പങ്കാളിയോട് പറയേണ്ട വാക്കുകൾ

Date:

spot_img

ദാമ്പത്യജീവിതത്തിൽ അസ്വാരസ്യം സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് വാക്കുകളാണ്. പങ്കാളികൾ ബോധപൂർവ്വമോ അല്ലാതെയോ പറയുന്ന വാക്കുകൾ മറ്റേ ആളിൽ ഏല്പിക്കുന്ന ആഘാതം വളരെ വലുതായിരിക്കും. അതോടൊപ്പം മുറിവുണ്ടാക്കുന്നതുമായിരിക്കും. എന്നാൽ ദാമ്പത്യജീവിതം മനോഹരമാക്കാൻ ബോധപൂർവ്വം ചില ശ്രമങ്ങൾ നടത്തുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച് വാക്കുകളുടെ കാര്യത്തിൽ. പരസ്പരം പറയുന്ന ഈ വാക്കുകൾ ഇണയിൽ പുതിയൊരു ഊർജ്ജം സൃഷ്ടിക്കുകയും ദാമ്പത്യത്തിലെ അകൽച്ചകൾ ഇല്ലാതാക്കുകയും ചെയ്യും.

നന്ദി  ഇത് ചെയ്തുതന്നതിന്

പങ്കാളി  ഒരു ദിവസം ചെയ്തുതന്നവയ്ക്കെല്ലാം നന്ദി പറയുക. ഇത് ആ  വ്യക്തിക്ക്  നല്കുന്ന സന്തോഷം അളവില്ലാത്തതായിരിക്കും.

നീ ചിന്തിച്ച രീതി എനിക്കിഷ്ടമായി

ഒരു വിഷയത്തെക്കുറിച്ച് പങ്കാളി പ്രതികരിച്ച രീതിയോ അല്ലെങ്കിൽ നടത്തിയ അഭിപ്രായപ്രകടനമോ നല്ലതാണെന്ന് പറഞ്ഞ് അഭിനന്ദിക്കുക. ഇതിന് പകരം മണ്ടത്തരം പറയാതിരിക്ക് എന്നോ മേലിൽ ഇങ്ങനെ ഒരു വിഷയത്തിൽ ചാടിക്കേറി അഭിപ്രായംപറയരുത് എന്നോ പറഞ്ഞാലോ… എന്തൊരു വിഷമമായിരിക്കും അല്ലേ?

ഈ ദിവസം എങ്ങനെയുണ്ടായിരുന്നു?

ജോലി കഴിഞ്ഞു മടുത്തു വീട്ടിലേക്ക് വരുന്ന പങ്കാളിയോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കുക. വിശേഷങ്ങൾ പങ്കുവയ്ക്കാൻ ആവശ്യപ്പെടുക. ഇരുവരും തങ്ങളുടെ ആ ദിവസത്തിന്റെ പ്രത്യേകതകൾ  പങ്കുവയ്ക്കുമ്പോൾ അവർക്കിടയിലെ അടുപ്പം വർദ്ധിക്കും.

ഞാൻ പിന്തുണയ്ക്കുന്നു

വ്യക്തിപരമായ സംഘർഷങ്ങളിലൂടെ പങ്കാളി കടന്നുപോകുന്നുണ്ടാവും. ഇത്തരം അവസരങ്ങളിൽ ആ മനസ്സ് മനസ്സിലാക്കി കടന്നുപോകുന്ന പ്രതികൂലങ്ങളിൽ മാനസികമായ പിന്തുണ പ്രഖ്യാപിക്കുക. മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പങ്കാളിയുണ്ട് എന്നത് എന്തൊരു ആശ്വാസമാണ്.

ഞാൻ സ്നേഹിക്കുന്നു

ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് കേൾക്കുമ്പോൾ പങ്കാളിയിലുണ്ടാകുന്ന ആനന്ദത്തിരയിളക്കം എത്രയോ വലുതായിരിക്കും. വിവാഹപൂർവ്വ ബന്ധത്തിൽ പറയാവുന്ന വാക്കല്ല അത്. മറിച്ച് വിവാഹാനന്തരവും  പ്രണയം പുതുക്കാൻ പറയുന്ന വാക്കായി അത് മാറ്റുക.

ഞാൻ തെറ്റ് സമ്മതിക്കുന്നു

ബന്ധങ്ങളിൽ ഉരസലുണ്ടാകുമ്പോൾ, വീഴ്ചകളും തെറ്റുകളും സംഭവിക്കുമ്പോൾ സ്വന്തം തെറ്റ് സമ്മതിക്കാൻ വിസമ്മതിക്കുന്നവരാണ് ഭൂരിപക്ഷം ദമ്പതികളും. പക്ഷേ അതിന് പകരം സ്വന്തം തെറ്റ് സമ്മതിക്കുകയും അതേറ്റുപറയുകയും ചെയ്താലോ… അവിടെയും ബന്ധങ്ങൾക്ക് ഇഴയടുപ്പം വർ ദ്ധിക്കും.

More like this
Related

വിവാഹിതരാണോ? യുദ്ധം ചെയ്യാൻ റെഡിയായിക്കോളൂ

ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു...

സർവീസ് ചെയ്യാറായോ?

ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില...

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള...

ഇങ്ങനെയാവണം ദമ്പതികൾ!

പരസ്പരം സ്നേഹവും താല്പര്യവുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ ചില നിർദ്ദിഷ്ട അവസരങ്ങളിലും വേളകളിലും...
error: Content is protected !!