ചെറുതല്ലാത്ത ചെറുധാന്യങ്ങൾ

Date:

spot_img

ജീവിതശൈലീരോഗങ്ങൾ വ്യാപകമായപ്പോൾ മുതലാണ് പുതിയ ഭക്ഷണസംസ്‌കാ
രത്തെക്കുറിച്ചുള്ള പഠനങ്ങളും ബോധവൽക്കരണവും കൂടുതൽ ശക്തമായത്. അരിയും ആട്ടയും മൈദയും പ്രധാനവിഭവങ്ങളായി പരിഗണിച്ചുപോന്നിരുന്ന മലയാളിയുടെ ഭക്ഷണശീലങ്ങളുടെ പഴ
ക്കത്തെ പുതുതായി അലങ്കരിക്കാൻ പലരും ഇക്കാലയളവിൽ നിർബന്ധിതരായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ചെറുധാന്യങ്ങൾ.

ചെറുധാന്യങ്ങളുടെ കടന്നുവരവ് എന്ന് ഇതിനെ വിശേഷിപ്പിക്കാനാവില്ല. കാരണം ഇത് പണ്ടും ഇവിടെയുണ്ടായിരുന്നു. പക്ഷേ ‘നത്തോലി ചെറിയ മീനല്ല’ എന്ന് പറയുംപോലെ ചെറുധാന്യങ്ങൾ തീർത്തും ചെറുതല്ലെന്നുള്ള തിരിച്ചറിവ് മലയാളികൾക്ക് ഉണ്ടായത് ഇപ്പോഴാണെന്നേയുള്ളൂ.

ചെറിയ ധാന്യമണികളോടുകൂടിയതും പുല്ലു വർഗ്ഗത്തിൽപെട്ടതുമായ വിളകളാണ് ചെറുധാന്യങ്ങൾ അഥവാ മില്ലറ്റുകൾ.മണിച്ചോളം, റാഗി, തിന, ചാമ തുടങ്ങിയവയാണ് നമുക്ക് കൂടുതൽ പരിചയമുള്ള മില്ലറ്റുകൾ.
ചൈനക്കാരെ സംബന്ധിച്ചിടത്തോളം വിശുദ്ധ സസ്യമാണ് തിന. ലോകത്തിലെ ഏറ്റവും പുരാതന വിളയായിട്ടാണ് തിനയെ കണക്കാക്കി പോരുന്നത്.  ഏഴായിരത്തോളം വർഷങ്ങൾക്ക് മുമ്പു തന്നെ തിന ചൈനയിൽ കൃഷി ചെയ്തിരുന്നതായിട്ടാണ് ചരിത്രം.

കൊഴുപ്പ്, പ്രോട്ടീൻ തുടങ്ങിയവ മിതമായ അളവിൽ റാഗിയിൽ അടങ്ങിയിട്ടുണ്ട്. കാൽസ്യത്തിന്റെ കാര്യത്തിലും റാഗിയെ വെല്ലാൻ മറ്റൊന്നില്ല. കൊച്ചുകുട്ടികൾ ഭക്ഷണം കഴിച്ചുതുടങ്ങുന്ന പ്രായത്തിൽ കൊടുക്കാറുള്ളത് റാഗിയാണ് എന്നതുമാത്രം മതി ഇതിന്റെ ഗുണമേന്മ മനസ്സിലാക്കാൻ. 100 ഗ്രാം റാഗി  അഥവാ കുറുമ്പുല്ല് കഴിക്കുമ്പോൾ 344 മി. ഗ്രാം  കാൽസ്യം ശരീരത്തിന് ലഭിക്കുന്നുണ്ട്.

 പ്രോട്ടീൻ, നാരുകൾ,കാൽസ്യം എന്നിവയടങ്ങിയിട്ടുള്ള മറ്റൊരു ചെറുധാന്യമാണ് വരക്. കഫം, പിത്തം എന്നിവ ഇല്ലാതാക്കാൻ ചാമ നല്ലതാണ്. അതുപോലെ പൊണ്ണത്തടി കുറയ്ക്കാനും.

അരിക്കും ഗോതമ്പിനുമുള്ള ബദൽ മാർഗ്ഗമായിട്ടാണ് ഇന്ന് പലരും ചെറുധാന്യങ്ങളെ ആശ്രയിക്കുന്നത്. നാരുകളും ധാതുലവണങ്ങളും ധാരാളമായി ഇവയോരോന്നിലും അടങ്ങിയിട്ടുണ്ട്. 15-20 വരെ ശതമാനം നാരുകൾ മില്ലറ്റിൽ അടങ്ങിയിട്ടുണ്ട്. 12% പ്രോട്ടീൻ, 2.5% കൊഴുപ്പ്, 60-75% കാർബോഹൈഡ്രേറ്റ് എന്നിവയും ഇതിലുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കുക, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, പേശികളെ ശക്തിപ്പെടുത്തുക, പ്രമേഹം കുറയ്ക്കുക, പ ല്ലുകൾക്കും എല്ലുകൾക്കും ബലം വർദ്ധിപ്പിക്കുക, പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നിവയെല്ലാമാണ് ഇവയിലൂടെ ലഭിക്കുന്ന പ്രയോജനങ്ങൾ.

 2023 ചെറുധാന്യങ്ങളുടെ വർഷമായി കൂടി ആചരിച്ചിരുന്നു.ലോകം മുഴുവൻ ഇന്ന് ചെറുധാന്യങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. കേരളവും ഇന്ന് മില്ലറ്റുകളുടെ പുറകെയാണ്. ഇടുക്കി, പാലക്കാട് ജില്ലകളിൽ ഇപ്പോൾ കൂടുതലായി മില്ലറ്റ് കൃഷി ചെയ്തുവരുന്നു. അരിയോടുള്ള അമിതമായ അടിമത്തം ഒഴിവാക്കി കഴിയുന്നത്ര ചെറുധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾ പ്പെടുത്താൻ കഴിഞ്ഞാൽ അത് വരുംതലമുറയോട് നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു വലിയ നന്മ യായിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ചെറുധാന്യങ്ങൾ  

കമ്പം –  Pearl millte/ Bajra
ചോളം- Sorghum
റാഗി/ കുറുമ്പുല്ല് – Finger milltet / Ragi
തിന –  Foxtail millet
കൂവരക് – Kondo millet
ചാമ – Little millet
വരക്/ വരക് അരി – Proso  millet
കവടപ്പുല്ല് – Barnyard millet

(വിവരങ്ങൾക്ക് കടപ്പാട് : ഇന്റർനെറ്റ്)

More like this
Related

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!