അഭിനന്ദനം തേടി നടക്കുന്നവരുടെ ശ്രദ്ധയ്ക്ക്…

Date:

spot_img

മറ്റുള്ളവരുടെ അഭിനന്ദനം തേടി നടക്കുന്നവരാണ് നമ്മളെല്ലാവരും. നമ്മുടെ ശരീരസൗന്ദര്യത്തെപ്പറ്റി, കഴിവുകളെക്കുറിച്ച്, പെരുമാറ്റത്തെയും പ്രവൃത്തികളെയും കുറിച്ച്, ബുദ്ധിയെക്കുറിച്ച്, പഠ
നമികവിനെയും മത്സരവിജയത്തെയും കുറിച്ച്.. ഇങ്ങനെ നൂറുവട്ടം കാര്യങ്ങളിൽ മറ്റുള്ളവർ നമ്മെപ്രശംസിക്കണമെന്നാണ് നമ്മുടെ ആഗ്രഹം. പക്ഷേ അത്തരം ആഗ്രഹങ്ങൾക്ക് പുറകെ നടക്കുമ്പോൾ മറന്നുപോകരുതാത്ത ഒരു പ്രധാനപ്പെട്ട സംഗതിയുണ്ട്. നീ നിന്നെതന്നെ എന്തുമാത്രം പ്രശംസിക്കുന്നുണ്ട്? നീ നിന്നെതന്നെ എത്രത്തോളം അഭിനന്ദിക്കുന്നുണ്ട്?  സ്വയം പ്രശംസിക്കുന്നതും അഭിനന്ദിക്കുന്നതും അഹങ്കാരമായിട്ടും അല്ലെങ്കിൽ ആത്മീയധാരയിൽ തെറ്റായിട്ടുമായിട്ടാണ് നമ്മൾ കരുതുന്നത്. പക്ഷേ ഇത് തെറ്റായ വിചാരമാണ്. മറ്റുള്ളവരാരും നമ്മെ പ്രശംസിച്ചില്ലെങ്കിലും അഭിനന്ദിച്ചില്ലെങ്കിലും നാം നമ്മെതന്നെ അഭിനന്ദിക്കണം. മോട്ടിവേറ്റ് ചെയ്യണം. എന്തിനെന്നല്ലേ അത് നമ്മുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. നമുക്ക് കൂടുതൽ മെച്ചപ്പെടാൻ സാധിക്കും.

ഓരോരുത്തരും എല്ലാ ദിവസവും  അവരവരോട് തന്നെ പറയേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ഞാനൊരു ധൈര്യശാലിയാണ്
ഞാൻ വളരെ കഴിവുള്ള വ്യക്തിയാണ്
എന്നെ ഒരുപാട് പേർക്ക് ഇഷ്ടമാണ്
ഞാൻ മറ്റുളളവരെ സഹായിക്കുന്നവനും പരിഗണിക്കുന്നവനുമാണ്
ഞാൻ കരുത്തനാണ്, മാനസികമായി എന്നെ തകർക്കാൻ ആർക്കുമാവില്ല
ഞാൻ ആത്മാർത്ഥതയുളളവനും കാരുണ്യവാനുമാണ്
എല്ലാവിധത്തിലും സ്നേഹിക്കപ്പെടാൻ യോഗ്യനായ വ്യക്തിയാണ് ഞാൻ
ഇതിന്റെ മറ്റൊരുതലം കൂടി വിശദീകരിക്കേണ്ടതുണ്ട്. നമ്മുടെ ശാരീരികപ്രത്യേകതകളെക്കുറിച്ച് അഭിനന്ദിക്കുകയാണ് അത്. നല്ല വേഷം ധരിച്ച് അണിഞ്ഞൊരുങ്ങി കണ്ണാടിയിൽ നോക്കിക്കൊണ്ട് സ്വയം വിലയിരുത്തുക. സ്വയം പ്രശംസിക്കുക: ഈ ലൂക്ക് എനിക്ക് വളരെ നന്നായിട്ടുണ്ട്. എന്നെ ഇന്ന് കാണാൻ കൂടുതൽ ഭംഗിയായിട്ടുണ്ട്.

 ശാരീരികാവയവങ്ങളെക്കുറിച്ചുള്ള മതിപ്പ് രേഖപ്പെടുത്തുകയാണ് ഇതിന്റെ മറ്റൊരു ഭാഗം: എന്തു മനോഹരമായ കണ്ണുകളാണ് എന്റേത്. ആഴമുള്ള, ഭംഗിയുള്ള കണ്ണുകൾ. അതിൽ കരുണയും സ്നേഹവുമുണ്ട്. എന്റെ പുഞ്ചിരി കാണാൻ എന്തു രസമാണ്. പല്ലുകളും കൊള്ളാം.

 അതുപോലെ നിങ്ങൾ ഒരു ജോലി ചെയ്തു, ഒരു കവിതയെഴുതി, പാട്ടുപാടി, പടം വരച്ചു, ഓട്ടമത്സരത്തിൽ പങ്കെടുത്തു. മറ്റുള്ളവർ നിങ്ങളെ വേണ്ടത്ര പ്രശംസിച്ചിട്ടുണ്ടാവില്ല. സാരമില്ല നിങ്ങൾ നിങ്ങളെതന്നെ പ്രശംസിക്കൂ… എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നുന്നു, എത്ര മനോഹരമായിട്ടാണ് ഞാൻ ഇന്ന് പാടിയത്, ഇന്നേ ദിവസം ഞാൻ നല്ലതുപോലെ കഠിനാദ്ധ്വാനം ചെയ്തു,  ഈ ദിവസം  ഒരു മിനിറ്റ് പോലും ഞാൻ പാഴാക്കിയില്ല…
ഇങ്ങനെ സ്വയം പറയുക.  അവരവരോട് ക്രിയാത്മകമായി സംസാരിക്കുന്നതിന് വലിയ ശക്തിയുണ്ട്. അത് നമ്മെകുറെക്കൂടി നല്ല മനുഷ്യരാക്കും. നമ്മുടെ കഴിവുകളെ പ്രകാശിപ്പിക്കും. ലോകം മുഴുവൻ പ്രശംസിച്ചിട്ടും നിങ്ങൾക്ക് സ്വയം പ്രശംസിക്കാൻ കഴിയുന്നില്ലെങ്കിൽ അതുകൊണ്ടെന്തു പ്രയോജനം?

More like this
Related

‘അയാൾ ഞാനല്ല…’

ഹെർമൻ ഹെസ്സെ എന്ന ജർമൻ തത്ത്വചിന്തകന്റെ 'സിദ്ധാർത്ഥ' എന്ന ഒരു നോവലുണ്ട്....

ക്ഷമ ചോദിക്കാൻ പഠിക്കാം

ഒരിക്കലും മാപ്പ് ചോദിക്കാൻ ഇടവരാത്ത വിധത്തിൽ ജീവിക്കുന്നതിനെയാണോ സ്നേഹത്തിൽ കഴിയുന്നത് എന്ന്...
error: Content is protected !!