രണ്ട് നേരം കുളിച്ചാലോ?

Date:

spot_img

പ്രഭാതത്തിലെ കുളി മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കുളിച്ചിട്ടു മാത്രം  മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നവരാണ് ഏറെയും. രാവിലെത്തെ കുളി വേണ്ടെന്ന് വച്ച് ജോലിക്ക് പോകുന്നതോ യാത്രയ്ക്കിറങ്ങുന്നതോ ഭൂരിപക്ഷത്തിനും ഓർമ്മിക്കാൻ കൂടിയാവില്ല.

എന്നാൽ ചിലർക്ക് രാവിലത്തെ കുളി തീരെ ഇഷ്ടമില്ല. പ്രത്യേകിച്ച് ജോലിക്കാരായ  സ്ത്രീകൾക്ക്. ഉണങ്ങാത്ത മുടിയുമായി ബസിലും മറ്റും യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചാണ് അവരുടെ ചിന്ത. അത്തരക്കാർ വൈകുന്നേരങ്ങളിലേക്ക് കുളി മാറ്റിവയ്ക്കും.

 ഇങ്ങനെ വരുമ്പോൾ സ്വഭാവികമായും ഒരു സംശയം തോന്നിയേക്കാം.രാവിലെ കുളിക്കുന്നതാണോ രാത്രിയിൽ കുളിക്കുന്നതാണോ നല്ലത്? ആരോഗ്യത്തിന് ഹിതകരമായിട്ടുള്ളത് ഇതിലേത് രീതിയാണ്?

 പ്രഭാതത്തിലെ കുളി ഉന്മേഷം പ്രദാനം ചെയ്യും എന്നതിൽ തർക്കമൊന്നുമില്ല. രാവിലെ  ഉറക്കമുണർന്ന് എണീറ്റതിന് ശേഷം മറ്റ് ദിനകൃത്യങ്ങൾക്കൊപ്പം കുളി കഴിഞ്ഞാൽ  എന്തൊരു ഉത്സാഹമാണ്. ദിവസം മുഴുവൻ മുന്നോട്ടുകുതിക്കാനുള്ള ഊർജ്ജം നല്കാൻ കുളിക്ക് കഴിവുണ്ട്.

 അതുപോലെ വൈകുന്നേരം/ രാത്രിയിലെ കുളിക്കും ഏറെ ഗുണങ്ങളുണ്ട്. ഒരു ദിവസത്തെ മുഴുവൻ അദ്ധ്വാനത്തിനും ശേഷം റിലാക്സ് ചെയ്യാനുള്ള എളുപ്പമാർഗ്ഗമാണ് വൈകുന്നേരത്തെ കുളി. നല്ലതുപോലെ ഉറങ്ങാൻ സഹായകരമാണ് ചെറുചൂടുവെള്ളത്തിലുളള രാത്രികാലങ്ങളിലെ കുളി. പകൽ മുഴുവൻ ജോലി ചെയ്ത് ക്ഷീണിച്ചുവരുമ്പോൾ ഒരു കുളി നല്കുന്ന ആശ്വാസം പറഞ്ഞറിയിക്കാനാവാത്തതാണ്.  ശരീരത്തിൽ പറ്റിപിടിച്ചിരിക്കുന്ന അഴുക്കും പൊടിയും കുളിയിലൂടെ കഴുകിക്കളഞ്ഞ് വളരെ ഫ്രഷായിട്ടായിരിക്കും കിടക്കാൻ പോകുന്നത്. ഈ കുളി ഒഴിവാക്കുമ്പോൾ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന പലതരം രാസവസ്തുക്കളും വിയർപ്പും മാലിന്യങ്ങളുമൊക്കെയായിട്ടായിരിക്കും കിടക്കാൻ പോകുന്നത്. ഇത് കിടക്കയിലും പുതപ്പിലും പറ്റിപിടിക്കുകയും ചൊറിച്ചിൽ പോലെയുള്ള അലർജികൾക്ക് കാരണമാകുകയും ചെയ്യും. വരണ്ട ചർമ്മത്തിനും മുഖക്കുരുവിനും വഴിതെളിക്കുകയും ചെയ്യും.

ചുരുക്കത്തിൽ ഏതു സമയത്ത് കുളിക്കണം എന്നത് വ്യക്തിപരമായ തീരുമാനമാണ്. രാവിലെത്തെ കുളിക്കും വൈകുന്നേരത്തെ കുളിക്കും അതിന്റേതായ നന്മകളുണ്ട്. അതുകൊണ്ട് ഏതുനേരം കുളിക്കണം എന്നത് അവരവർ തന്നെ തീരുമാനിക്കട്ടെ. വ്യക്തിപരമായ സ്വാതന്ത്ര്യവും തീരുമാനവുമാണ് അത്. അല്ലെങ്കിൽ രണ്ടു നേരം കുളിക്കുന്ന ശീലമുള്ള മലയാളികളെയാണോ കുളിയുടെ ഗുണങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നത് അല്ലേ?

More like this
Related

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!