പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

Date:

spot_img

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന വിഷാദത്തെയാണ് പൊതുവെ ഇതുകൊണ്ട് വിശദമാക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് സമൂഹം ഇന്ന് കുറെക്കൂടി ഭേദപ്പെട്ട രീതിയിൽ ബോധവാന്മാരുമാണ്. അതുകൊണ്ടുതന്നെ സ്ത്രീകളോട് ബന്ധുക്കളും സമൂഹവും അനുഭാവപൂർവ്വം ഇടപെടുകയും ചെയ്യുന്നു.

എന്നാൽ ഇതിനു സമാന്തരമായി പുരുഷന്മാരിലും പ്രസവാനന്തരവിഷാദം സംഭവിക്കുന്നുണ്ടെന്ന കാര്യം എത്രപേർ അറിയുന്നുണ്ട്? സ്ത്രീകളിലെ പ്രസവാനന്തരവിഷാദം പോലെ തന്നെ പുരുഷന്മാരിലും പ്രസവാനന്തരവിഷാദമുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. പത്തുപുരുഷന്മാരിൽ ഒരാൾ എന്ന കണക്കിൽ ഇത് പിടികൂടുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. എങ്കിലും ഇതിനെ അംഗീകരിക്കാൻ നമ്മുടെ  അഹംബോധം തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ പുരുഷന്മാരിൽ സംഭവിക്കുന്ന ഇത്തരത്തിലുളള മാറ്റങ്ങൾ  വേണ്ടത്ര ഗൗരവം കല്പിക്കാതെ പോകുകയും അവരെ മറ്റേതെങ്കിലും തര ത്തിൽ തെറ്റിദ്ധരിക്കാൻവരെ ഇടയാക്കുകയും ചെയ്യുന്നു.

പ്രസവാനന്തരവിഷാദരോഗലക്ഷണങ്ങൾ സ്ത്രീകളിലും പുരുഷന്മാരിലും ഒന്നുപോലെയാണ് കാണപ്പെടുന്നത്. എന്നിരിക്കലും ആ ലക്ഷണങ്ങളിലൂടെ കടന്നുപോകുന്നത് ഇരുഅവസ്ഥകളെയും തമ്മിൽ വ്യക്തമായി വിലയിരുത്താൻ ഏറെ സഹായകമായിരിക്കും.

  • ദേഷ്യം, കലഹപ്രവണത
  • മദ്യം, മയക്കുമരുന്ന് എന്നിവയോടുള്ള ആസക്തി
  • നിരാശ
  • അക്രമാസക്തി
  • ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുക
  • സമൂഹത്തിൽ നിന്നുള്ള ഉൾവലിയൽ
  • അലസത, നിഷ്‌ക്രിയത
  • തുടർച്ചയായ ശാരീരികാസ്വസ്ഥതകൾ
  • ലൈംഗികവിരക്തി
  • ക്ഷീണം
  • വെറുതെയിരുന്ന് കരയുക
  •  ആത്മഹത്യയെക്കുറിച്ചും മരണത്തെക്കുറിച്ചുമു ള്ള ചിന്തകൾ


സത്രീകളിൽ പ്രസവാനന്തരവിഷാദത്തിനുള്ള പല കാരണങ്ങളിൽ ഒന്നായ ഹോർമോൺ വ്യതിയാനം പുരുഷന്മാരിലെ വിഷാദത്തിനും കാരണമാകുന്നുണ്ട്. മാത്രവുമല്ല കുട്ടി ജനിക്കുന്നതോടെ പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എന്തുകൊണ്ട് ടെസ്റ്റോസ്റ്റിറോൺ കുറയുന്നതെന്ന് ഇതുവരെയും ശാസ്ത്രീയമായി കണ്ടെത്തുകയോ നിഗമനങ്ങളിൽ എത്തുകയോ ചെയ്തിട്ടില്ല. അതെന്തായാലും കുറഞ്ഞ ടെസ്റ്റോസ്റ്റിറോണും പ്രസവാനന്തരവിഷാദവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന കാര്യത്തിൽ മെഡിക്കൽ സയൻസിന് സംശയങ്ങളൊന്നുമില്ല.

പൊതുവെ വിഷാദപ്രകൃതിയായ ഒരാൾ അച്ഛനാകുന്നതോടെ  വിഷാദാവസ്ഥ കൂടുതലാകുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കുടുംബത്തിലുള്ള വിഷാദപ്രവണതകൾ പ്രസവാനന്തവിഷാദത്തിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. അതുപോലെ ഭാര്യയിലെ പ്രസവാന്തരവിഷാദം ഭർത്താവിലേക്ക്  സംക്രമിക്കപ്പെടാറുണ്ടെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

കുഞ്ഞിന് വേണ്ടി രാത്രികാലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനാൽ ഉറക്കം നഷ്ടപ്പെടുന്നവരെയും വിഷാദം പിടികൂടിയേക്കാം. ദാമ്പത്യച്ചേർച്ചയില്ലായ്മ, അപ്രതീക്ഷിത ഗർഭധാരണം തുടങ്ങിയവയും പ്രസവാനന്തരവിഷാദത്തിലേക്ക് പുരുഷന്മാരെ വലിച്ചിഴച്ചേക്കാം.

താൻ ഒരു അച്ഛനാകാൻ പോകുന്നുവെന്ന തിരിച്ചറിവ് പുരുഷന്മാരെ തുടക്കത്തിൽ ആവേശഭരിത രും സന്തോഷചിത്തരുമാക്കുന്നുണ്ടെങ്കിലും കുട്ടി ജനിക്കുന്നതോടെ ഈ  ആവേശം അപ്രത്യക്ഷമാകു
ന്നതായിട്ടാണ് കണ്ടുവരുന്നത്. കുഞ്ഞിന്റെ ജനനത്തോടെ ഉത്കണ്ഠയ്ക്കും ഭയത്തിനും അച്ഛൻ അടിപ്പെടുന്നു. കുഞ്ഞിനെന്തോ മാരകമായ അസുഖമുണ്ടെന്ന മിഥ്യാഭ്രമംപിടിപെടുന്നു. ഇത്തരം ചിന്തകൾ ക്രമേണ പൊട്ടിത്തെറിയിലേക്കും ദാമ്പത്യബന്ധത്തിന്റെ ശൈഥില്യത്തിലേക്കുംവഴിതെളിക്കുന്നു. മറ്റൊരു റിപ്പോർട്ട് പറയുന്നത് പുരുഷന്മാരിൽ ഭാര്യയുടെ ഗർഭാവസ്ഥയുടെ ആദ്യ മൂന്നുമാസത്തിനുള്ളിൽ തന്നെ വിഷാദരോഗം പിടിപെടുന്നുവെന്നും മൂന്നുമാസംമുതൽ ആറു മാസം വരെയുള്ള കാലയളവിൽ ഇത് ഗുരുതരാവസ്ഥയിലാകുന്നുവെന്നു മാണ്.

പ്രസവാനന്തരവിഷാദമുള്ള സ്ത്രീകൾ തങ്ങളുടെ ഉത്കണ്ഠയും ഭയവും സങ്കടവും ഉള്ളിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നതെങ്കിൽ പുരുഷന്മാരാവട്ടെ അത് ദേഷ്യം, പൊട്ടിത്തെറിക്കൽ, ആക്രമണോത്സുകത തുടങ്ങിയവയിലൂടെ പരസ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. തനിക്കെന്തോ മാനസിക അസ്വസ്ഥതയുണ്ടെന്ന് ബോധ്യമായാൽ തന്നെ  അതിന് മതിയായ ചികിത്സ തേടാൻ പല പുരുഷന്മാരും തയ്യാറാകുന്നുമില്ല. കുടുംബത്തിന്റെ പൊതുസംരക്ഷകനായ തനിക്ക് ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് അംഗീകരിക്കാൻ അവർ മനസ്സ് വയ്ക്കുന്നില്ല  കോഗ്‌നറ്റീവ് ബിഹേവിയർ തെറാപ്പി, ഇന്റർപേഴ്സണൽ തെറാപ്പി തുടങ്ങിയ സൈക്കൊതെറാപ്പികൾ പ്രസവാനന്തവിഷാദത്തിന് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടിട്ടുണ്ട്.

പല വിദേശരാജ്യങ്ങളിലും സ്ത്രീകളിലെ പ്ര സവാനന്തവിഷാദത്തിനൊപ്പം തന്നെ പുരുഷന്മാരിലെ വിഷാദവും കൈകാര്യം ചെയ്യപ്പെടുന്നുണ്ട്. എല്ലാ പുതിയ മാതാപിതാക്കളുടെയും മാനസികാരോഗ്യം വിലയിരുത്താനും മെച്ചപ്പെടുത്താനും സഹായിക്കുന്നവിധത്തിലുള്ള ക്രമീകരണങ്ങൾ അവിടെ ലഭ്യമാണ്.പക്ഷേ നമ്മുടെ നാട്ടിൽ ഇനിയും  വിഷയം അർഹിക്കുന്ന പ്രാധാന്യത്തോടെ അഭിസംബോധന ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിഷയം അവഗണിക്കപ്പെടുകയും തന്മൂലം പ്രശ്നം പ്രശ്നമായി അവശേഷിക്കുകയും ചെയ്യുന്നു.
 അച്ഛനമ്മമാരുടെ മാനസികാരോഗ്യം കുഞ്ഞിന്റെ മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ പുരുഷന്മാരിലെ പ്രസവാനന്തവിഷാദം ചർച്ച ചെയ്യപ്പെടടേണ്ടതും അത് അർഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ടതും  ആവശ്യമാണ്. വിദഗ്ദമായ മനശ്ശാസ്ത്രചികിത്സ തന്നെയാണ് ഇവിടെ ഗുണം ചെയ്യുന്നത്.

  • ചില  എളുപ്പവഴികൾ
    പ്രസവാനന്തരവിഷാദമുള്ള അച്ഛന്മാർക്ക്കുട്ടികളുമായി കൂടുതൽ സമയം ഇടപഴകുവാൻ അവസരമൊരുക്കുക. കു ഞ്ഞിന്റെ വസ്ത്രം മാറ്റുന്നതും കുളിപ്പിക്കുന്നതും ഭക്ഷണം കഴിപ്പിക്കുന്നതുമെല്ലാം അവരുടെ കൂടി ഉത്തരവാദിത്തമായി മാറ്റുക
  • രാത്രികാലങ്ങളിൽ ഒരാൾ മാത്രമായി ഉറക്കമിളയ്ക്കുന്ന രീതിക്ക് മാറ്റംവരുത്തി അച്ഛനുംഅമ്മയ്ക്കും ഉറങ്ങാൻ കഴിയുന്ന വിധത്തിൽ കടമകൾ ഷെഡ്യൂൾ ചെയ്യുക
  • അച്ഛനമ്മമാർ കുഞ്ഞിനൊപ്പം ഒരുമിച്ച് സമയം ചെലവഴിക്കുക
  • ശാരീരിക വ്യായാമങ്ങളിലേർപ്പെടുക
  • സകുടുംബം ഔട്ടിംങിന് പോയി പഴയ സന്തോഷങ്ങളെ തിരിച്ചുപിടിക്കുക


അവലംബം: ഇന്റർനെറ്റ്

More like this
Related

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും...

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം,...

എങ്ങനെയുളള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം?

ഒരു പുരുഷനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ്? ധൈര്യശാലി? കരുത്തൻ? ബുദ്ധിമാൻ? സമ്പന്നൻ?...

പുരുഷൻ സ്നേഹിക്കുന്നുണ്ടോ, എങ്ങനെയറിയാം?

ഒരു പുരുഷൻ നിങ്ങളോട് ഭാവിയെക്കുറിച്ച് സംസാരിക്കാറുണ്ടോ? പ്രത്യേകിച്ച് അയാൾ അവിവാഹിതനും നിങ്ങൾ...
error: Content is protected !!