കളിക്കളത്തിലെ ആരാധനാപാത്രങ്ങളെ അനുകരിച്ച് ജീവിതത്തിൽ ഹെഡ് ചെയ്യുന്ന ഫുട്ബോളറാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം. നിങ്ങളുടെ ഈ അഭ്യാസം ബ്രെയ്ൻ സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് ഡോ. ബെന്നറ്റ് ഒ മാലു പറയുന്നു. ഫുട്ബോൾ ഹെഡ് ചെയ്യുന്നത് അപകടകരമാണെന്നും നമ്മുടെ രീതികൾ മാറേണ്ട സമയമായിരിക്കുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ഓർമ്മപ്പെടുത്തൽ. ബി.ബി.സി റേഡിയോ 5 ലൈവിലാണ് ഫോറൻസിക് പാത്തോളജിസ്റ്റും ന്യൂറോപാത്തോളോസ്റ്റുമായ അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
പ്രഫഷനൽ ലെവലിൽ പോലും ഇത്തരം അഭ്യാസങ്ങൾ നിർത്തലാക്കണമെന്നാണ് ഡോക്ടറുടെ നിർദ്ദേശം. കാരണം ഇത് അപകടകരമാണ്. തലയോടിനുള്ളിൽ ബലൂൺ കണക്കെയാണ് തലച്ചോർ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. പന്തുകൊണ്ട് ഹെഡ് ചെയ്യുമ്പോൾ അത് തലച്ചോറിൽ ക്ഷതത്തിന് കാരണമായിത്തീരുന്നു. പ്രശസ്തരായ പല ഫുട്ബോൾ കളിക്കാർക്കും തലച്ചോർ സംബന്ധമായ അസുഖങ്ങൾ പിടിപെടാറുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഡോക്ടറുടെ ഈ നിർദ്ദേശം. സോസർ കളിക്കുന്നത് ഇതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഭാവിയിൽ ഡിമെൻഷ്യാ ഉണ്ടാകാനും ഇത് വഴിയൊരുക്കും. പതിനെട്ട് വയസുവരെയുള്ളവർക്ക് നിർബന്ധമായും ഹെഡിംങ് നിരോധിക്കണമെന്നും അദ്ദേഹം പറയുന്നു. 12 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിന് വിരോധമില്ല. പക്ഷേ തലകൊണ്ട് ഫുട്ബോൾ കളിക്കുന്നത് ഒഴിവാക്കണം. ഇംഗ്ലണ്ടിലെ പ്രശസ്തനായ ഫുട്ബോളർ ജെഫ് അസ്റ്റിലി 2004 ൽ മരിക്കുമ്പോൾ അൽഷൈമേഴ്സ്
രോഗബാധിതൻ കൂടിയായിരുന്നു.
16 -ാമത്തെ വയസു മുതൽ അദ്ദേഹം ഹെഡിംങ് ചെയ്യാറുണ്ടായിരുന്നു എന്ന കാര്യം കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. അതുകൊണ്ട് കുട്ടികൾ ഫുട്ബോൾ കളിക്കുമ്പോൾ മാതാപിതാക്കളും അധ്യാപകരും കൂടുതൽ ശ്രദ്ധിക്കുകയും ഇത്തരം അഭ്യാസങ്ങളിൽ നിന്ന് അവരെ അകറ്റിനിർത്തുകയും വേണം.