ഒരു പുൽക്കൂട് ചിന്ത 

Date:

spot_img

ക്രിസ്തുമസ് കാലത്ത് വീട്ടകങ്ങളിലും ദേവാലയങ്ങളിലുമൊക്കെ നിശ്ചയമായും ഒരുക്കുന്ന ഒന്നാണ് ക്രിസ്തുമസ് ക്രിബ്. ക്രിസ്തുമസുമായി ബന്ധപ്പെട്ട നമ്മുടെ മനോഹരമായ ഓർമ്മകളെല്ലാം ഈ ക്രിബുമായി വലം ചുറ്റിയുള്ളതാണ്.

അസ്സീസിയിലെ ഫ്രാൻസിസാണ് ലോകത്ത്  ക്രിസ്തുമസ് ക്രിബിൻെ ആദ്യമാതൃകയുണ്ടാക്കിയത്. നമ്മൾ വീണ്ടുംവീണ്ടും സന്ദർശിക്കേണ്ട ഒരു ഓർമ്മയായിട്ടാണ് ഫ്രാൻസിസ്  ക്രിബിനെ കണ്ടിരുന്നത്. കേൾക്കുന്ന കാര്യങ്ങളെക്കാൾ കൂടുതൽ മനസ്സിൽ പതിയുന്നത് കാണുന്ന കാര്യങ്ങളാണ്. ഓരോ ക്രിസ്തുമസ് കാലത്തും ഈ പുൽക്കൂട്ടിലേക്ക് നമ്മുടെ ഓർമ്മകൾ പോകുന്നുണ്ട്. ഗായകസംഘത്തിൻെ ഈരടികളിൽ ഉറക്കെ മുഴങ്ങുന്നതാണ് ബദ്‌ലഹേം എന്ന പദം. ബദ്‌ലഹേം എന്ന സങ്കല്പത്തെ  ഒരു ജീവിതശൈലിയാക്കിയെടുക്കാവുന്നതാണ്. യേശുവിനെ നമ്മൾ മനസ്സിലാക്കേണ്ടത് ഒരു ജീവിതവീക്ഷണത്തിന്റെ പേരായിട്ടാണ്… ഒരു വേ ഓഫ് ലീവിംങ് ആയിട്ടാണ്.
‘ഞാൻ വഴിയാകുന്നു’ എന്നൊക്കെയാണല്ലോ യേശു പറയുന്നത്.  ജീവിതക്രമമെന്നാണ് അതിന്റെ അർത്ഥം. നമ്മൾ പാലിക്കേണ്ട, നമുക്ക് അഴകോടെ സഞ്ചരിക്കാൻ കഴിയുന്ന ഒരു ജീവിതശൈലിയുടെ പേരാണ് യേശു.
അസ്സീസിയിലെ ഫ്രാൻസിസുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്. ദീർഘമായ കാര്യങ്ങളൊക്കെ ക്രിസ്തുമസ് രാത്രിയിൽ സംസാരിക്കുമ്പോൾ അതി ന്റെ ഭംഗി ചോർന്നുപോവുമെന്ന് ഫ്രാൻസിസ് മന
സ്സിലാക്കിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് പള്ളിയാണെന്ന ചിന്ത പോലും മറന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു, അങ്ങ് നിശ്ശബ്ദനാവുകയാണെങ്കിൽ പുൽക്കൂട്ടിലെ  ഉണ്ണിയുടെ കരച്ചിൽകേൾക്കാൻ പറ്റും. അതുകൊണ്ട് അധികം വിചിന്തനങ്ങൾക്കോ വായനയ്ക്കോ പറ്റിയ വേളയല്ല ക്രിസ്തുമസ് രാവ്.

ഉണ്ണി നിങ്ങളോട് എന്താണ് പറയാൻ ശ്രമിക്കുന്ന ത്? അതിന് ഒരു നിമിഷമൊന്ന് കാതോർക്കുക. വചനം മാംസമാവുക എന്ന വാക്കാണ് ഉണ്ണി എന്നോട് സംസാരിക്കുന്നത്. ഒരുപാട് അർത്ഥങ്ങൾ അതിനുണ്ടെങ്കിലും എന്റേതായ രീതിയിൽ ഞാൻ അതിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് രീിരലു േജീവിതമാകുക എന്നാണ്. എന്തുമാത്രം ആശയങ്ങളാണ് നമുക്ക്  നമ്മുടെ  ലോകത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചുമെല്ലാം ഉളളത്. കരുണയും നീതിയുമൊക്കെ നാം അത്യധികം ഓമനിക്കുന്ന പദങ്ങളാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഈ പദങ്ങൾ നമ്മളിൽ മാംസമാകാത്തത്? എന്തുകൊണ്ടാണ് ഈ വാക്കിനും ജീവിതത്തിനുമിടയിൽ ഇത്ര അകലമുണ്ടാകുന്നത്? അതിലൊക്കെ ആവശ്യത്തിലേറെ ഖേദമുളളഒരാളെന്ന നിലയിൽ ഞാൻവിചാരിക്കുന്നത് ഈ ക്രിസ്തുമസിന് പുൽക്കൂട് എന്നോട് മന്ത്രിക്കുന്നത് അതായിരിക്കുമെന്നാണ്.

 നമുക്കൊരു ചിത്രകാരനുണ്ട്, വാൻഗോഗ്. ജീവിച്ചിരുന്ന കാലത്ത് വേണ്ടത്ര ശ്രദ്ധയൊന്നും കിട്ടാതെ പോയ മനുഷ്യനാണ്. അയാൾ സൂയിസൈഡിലാണ് കാര്യങ്ങൾ അവസാനിപ്പിച്ചത്. പക്ഷേ ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ വിറ്റഴിക്കപ്പെടുന്നത് അദ്ദേഹത്തിന്റെയാണ്. സൂര്യനെ ആധാരമാക്കിയാണ് അയാൾ അവസാനചിത്രം വരയ്ക്കുന്നത്. സൂര്യനെ നിരീക്ഷിക്കാൻ വേണ്ടി ഒരുപാട് തവണ കടൽത്തീരത്തുപോയിരുന്നു. അങ്ങനെ കണ്ണിന് തന്നെ കാഴ്ചയ്ക്ക് പ്രശ്നമുണ്ടായി. ഇനി കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് മനസ്സിലായപ്പോൾ അയാൾ ചിത്രം വരയ്ക്കാൻ തുടങ്ങി.  ചിത്രം വരച്ചുകഴിഞ്ഞതിന് ശേഷം അയാൾ തന്റെ കൈത്തോക്കെടുത്ത് ആത്മഹത്യയ്ക്കുള്ള വെടി മുഴക്കി. പക്ഷേ രണ്ടുദിവസം കഴിഞ്ഞാണ് മരിക്കുന്നത്. ഡോക്ടർ അയാളോട് അതിന്റെ കാരണം അന്വേഷിക്കുന്നുണ്ട്. അപ്പോൾ അതിന് ഈ മനുഷ്യൻ പറഞ്ഞ മറുപടി ഒരുപക്ഷേ ആരെങ്കിലും അയാളുടെ പേരിൽ അത് മെനഞ്ഞെടുത്തതുമാവാം ഇങ്ങനെയായിരുന്നു. ‘എന്റെ സ്വപ്നത്തിലെ സൂര്യനെ എനിക്ക് വരയ്ക്കാൻ പറ്റിയിട്ടില്ല.’

എനിക്ക് തോന്നുന്നു ഒരു ക്രിസ്തുമസും പുൽക്കൂടും ബദ്ലഹേമുക്കൊക്കെ എന്റെ ഉള്ളിൽ മുഴങ്ങുന്നത് അങ്ങനെയാണ്. എനിക്കെന്തുകൊണ്ടാണ് ഈ സ്വപ്നത്തിലെ സൂര്യനെ വരയ്ക്കാൻ പറ്റാത്തത്? കുറഞ്ഞപക്ഷം സ്വപ്നത്തിലെ സൂര്യനും വരച്ച സൂര്യനും തമ്മിലുള്ള അകലം എന്താണ് എന്നെ  ഭാരപ്പെടുത്താത്തത്?

ബോബി ജോസ് കട്ടിക്കാട്

More like this
Related

എങ്ങനെ നല്ല ടീച്ചറാകാം?

കുട്ടികളുടെ മികച്ച പരീക്ഷാവിജയമാണോ ഒരു ടീച്ചറുടെ കഴിവ് തെളിയിക്കാനുള്ള ഏക മാർഗ്ഗം?...

വാലന്റൈന് ഒരു വാഴ്ത്ത്

പ്രണയത്തിന് വേണ്ടി ഒരു ദിനം - ഫെബ്രുവരി 14  പ്രണയം അങ്ങനെയാണ്. അത്...

വാർദ്ധക്യത്തിലും സന്തോഷിക്കാം

അടുത്തയിടെ ലഭിച്ച ഒരു വാട്സാപ്പ് മെസേജ് ഏറെ ചിന്തോദ്ദീപകമായി തോന്നി. അറുപതുവയസുള്ളവരുടെ...

ദാമ്പത്യജീവിതത്തിലെ സന്തോഷങ്ങൾ

ദാമ്പത്യജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം ഇതാണ്. എല്ലാ...
error: Content is protected !!