ടെൻഷൻ മറച്ചുപിടിക്കുകയാണോ?

Date:

spot_img

ചിലരെ പുഞ്ചിരിയോടെ മാത്രമേ കാണാൻ കഴിയൂ. എത്ര പ്രസന്നമായ മുഖം എന്ന് കാണുന്നവരെക്കൊണ്ട് അവർ മനസ്സിലെങ്കിലും പറയിപ്പിക്കുകയും ചെയ്യും. എന്നാൽ എല്ലാ ചിരിയും യഥാർത്ഥമല്ലെന്നാണ് തെറാപ്പിസ്റ്റുകൾ പറയുന്നത്. ഉള്ളിലുള്ള ഉത്കണ്ഠകളെ മറച്ചുപിടിക്കാനുള്ള, ഒരു മുഖം മൂടിയാണത്രെ ചിലർക്കെങ്കിലും പുഞ്ചിരി. കാരണം ഉള്ളത് ഉള്ളതുപോലെ പ്രകടിപ്പിക്കാൻ വിമുഖതയുള്ളവരും അതിന് നിയന്ത്രണങ്ങളുള്ളവരുമാണ് നമ്മൾ. എനിക്ക് ടെൻഷൻ ഉണ്ട്, ഞാൻ സമ്മർദ്ദത്തിലാണ എന്നൊക്കെ പുറത്തറിയുന്നത് എന്നെ സംബന്ധിച്ചിടത്തോളം ലജ്ജാകരമാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ മറ്റുള്ളവരെ കാണിക്കാനായി ഞാൻ പുഞ്ചിരിയുടെ ആവരണം അണിയുന്നു. അങ്ങനെയാണത്രെ ചിലരുടെയെങ്കിലും മുഖത്തെ ചിരികൾ എന്ന് തെറാപ്പിസ്റ്റ് അംബർ സ്മിത്ത് പറയുന്നു.

ഒരാൾ ടെൻഷനിലാണെന്നുള്ളതിന്റെ സൂചനയാണ് നിശ്ശബ്ദത. തങ്ങളുടെ ഉത്കണ്ഠകൾ പുറത്തുപറയുന്നതിൽ അവർ വിസമ്മതിക്കുന്നു. മനസ്സിൽ പേറുന്ന ഉത്കണ്ഠകൾ സ്വഭാവികതയോടെയുള്ള അവരുടെ സംസാരത്തെ തടസ്സപ്പെടുത്തുന്നു. ഇനി എന്തെങ്കിലും സംസാരിച്ചാൽ തന്നെ ശരിയായ വിധത്തിലുള്ള സംസാരമായിരിക്കില്ല അവരുടേത്. അതുകൊണ്ട് ടെൻഷൻ പുറത്ത് അറിയിക്കാതിരിക്കാൻ ഇക്കൂട്ടർ നിശ്ശബ്ദത പാലിക്കുന്നു.
പേന കൊണ്ടോ മൊബൈൽ കൊണ്ടോ തങ്ങളുടെ ശ്രദ്ധയെ തിരിച്ചുവിടാൻ തുടർച്ചയായി മൊ
ബൈൽ നോക്കിയിരിക്കുന്നവരെയും  പേന കറക്കിക്കൊണ്ടിരിക്കുന്നവരെയുമെല്ലാം അനുദിന ജീവിതത്തിൽ നാം പലപ്പോഴും കണ്ടിട്ടുണ്ട്. അതുപോലെ മുടി കോതിയൊതുക്കുക, നഖം കടിക്കുക തുടങ്ങിയ ശീലങ്ങളും ചിലർക്കുണ്ട്. ഇതെല്ലാം ടെൻഷനിലാണെന്നതിന്റെ സൂചനയാണ്.

സാമൂഹികബന്ധങ്ങൾ ഒഴിവാക്കി ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുന്നതും അങ്ങനെയൊരു സ്ഥലം തിരഞ്ഞെടുക്കുന്നതും ടെൻഷന്റെ പ്രകടനമാണ്. പൊതുപരിപാടികൾ തുടർച്ചയായി ഒഴിവാക്കുന്നുണ്ടെങ്കിൽ അക്കൂട്ടർക്ക് ടെൻഷനുണ്ട് എന്ന് മനസ്സിലാക്കിയിരിക്കണം. ഏകാഗ്രത നഷ്ടമാകുന്നുണ്ടോ? പലതു ചെയ്തിട്ടും ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നുണ്ടോ? എന്തൊക്കെയോ കാര്യങ്ങളിൽ നിങ്ങൾ ടെൻഷൻ അനുഭവിക്കുന്നുണ്ട് എന്നാണ് ഇതിന്റെ അർത്ഥം.

More like this
Related

വിമർശനങ്ങളെ പേടിക്കണോ?

വിമർശനങ്ങൾക്ക് മുമ്പിൽ  പൊതുവെ തളർന്നുപോകുന്നവരാണ് ഭൂരിപക്ഷവും അതുകൊണ്ട് ആരും വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല....

ഏകാന്തത തിരിച്ചറിയാം

ഒറ്റപ്പെട്ട ചില നേരങ്ങളിലോ ക്രിയാത്മകമായി ചെലവഴിക്കേണ്ടിവരുന്ന നിമിഷങ്ങളിലോ ഒഴികെ  മനുഷ്യരാരും ഏകാന്തത...

മനസ് വായിക്കാൻ കഴിയുമോ?

സ്വന്തം മനസും വിചാരങ്ങളും മറ്റുള്ളവർക്ക് വെളിപെടുത്തിക്കൊടുക്കാൻ തയ്യാറല്ലാത്തവർ പോലും ആഗ്രഹിക്കുന്ന ഒരു...

വിജയത്തിന് വേണ്ടി മനസ്സിനെ ശക്തമാക്കൂ

വിജയം ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ? പക്ഷേ  വിജയം നേടിയെടുക്കാനും...
error: Content is protected !!