വിധവകളുടെ ജീവിതത്തിന്റെ അകംപുറങ്ങൾ പഠനവിധേയമാക്കുന്ന പുസ്തകം

Date:

spot_img

സമൂഹം പണ്ടുമുതലേ അവഗണിച്ചുകളഞ്ഞിരിക്കുന്ന ഒരു ഗ്രൂപ്പാണ് വിധവകളുടേത്.  അവരെ അപശകുനമായികണ്ട് സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് ആട്ടിയോടിക്കുകയും മാറ്റിനിർത്തുകയും ചെയ്യുന്ന രീതി  ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഈ പശ്ചാത്തലത്തിൽ, വൈധവ്യത്തെ വിവിധ വീക്ഷണ കോണുകളിൽ നിന്ന് നോക്കിക്കാണുന്ന പുസ്തകമാണ് ഇത്. 

വിവിധ മതവിശ്വാസങ്ങൾ വിധവകളെ എങ്ങനെയാണ് സമീപിച്ചിരിക്കുന്നതെന്ന വിശദീകരണങ്ങൾ സമൂഹത്തിന് വിധവകളെക്കുറിച്ചുള്ള ധാരണകളെ തിരുത്തിയെഴുതാൻ ഏറെ സഹായകരമായിരിക്കും. 

വൈധവ്യത്തിന്റെ ചരിത്രം, മതം, വർത്തമാനം, പ്രായോഗികവശങ്ങൾ, അതിജീവനം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായിട്ടാണ് ഗ്രന്ഥവിഭജനം. വിധവയാകുന്നത് അസുഖമല്ലെന്നും ഗുളിക കഴിച്ചാൽ  അത്  പരിഹരിക്കപ്പെടുകയില്ലെന്നുമാണ് കൃതിയിലൂടെ ഗ്രന്ഥകാരൻ പറയുന്നത്. വിധവകൾ ചിരിക്കാൻ പഠിക്കണമെന്നും അതിജീവിക്കാൻ തയ്യാറാകണമെന്നും ഇവിടെ ഓർമ്മിപ്പിക്കുന്നുണ്ട്.വിധവകൾക്കു വേണ്ടി സമൂഹത്തോട് ഉറക്കെ സംസാരിക്കുന്ന കൃതിയാണ് ഇത്. ജാതിമതഭേദമന്യേ എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ആവശ്യകത ഈ പുസ്തകത്തിനുണ്ട്.  

എല്ലാ മതവിഭാഗങ്ങളിലെയും വിധവകൾ നേരിടുന്ന പ്രശ്നങ്ങളെയും അവ പരിഹരിക്കാനുള്ള സമൂഹത്തിന്റെ  ഉത്തരവാദിത്തങ്ങളെയും ഇത് ഓർമ്മിപ്പിക്കുന്നുണ്ട്. 

വരുംകാലങ്ങളിൽ വൈധവ്യം എന്ന അവസ്ഥയെയും വിധവകളെയും കുറിച്ച് ചർച്ച ചെയ്യാൻ ഈ കൃതി സഹായിക്കുമെന്നത് ഉറപ്പാണ്. വനിതകൾക്കിടയിൽ പ്രവർത്തിക്കുന്നവർക്ക് ഒരു റഫറൻസ് ഗ്രന്ഥം കൂടിയാണ്. ഇങ്ങനെയൊരു ഗ്രന്ഥം മലയാളത്തിൽ ഇതാദ്യമാണെന്നും നിസ്സംശയം പറയാം.

More like this
Related

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്വിനായക് നിർമ്മൽ ആരോടൊക്കെയോ പറയാൻ എപ്പോഴെങ്കിലും തോന്നിയിട്ടുള്ള ചില...

തണലായ്

തിരികെ വിളിക്കേണ്ട ശബ്ദങ്ങൾ തീരെ ലോലമാകുന്നതിന് മുമ്പ് മടങ്ങിയെത്താനുളള ക്ഷണം മുഴങ്ങുന്ന...

കാറ്റത്തൊരു കിളിക്കൂട്

നമ്മുക്കറിയാവുന്നവരും നമ്മൾതന്നെയുമാണോയെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് ജീവിതം രചിച്ചിരിക്കുന്ന ഹൃദയസ്പർശിയായ നോവൽ വിനായക്...

നിഴൽ

സ്‌കൂൾ ജീവിതവുമായി ബന്ധപ്പെട്ട് കാണുന്ന സാധാരണ വസ്തുക്കളും ചുററുപാടുകളും മനസ്സിലുണർത്തിയ ദാർശനിക...
error: Content is protected !!