താങ്ക്യൂ പറയുമ്പോൾ എന്താണ് പ്രതികരണം? ചെറുതോ വലുതോ എന്തുമായിക്കൊള്ളട്ടെ ഒരു സഹായം ചെയ്തുകിട്ടുമ്പോൾ താങ്ക്യൂ പറയുന്നത് സ്വഭാവികമാണ്. അവരുടെ സേവനം നമുക്കേറെ പ്രയോജനപ്പെട്ടതുകൊണ്ടും അവരോടുള്ള സ്നേഹബഹുമാനങ്ങൾ കൊണ്ടുമാണ് നന്ദി പറയുന്നത്. സ്നേഹവും കടപ്പാടും ആ വാക്കിൽ സ്പന്ദിക്കുന്നുണ്ട്. എന്നാൽ താങ്ക്യൂ പറയുമ്പോൾ തിരികെ കിട്ടുന്ന പ്രതികരണം നോ താങ്ക്സ് അല്ലെങ്കിൽ നോ പ്രോബ്ലം എന്നാണെങ്കിലോ?
ഈ പ്രതികരണം ശരിയായ രീതിയല്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ ഇതിന് പകരമായുള്ള ചില പ്രയോഗങ്ങളാണ് അഭികാമ്യമെന്നും അവർ പറയുന്നു. അതിൽ പ്രധാനപ്പെട്ടതാണ് You are welcome. ലളിതവും എന്നാൽ ക്ലാസിക്കും ആയ പ്രതികരണമായി കൂടുതലും പ്രശംസിക്കപ്പെടുന്നത് ഇതാണ്. മറ്റൊന്ന് Its my pleasure ആണ്. I ‘m happy to help എന്നതും നല്ലതാണ്. ഈ മൂന്നു പ്രതികരണങ്ങളിൽ ഏതെങ്കിലും ഒന്ന് പ്രയോഗിക്കുക.