ബോസാണോ? ഇതൊക്കെ അറിഞ്ഞിരിക്കണേ…

Date:

spot_img

പ്രശസ്തമായ കമ്പനികളുടെ തലപ്പത്തിരിക്കുന്ന,  നൂറുകണക്കിന് ജോലിക്കാരുടെ  ബോസായിരിക്കാം നിങ്ങൾ. ആ സ്ഥാനത്തിരിക്കാനുള്ള വിദ്യാഭ്യാസയോഗ്യതയും പരിചയസമ്പ ത്തും ഉണ്ടായിരിക്കുകയും ചെയ്യും. പക്ഷേ അങ്ങനെയുള്ളവർക്കുപോലും ഇല്ലാതെ പോകുന്ന ഒരു സംഗതിയുണ്ട്. അവരിൽ പലരുടെയും കമ്മ്യൂണിക്കേഷൻ വേണ്ടത്ര ഫലപ്രദമായിരിക്കുകയില്ല. ഇക്കാരണം കൊണ്ടുതന്നെ പുതിയപുതിയ ആശയങ്ങളുള്ള വ്യക്തിയാണെങ്കിൽ കൂടി സഹപ്രവർത്തകർക്കിടയിൽ അവർക്ക് സ്വാധീനം കുറവായിരിക്കും. നല്ല രീതിയിൽ ആശയവിനിമയം നടത്താൻ കഴിയാത്തതുകൊണ്ട്  ടീം ലീഡർ എന്ന നിലയിൽ പരാജയപ്പെടാനുള്ള സാധ്യതയും ഏറെ.

ഫലപ്രദമായ ആശയവിനിമയമാണ് ഏതൊരു സ്ഥാപനത്തിന്റെയും അടിസ്ഥാനം.  സ്റ്റാഫുകൾക്കിടയിലും ക്ലയന്റ്സിനിടയിലും അത് നടപ്പിലാക്കിയിരിക്കണം. നയങ്ങൾ രൂപീകരിക്കുന്നതിനും ടീമിനെ  ഉന്മേഷത്തോടെ നിലനിർത്തുന്നതിനും എല്ലാവരെയും ചേർത്തുപിടിച്ചുള്ള സംസ്‌കാരം രൂപപ്പെടുത്തുന്നതിനും സഹകരണത്തിനും വിശ്വാസത്തിനുമെല്ലാം ഇതാവശ്യമാണ്. ആശയവിനിമയത്തിനുള്ള പ്രാധാന്യം മനസ്സിലാക്കാതെ പോകുന്നതുകൊണ്ട് ചില  നേതാക്കൾക്കെങ്കിലും അവർ അർഹിക്കുന്ന വിജയങ്ങളിലെത്താൻ കഴിയാതെ പോയിട്ടുണ്ട്.

എന്തൊക്കെയാണ് ആശയവിനിമയത്തിലുള്ള പോരായ്മകളെന്ന് നോക്കാം.

  • പറഞ്ഞ കാര്യങ്ങളിലെ വ്യക്തതയില്ലായ്മ
  • പറഞ്ഞ കാര്യത്തിലുള്ള ദുർവ്യാഖ്യാനം
  • കേൾക്കാനുള്ള മനസ്സില്ലായ്മ, പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ ഇടയ്ക്ക് കയറൽ
  • അമിതമായ വൈകാരിക ആശയവിനിമയം
  •  ഇനി എങ്ങനെയാണ് ആശയവിനിമയം മെച്ചപ്പെടുത്താൻ കഴിയുന്നത് എന്ന് പരിശോധിക്കാം.
  • നല്ല  ശ്രോതാവാകാൻ  ശ്രമിക്കുക

നല്ലൊരു ശ്രോതാവായിത്തീരുക. അപ്പോൾ മാത്രമേ പറഞ്ഞത് എന്താണെന്ന് വ്യക്തമാവുകയുള്ളൂ. സംസാരിച്ച കാര്യങ്ങൾക്ക് മുഴുവൻ ശ്രദ്ധയും കൊടുക്കുക. സംസാരിച്ചതിന്റെ ടോൺ, ശരീരഭാഷ, മുഖഭാവങ്ങൾ എന്നിവ കൃത്യമായി മനസ്സിലാക്കുക. പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ ഇടയ്ക്ക് കയറാതിരിക്കുക.
ബുദ്ധിമുട്ടേറിയ  സാഹചര്യങ്ങളിൽ 
വികാരങ്ങളെ  നിയന്ത്രിക്കുക
പറഞ്ഞ ആശയങ്ങൾ വ്യക്തവും ഫലദായകവുമാകണമെങ്കിൽ സ്വന്തം വികാരങ്ങളുടെ മേൽ നിയന്ത്രണം ഉണ്ടായിരിക്കണം. വൈകാരികഭാവങ്ങൾക്ക് മേൽ ആത്മനിയന്ത്രണം ആവശ്യമാണ്. ഒരു പ്രധാനപ്പെട്ട കാര്യം പറയുമ്പോൾ വൈകാരികമായ സമ്മർദ്ദത്തിന് വിധേയമാകുന്നുണ്ടെങ്കിൽ  ഡീപ്പ് ബ്രീത്ത് പോലെയുള്ള എക്സർസൈസുകൾ ചെയ്യുക. ചിന്തകളെ ഒരിടത്ത് കേന്ദ്രീകരിച്ച് പുനഃവിചാരം നടത്തുക.

സുതാര്യമായിരിക്കുക

ഒരു മാനേജരെ, ലീഡറെ കീഴുദ്യോഗസ്ഥർ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെങ്കിൽ അദ്ദേഹം സുതാര്യനാണെന്ന് അവർക്ക് തോന്നിയിരിക്കണം. ഉള്ളിൽ ഒന്നും പുറമെ മറ്റൊന്നും  എന്ന രീതിയിൽ പെരുമാറുന്നവർ ആരായാലും- അത് മാനേജരോ ടീം ലീഡറോ ആയിരിക്കണമെന്നില്ല- അവരോട് മറ്റുള്ളവർക്ക് അകൽച്ചയായിരിക്കും തോന്നുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ  സുതാര്യമായി ഇടപെടുക. സത്യസന്ധമായി പ്രതികരിക്കുക. കാര്യങ്ങൾ തുറന്നുപറയുക. ഉദാഹരണത്തിന് ടാർജറ്റ്  എത്തുന്നില്ലേ എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നുവെന്ന് വ്യക്തമാക്കുക. ലാഭം കൂടുതലുണ്ടാക്കാനുള്ള മാർഗ്ഗങ്ങളെയും 
രീതികളെയുംകുറിച്ച് സംസാരിക്കുക.

പ്രോത്സാഹനജനകമായ ഫീഡ്ബാക്കുകൾ  നല്കുക

കീഴുദ്യോഗസ്ഥരുടെ വളർച്ചയ്ക്ക് തുടർച്ചയാ യി പ്രോത്സാഹനജനകമായ ഫീഡ്ബായ്ക്കുകൾ നല്കിക്കൊണ്ടിരിക്കുക. അവരെ പിന്തുണയ്ക്കുന്നുവെന്നതിന്റെ ഭാഗമാണ് അത്. മാനേജ്മെന്റ് തലത്തിൽ  തങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കുന്നതോടെ കൂടുതൽ ഉത്സാഹത്തോടെ ജോലി ചെയ്യാനുള്ള പ്രവണത ജോലിക്കാർക്കിടയിൽ സൃഷ്ടിക്കപ്പെടും.

ബോഡി  ലാംഗ്വേജ്  ശ്രദ്ധിക്കുക

വക്താവിന്റെയും ശ്രോതാവിന്റെയും ബോഡി ലാംഗ്വേജ് ആശയവിനിമയത്തിൽ പ്രധാനപ്പെട്ടതാണ്. സംസാരിക്കുമ്പോൾ, സംസാരത്തിന്റെ ടോൺ, ശാരീരികനില, മുഖഭാവങ്ങൾ ഇവയെല്ലാം കരുതലോടെയായിരിക്കണം. തുറന്ന രീതിയിലുള്ള സമീപനം അനുഭവപ്പെടത്തക്കരീതിയിലായിരിക്കണം ശാരീരികനില. കൈകൾ കെട്ടിനില്ക്കുന്ന രീതി അഭികാമ്യമമല്ല. സാധിക്കുമെങ്കിലും സാഹചര്യം ഊഷ്മളമാക്കണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും പുഞ്ചിരിക്കുന്നതും നല്ലതാണ്. വാക്കുകളോ ശാരീരികനിലയോ അല്ല കാര്യക്ഷമമായി മനസ്സിലാക്കാനും ആശയങ്ങൾ കൈമാറാനുമുള്ള കഴിവാണ് അത്യാവശ്യമെന്നും മറക്കരുത്.

More like this
Related

വൃത്തിയായി സ്വയം പരിചയപ്പെടുത്തൂ

ജോലി സംബന്ധമായ അഭിമുഖങ്ങളിൽ പലപ്പോഴും കടക്കേണ്ട കടമ്പയാണ് സെൽഫ് ഇൻട്രൊഡക്ഷൻ. മാറിയ...

നിങ്ങൾ നിങ്ങളെക്കുറിച്ച് പറയരുതാത്ത കാര്യങ്ങൾ

'ഇനി നിങ്ങളെക്കുറിച്ച് സംസാരിക്കൂ.''എന്തൊക്കെയാണ് നിങ്ങളുടെ സ്ട്രങ്ത്.''നിങ്ങളെക്കുറിച്ച് സഹപ്രവർത്തകരുടെ അഭിപ്രായം എന്താണ്?' ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ...

ജോലിയിൽ സന്തോഷിക്കാം

Happiness is a direction not a place (Sydney j...

കേന്ദ്രപോലീസ് സേനയിൽ സബ് ഇൻസ്പെക്ടറാകാം

സ്റ്റാ​​​​​​​​ഫ് സെ​​​​​​​​ല​​​​​​​​ക്‌​​​​​​​​ഷ​​​​​​​​ൻ ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ നടത്തുന്നകേ​​​​​​​​ന്ദ്ര പോ​​​​​​​​ലീ​​​​​​​​സ് സേ​​​​​​​​ന​​​​​​​​ക​​​​​​​​ളി​​​​​​​​ലേയ്ക്കും ഡ​​​​​​​​ൽ​​​​​​​​ഹി പോ​​​​​​​​ലീ​​​​​​​​സി​​​​​​​​ലേയ്ക്കുമുള്ള സ​​​​​​​​ബ് ഇ​​​​​​​​ൻ​​​​​​​​സ്പെ​​​​​​​​ക്ട​​​​​​​​ർ...
error: Content is protected !!