“The person you are calling is out of network coverage area at the moment, please try again later’…
തുടരെത്തുടരെ കേട്ട് മറക്കുന്ന ഒരു വാചകം ആണിത്. പ്രിയപ്പെട്ടവരുടെ വിളികൾക്ക് കാതോർക്കുവാനും ഉത്തരം നൽകുവാനും നമുക്ക് സ്‌നേഹത്തിന്റെ സൗഹൃദത്തിന്റെ പരിധികൾക്ക് ഉള്ളിലായിരിക്കാം.
കുട്ടിക്കാലത്തെ എന്റെ Superhero ആരായിരുന്നു എന്ന് ചോദ്യത്തിന് എനിക്ക് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. സ്‌പൈഡർമാൻ. തനിക്ക് കിട്ടിയ പ്രത്യേക മാന്ത്രിക ശക്തി വലകൾ ഉപയോഗിച്ച് തിന്മയ്‌ക്കെതിരെ പോരാടുന്ന, ശത്രുക്കളെ തോൽപ്പിച്ച് പാവങ്ങളെ രക്ഷിക്കുന്ന, ഏതൊരു ആപത്തിലും സ്വന്തം ജീവൻ പോലും നോക്കാതെ എല്ലാവർക്കും എല്ലാമായി മാറിയ സ്‌പൈഡർമാൻ. ഒരു സ്‌പൈഡർമാൻ ആയി മാറിയേക്കാം എന്നൊരു ആഗ്രഹം തോന്നിയിട്ടുണ്ടെങ്കിൽ അത് തികച്ചും സ്വാഭാവികം. അതിനുവേണ്ടി എത്ര എട്ടുകാലികളെയാണ് കുപ്പിയിലും ഗ്ലാസിലും ഇട്ട് വെറുതെ കൊന്നു കളഞ്ഞിരിക്കുന്നത്. സ്‌പൈഡർമാന്റെ സ്‌നേഹവലയത്തിൽ നിന്നും കാലം മാറുന്നത് അനുസരിച്ച് കൗമാരത്തിലും യൗവനത്തിലും കടക്കുമ്പോൾ നമ്മളെ ഓരോരുത്തരെയും മറ്റു പല വലയങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോയി. അങ്ങനെ നാം മറ്റു പല വലകളിൽ അകപ്പെട്ടു. അതെ, ഒരു പരിധിവരെ വല ഒരു വെളിപാടിന്റെ പുസ്തകമാണ്. പാഠം മുഴുക്കെ പഠിച്ചിട്ടും നാം മനസ്സിലാകാതെ പോകുന്ന പാഠപുസ്തകം.
ഗൂഗിളിന്റെ കണക്കുകൾ പ്രകാരം പുതിയൊരു ഹാബിറ്റ് അത് ജീവിതത്തിന്റെ ഭാഗമായി തീർക്കണമെങ്കിൽ 28 ദിവസത്തെ തുടർച്ചയായ പരിശ്രമം വേണമെന്നാണ്. ജീവിതത്തിൽ നല്ല ശൈലികൾ ദീർഘകാലം നിലനിൽക്കണമെങ്കിൽ അത് സമയമെടുത്ത് സ്വായത്തമാക്കണം. എന്നാൽ നമുക്ക് അറിയാം ഇന്നത്തെ കാലഘട്ടത്തിൽ ഏതെങ്കിലും ഒരു ദുശ്ശീലത്തിൽ നാം അറിയാതെ കുടുങ്ങിപ്പോയാൽ, അധികസമയം ഒന്നും വേണ്ടി വരില്ല അതിന് അടിമയായി തീരുവാൻ.
Robert frostന്റെ കവിത അതാണ് നമ്മെ ഓർമ്മപ്പെടുത്തുന്നത്.
The woods are lovely, dark and deep,
But I have promises to keep,
And miles to go before I sleep,
And miles to go before I sleep.
അതെ നമുക്ക് ഇനിയും മുന്നോട്ടുപോയെ മതിയാവൂ. ചെറിയ ചെറിയ കാര്യങ്ങളിൽ തട്ടിത്തടഞ്ഞ് സമയം പാഴാക്കാൻ നമുക്ക് നേരമില്ല.
ബ്രൂസ് രാജാവും സ്‌പൈഡറും എന്ന ചെറുകഥ അതാണ് നമ്മോട് പറഞ്ഞുവെക്കുന്നത്. ബ്രൂസ് രാജാവ് ആറ് തവണ യുദ്ധത്തിൽ പരാജയപ്പെട്ടു. രാജാവ് തന്റെ ജീവൻ രക്ഷിക്കാൻ ഒളിവിൽ പോകാൻ നിർബന്ധിതനായി. കാട്ടിൽ ഒരു ഗുഹയിൽ കഴിയുമ്പോൾ അവൻ ഒരു ചെറിയ ചിലന്തിയെ കണ്ടു. ചിലന്തി ഗുഹയുടെ മേൽക്കൂരയിൽ വല നെയ്യുന്നത് പൂർത്തിയാക്കാൻ ശ്രമിച്ചു, പക്ഷേ അത് എങ്ങനെയോ താഴേക്ക് വഴുതികൊണ്ടിരുന്നു. ഏഴാം ശ്രമത്തിൽ വല പൂർത്തിയാക്കി. ”ഞാനും ഏഴാം തവണ ശ്രമിക്കാം!” ബ്രൂസ് രാജാവ് തന്റെ സൈന്യത്തെ വീണ്ടും യുദ്ധത്തിലേക്ക് നയിച്ചു, ഇത്തവണ രാജാവ് തന്റെ രാജ്യം തിരിച്ചുപിടിച്ചു.
വിജയത്തിലേക്കുള്ള വഴി അത് കഠിനവും പ്രയാസവും ആണ്. എളുപ്പവഴികളോ കുറുക്കുവഴികളോ ഒന്നുമില്ല നേർവഴികൾ മാത്രം. അങ്ങനെ നേർവഴിയിലൂടെ സമ്പാദിക്കുന്നവ മാത്രമേ നിലനിൽക്കുകയുള്ളൂ. സൗഹൃദത്തിന്റെ, സാഹോദര്യത്തിന്റെ നല്ല വലകൾ നെയ്ത് കൂട്ടാം. നമ്മെ സ്‌നേഹിക്കുന്ന, നമ്മെ ചേർത്തുനിർത്തുന്ന, നമ്മെ വളരാൻ സഹായിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്‌നേഹ വലയങ്ങളിൽ നമുക്ക് ഉൾപ്പെടാം.
കഴിഞ്ഞ കാലങ്ങളിൽ Gym, yoga club, physical training centre, public library എന്നിവിടങ്ങളിൽ നടത്തിയ സർവ്വയുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ മെമ്പർഷിപ്പും വരുമാനവും കിട്ടുന്നത് ഡിസംബർ ജനുവരി മാസങ്ങളിലാണ്. പുതിയ തീരുമാനങ്ങളുടെയും പുതിയ തുടക്കത്തിന്റെയും ഭാഗമായി മാത്രം തുടങ്ങിവയ്ക്കുന്നവയാണ് ഇവയിൽ പലതും. കണക്കുകൾ സൂചിപ്പിക്കുന്നു പോലെ ഫെബ്രുവരി മാർച്ച് മാസങ്ങളോടെ ഇവയിൽ പകുതിയിലേറെയും ആളുകൾ അവരുടെ പരിശ്രമം പാതിവഴിയിൽ ഉപേക്ഷിക്കുന്നതായി കണ്ടെത്താൻ സാധിക്കുന്നു. ഇതുപോലെയാണ് ജീവിതത്തിൽ ചിലപ്പോൾ നാം എടുക്കുന്ന തീരുമാനങ്ങളും. കഠിനാധ്വാനം ഇല്ലെങ്കിൽ അവ പാതിവഴിയിൽ ഉപേക്ഷിക്കപ്പെടും.
ഈ ആധുനിക യുഗത്തിൽ രീാുൗലേൃ ഹമിഴൗമഴല ൽ നാം നമ്മളെ വിലയിരുത്തുമ്പോൾ.. “Our hard disk must be constantly updated and we need a good anti-virus so as to always function well’ എന്ന് നിർവചനം കൊടുക്കാം.