇതിലും വലിയ കടങ്ങളൊക്കെ പലപ്പോഴും കുറച്ചും ഇളച്ചും നൽകപ്പെട്ടത്.  മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അപ്രകാരം നിങ്ങളും അവരോട് പെരുമാറുക. നമുക്കിടയിലെ കണക്കുപുസ്തകങ്ങൾ നമുക്ക് താഴിട്ടു പൂട്ടാം… വീട്ടിത്തീർക്കാൻ ആകാത്ത കടങ്ങൾ ആണല്ലോ ഇന്നോളം നമുക്കിടയിൽ ഏറെയും. 
 ഒരു പുതിയ അധ്യയനവർഷത്തിൽ  പുതിയ ബുക്കുകളും സ്ലെയ്റ്റും പെൻസിലും ആയി സ്‌കൂളിലേക്ക് ഉന്തിത്തള്ളി പറഞ്ഞുവിടുന്ന  കുട്ടികൾക്ക് തുല്യരാണ് നാം ഓരോരുത്തരും. വർഷാവസാനം നാളുകൾ മറിക്കുമ്പോൾ, ചിലരുടെ ബുക്കുകൾ ശൂന്യമായിരിക്കും, ചിലരുടെ ബുക്കുകൾ കുത്തഴിഞ്ഞിട്ടുണ്ടാകും, ചിലരുടെ ബുക്കുകൾ ചിതലരിച്ചിട്ടുണ്ടാവും, സ്ലെയ്റ്റുകൾ പൊട്ടിയിട്ടുണ്ടാവും, എന്നിരുന്നാലും സർവ്വസാതന്ത്ര്യവും നമുക്ക്  നൽ കപ്പെട്ടിരിക്കുന്നു.

നമുക്ക് ചിന്തിക്കാം, നഷ്ടമാക്കിക്കളഞ്ഞ സൗഭാഗ്യത്തെ ഓർത്ത്, പാഴാക്കിക്കളഞ്ഞ അവസരങ്ങളെക്കുറിച്ച്  ജീവിതത്തിൽ ഒരിക്കലെങ്കിലും നാം ആരോടെങ്കിലും കണക്ക് പറയേണ്ടിവന്നാലോ,  അനിവാര്യമെങ്കിൽ ഈ പുതുവത്സരത്തിൽ നമുക്കും മാറ്റത്തിന് വിധേയമാകാം. So let’s be accountable for every action that we do.

ജിതിൻ ജോസഫ്

More like this
Related

സ്വർഗ്ഗവും നരകവും

'നീ ഒരു നരകമാണ്', 'നീ പോകുന്ന ഇടവും നരകമായിരിക്കും'. പലപ്പോഴും പലരെയും...

ജീവിതമെന്ന ശരി

സാഹചര്യങ്ങൾക്കും നേട്ടങ്ങൾക്കും അനുസരിച്ചുമാത്രമേ ജീവിത ത്തിൽ സന്തോഷിക്കാനാവൂ എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും....

ഈ അബദ്ധധാരണകൾ നീക്കിക്കളഞ്ഞേക്കൂ

മറ്റുള്ളവരുടെ സ്വാധീനം കൊണ്ടോ അല്ലെങ്കിൽ ജീവിതവഴിയിൽ ആർജ്ജിച്ചെടുത്ത വിശ്വാസപ്രമാണങ്ങൾ വഴിയോ ചില...

ഈ ചിന്തകൾ വിജയം ഇല്ലാതാക്കും

ചിലപ്പോഴെങ്കിലും വിജയത്തിന് തടസ്സമായി നില്ക്കുന്നതും വിജയം ഇല്ലാതാക്കുന്നതും  പരിമിതപ്പെടുത്തുന്നതും നിഷേധാത്മക ചിന്തകളാണ്....
error: Content is protected !!