ലെവൽ ക്രോസ്

Date:

spot_img

യാത്രകളെ ഇഷ്ടപ്പെടുന്നവരേറെയുണ്ടെങ്കിലും ലെവൽ ക്രോസുകളെ ഇഷ്ടപ്പെടുന്നവരായി ആരെയും തന്നെ കണ്ടിട്ടില്ല. എന്താണ് ലെവൽ ക്രോസ്? റെയിൽവേട്രാക്ക് മുറിച്ച് ഇരുവശത്തേക്കുംപോകാനുള്ള റെയിൽവേട്രാക്കിലൂടെയുള്ള വഴി. കാവൽക്കാർ  ഉള്ള ലെവൽക്രോസുകളും ഇല്ലാത്ത ലെവൽക്രോസുകളുമുണ്ട്. ലെവൽക്രോസ് ഉണ്ട് എന്ന ഒറ്റകാരണം കൊണ്ട് തന്നെ  സ്ഥലത്തിന് മതിപ്പുവില പോലും നല്കാത്തതായും കേട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ ലവൽ ക്രോസുകളെക്കുറിച്ച് ഇത്രയധികം ആകുലപ്പെടേണ്ടതായിട്ടുണ്ടോ? ദിവസേന പോകുന്ന വഴിയിൽ ലെവൽക്രോസുണ്ടെങ്കിൽ അവിടെ കാത്തുകിടക്കേണ്ട സമയം കണക്കാക്കി ദിനചര്യകൾ ക്ര മീകരിച്ച് നേരത്തെ ഇറങ്ങിയാൽ മതിയല്ലോ? അതിന് പകരമായി തലേരാത്രിയിൽ തന്നെ ലെവൽക്രോസിൽ കുടുങ്ങി കഴിയേണ്ടതോർത്ത് ഉറങ്ങാൻ കഴിയാതെ തല പുകയ്ക്കേണ്ട കാര്യമില്ല ല്ലോ? അല്ലെങ്കിൽ രാവിലെ ത ന്നെ അതേക്കുറിച്ചോർത്ത് ടെൻഷനടിക്കേണ്ട ആവശ്യവുമില്ല.

നമ്മുടെ ജീവിതത്തെ ലെവൽ ക്രോസുമായി താരതമ്യം നടത്തുന്നതും നല്ലതായിരിക്കും. നമ്മൾ ഓരോ ദിവസവും നേരിടാൻ പോകുന്ന പ്രശ്നങ്ങൾ, വ്യക്തികൾ, പ്രതിസന്ധികൾ ഇതെല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഓരോരോ ലെവൽക്രോസുകളാണ്. അവയ്ക്ക് മുമ്പിലെത്തി തളർന്നുനില്ക്കാതെ അവ അവിടെയുണ്ടെന്ന് മനസ്സിലാക്കി ക്രിയാത്മകമായി പ്രതികരിക്കുന്നതാണ് ഉത്തമം. 

കാവൽക്കാരില്ലാത്ത ലെവൽക്രോസുകൾ സ്വന്തം റിസ്‌ക്കിൽ മുറിച്ചുകടക്കേണ്ടതായി വരും.  നമ്മെ ആരും സഹായിക്കാനില്ലാത്ത അവസ്ഥ. കടന്നുപോകുന്നതിന്റെ ഉത്തരവാദിത്തം നമുക്ക് തന്നെ. ഇങ്ങനെ എത്രയോ സന്ദർഭങ്ങളാണ് നമ്മുടെ ജീവിതത്തിലുണ്ടായിരിക്കുന്നത്. കാവൽക്കാരുള്ള ലെവൽക്രോസാണെങ്കിലോ… അവിടെ നമുക്ക് റിസ്‌ക്ക്ഫാക്ടർ കുറവുണ്ട്. അയാളുടെ നിർദ്ദേശമനുസരിച്ചാണ് നാം ലെവൽ ക്രോസ് മുറിച്ചുകടക്കുന്നത്.  ജീവിതമാകുന്ന ലെവൽ ക്രോസുകൾ മുറിച്ചുകടക്കുമ്പോൾ ദൈവം എന്ന കാവൽക്കാരന്റെ സഹായം തേടുന്നതാണ് ഉചിതം. ആ കരം പിടിച്ച് മുറിച്ചുകടക്കുമ്പോൾ നാം സുരക്ഷിതരായിരിക്കും.

അകലെയെവിടെ നിന്നോ ഒരു ട്രെയിനിന്റെ ചൂളംവിളി കേൾക്കുന്നുണ്ട്. ഇരുവശവും നോക്കി സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയാൽ മാത്രം പോരാ, കാവൽക്കാരൻ കൈ പിടിച്ചിട്ടുണ്ടോയെന്ന് കൂടി ശ്രദ്ധിക്കണേ…

ബീന  ജോസഫ്

More like this
Related

സ്വർഗ്ഗവും നരകവും

'നീ ഒരു നരകമാണ്', 'നീ പോകുന്ന ഇടവും നരകമായിരിക്കും'. പലപ്പോഴും പലരെയും...

ജീവിതമെന്ന ശരി

സാഹചര്യങ്ങൾക്കും നേട്ടങ്ങൾക്കും അനുസരിച്ചുമാത്രമേ ജീവിത ത്തിൽ സന്തോഷിക്കാനാവൂ എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും....

ഈ അബദ്ധധാരണകൾ നീക്കിക്കളഞ്ഞേക്കൂ

മറ്റുള്ളവരുടെ സ്വാധീനം കൊണ്ടോ അല്ലെങ്കിൽ ജീവിതവഴിയിൽ ആർജ്ജിച്ചെടുത്ത വിശ്വാസപ്രമാണങ്ങൾ വഴിയോ ചില...

ഈ ചിന്തകൾ വിജയം ഇല്ലാതാക്കും

ചിലപ്പോഴെങ്കിലും വിജയത്തിന് തടസ്സമായി നില്ക്കുന്നതും വിജയം ഇല്ലാതാക്കുന്നതും  പരിമിതപ്പെടുത്തുന്നതും നിഷേധാത്മക ചിന്തകളാണ്....
error: Content is protected !!