വിജയിച്ചവരുടെ രഹസ്യങ്ങൾ അറിയാൻ എ ല്ലാവർക്കും ആഗ്രഹമുണ്ട്. ഏതു രീതിയിൽ പ്രവർത്തിച്ചതുകൊണ്ടാണ് അവർ ജീവിതത്തിൽ വിജയിച്ചത് എന്നകാര്യമാണ് എല്ലാവർക്കും അറിയേണ്ടത്. ഓരോരുത്തരുടെയും വിജയരഹസ്യങ്ങൾ വ്യത്യസ്തമായിരിക്കാം. പക്ഷേ എല്ലാ വിജയരഹസ്യങ്ങൾക്കും പിന്നിൽ ഒരു കാരണമുണ്ട്. അവരുടെ നല്ല ശീലങ്ങൾ.
പ്രത്യേകിച്ച് കൃത്യതയുള്ള, നല്ല പ്രഭാത ശീലങ്ങൾ. മാനസികം, ശാരീരികം, വൈകാരികം ഇങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തെ അടിമുടി മാറ്റിമറിക്കാൻ ഈ ശീലങ്ങൾ ഏറെ സഹായിക്കുന്നുണ്ട്. ആദ്യം ഒരു ദിവസത്തെയും പിന്നീട് ജീവിത ത്തെ തന്നെയും മാറ്റിമറിക്കുന്നത് ഈ ശീലങ്ങളായിരിക്കും. ദിവസത്തിന്റെ മേലുള്ള നിയന്ത്രണം സ്വയം ഏറ്റെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
വ്യായാമം, മെഡിറ്റേഷൻ തുടങ്ങിയ ഏതു കാര്യവും ഒരു ദിവസത്തിന്റെ തലേവര മാറ്റിയെഴുതാൻ പര്യാപ്തമാണെന്നാണ് വിദഗ്ദർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഉദാഹരണത്തിന് പ്രഭാതത്തിൽ ഷൗാുശിഴ ൃീുല അഞ്ചു മിനിറ്റ് നേരമെങ്കിലും ചെയ്യുന്നത് മൂഡ് മെച്ചപ്പെടുത്താൻ സഹായകരമാകും. മറ്റ് ചിലർ പ്രഭാതത്തിൽ പത്തുമിനിറ്റെങ്കിലും മെഡിറ്റേഷൻ ചെയ്യുന്നവരാണ്. ഇവയെല്ലാം ഒരു ദിവസത്തെ ആരോഗ്യകരമായി സമീപിക്കാനുള്ള ചില മാർഗങ്ങളാണ്. ഇനി നല്ല രീതിയിൽ പ്രഭാതശീലങ്ങൾ രൂപപ്പെടുത്താനുള്ള വഴികളെ കുറച്ചുകൂടി വിശദമായി പരിശോധിക്കാം.
കിടക്ക ശരിയാക്കുക
കണ്ണും തിരുമ്മി അശ്രദ്ധയോടെ അലക്ഷ്യമായി എണീറ്റുപോകുന്ന പലരുമുണ്ട്. ബെഡ് ഷീറ്റ് ചുരുണ്ടുകൂടി കിടക്കും. പുതപ്പ് ചിലപ്പോൾ നിലത്തു വീണുകിടക്കുകയായിരിക്കും. പ്രഭാതത്തിൽ ചെയ്യേണ്ട ആദ്യ ടാസ്‌ക്ക് കിടക്ക വിരിക്കുക എന്നതായിരിക്കട്ടെ.
വ്യായാമം
പൂർണ്ണമായ രീതിയിലുള്ള വർക്കൗട്ടല്ല ഇവിടെ ഉദ്ദേശിക്കുന്നത്. സ്ട്രച്ചിംങ്, പുഷ് അപ്പ് പോലെയുള്ള അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള എക്സർസൈസുകളാണ്. ഇത് എനർജി വർദ്ധിപ്പിക്കുകയും മൂഡ് മെച്ചപ്പെടുത്തുകയും ചെയ്യും.
നാരങ്ങാവെള്ളം കുടിക്കുക
വിറ്റമിൻ സിയുടെ കലവറയാണ് നാരങ്ങ. പ്രഭാതത്തിൽ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുക. ത്വക്കിന്റെ ഗുണം മെച്ചപ്പെടുത്താനും ദഹനം വർദ്ധിപ്പിക്കാനും ഇതേറെ സഹായകരമാണ്.
ബ്ലായ്ക്ക് കോഫി കുടിക്കുക
മധുരം ചേർക്കാതെ പ്രഭാതത്തിൽ ബ്ലായ്ക്ക് കോഫി കുടിക്കുക. ബ്ലായ്ക്ക് കോഫിയിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഭാരം കുറയ്ക്കുകയും ഹൃദ്രോഗസാധ്യതകൾ ഇല്ലാതാക്കുകയും ചെയ്യും.
മൊബൈൽ വേണ്ട
കണ്ണുതിരുമ്മിയെണീറ്റുവരുമ്പോൾതന്നെ മൊബൈൽ നോക്കുന്നവരാണ് ഏറെയും. മെയിൽ, വാട്സാപ്പ്, ടെക്സ്റ്റ് മെസേജുകൾ, ഓൺലൈൻ ന്യൂസുകൾ, സോഷ്യൽ മീഡിയ ഇവയ്ക്കെല്ലാം പ്രഭാതത്തിലെ ഒരു മണിക്കൂർ നേരത്തേക്ക് അവധി കൊടുക്കുക. പുറംലോകത്തു നിന്ന് കിട്ടുന്ന ചില വാർത്തകളെങ്കിലും നമ്മുടെ ആ ദിവസത്തെ നശിപ്പിക്കാൻ ഇടയാക്കിയേക്കും. ഉദാഹരണത്തിന് എണീറ്റുവരുമ്പോഴേ ഒരു ചീത്ത വാർത്തയാണ് കേൾക്കുന്നതെങ്കിൽ, മോശം വിവരമാണ് ലഭിക്കുന്നതെങ്കിൽ ആ ദിവസത്തെ മുഴുവൻ അത് ദോഷകരമായി ബാധിക്കും. ബാഹ്യലോകത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതിന് മുമ്പ് പ്രഭാതത്തിലെ ആദ്യമണിക്കൂർ ആന്തരികലോകത്തിലേക്കു തിരിച്ചുവയ്ക്കുക.
ഓരോ ദിവസത്തെയും പ്ലാനുകൾ എഴുതുക
ഇന്നേ ദിവസം ചെയ്തുതീർക്കേണ്ട കാര്യങ്ങളെക്കുറിച്ച് എഴുതിവയ്ക്കുക. ഇത് സമയം പൂർണ്ണമായി പ്രയോജനപ്പെടുത്താനും നിഷ്പ്രയോജനകരമായ കാര്യങ്ങൾക്കുവേണ്ടി സമയം അധികമായി ചെലവഴിക്കാതിരിക്കാനും സഹായിക്കും. സമയം പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതാണ് ജീവിതവിജയത്തിന്റെ പ്രധാന കാരണം.
ധ്യാനം
ധ്യാനം അവനവനിലേക്കുള്ള തിരിഞ്ഞുനോട്ടമാണ്. സ്വന്തം കഴിവുകളെയും കഴിവുകേടുകളെയും മനസ്സിലാക്കാനും പരിഹരിക്കാൻ സാധിക്കുന്നവ തിരുത്താനും അല്ലാത്തവ അംഗീകരിക്കാനുമൊക്കെ ധ്യാനം സഹായിക്കും. മനസ്സിനെ വരുത്തിയിൽ നിർത്താൻ ഇതേറെ സഹായിക്കും.
നല്ല രീതിയിൽ പ്രഭാതദിനചര്യകൾ ക്രമീകരിക്കുന്നതും സ്ഥിരമായി അവ കൊണ്ടുനടക്കുന്നതും ധാരാളം ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. ആത്മവിശ്വാസംവർദ്ധിപ്പിക്കാനും കൂടുതൽ എനർജി സ്വന്തമാക്കാനും ആരോഗ്യം കാത്തുസൂക്ഷിക്കാനും ഇതുവഴി സാധിക്കും. ദിനചര്യകൾ മെച്ചപ്പെടുത്തുന്നതിലൂടെ നിങ്ങളുടെ വർത്തമാനകാലം മെച്ചപ്പെടുകയും അത് ജീവിതത്തോടുള്ള സ്നേഹം വർദ്ധിപ്പിക്കാൻ കാരണമാകുകയും ചെയ്യും.