ക്ഷമിച്ചു എന്നൊരു വാക്ക്…

Date:

spot_img

ജീവിതത്തിലെ തെറ്റുകുറ്റങ്ങളിലും ഇടർച്ചകളിലും എല്ലാവരും ക്ഷമിച്ചു എന്നൊരു വാക്ക് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ പലപ്പോഴും അത്തരമൊരു വാക്ക് പലർക്കും ലഭിക്കാറില്ല. ഇനി ക്ഷമിച്ചുവെന്ന് പറഞ്ഞാൽ പോലും ക്ഷമയുടെ പൂർണ്ണത അവിടെ ഉണ്ടാകണമെന്നുമില്ല. മനപ്പൂർവ്വവും സ്വമേധയാ ഉള്ളതുമായ പ്രക്രിയയാണ് ക്ഷമാപണം. ദ്രോഹിച്ച വ്യക്തിയോട് നീരസമോ പ്രതികാരമോ പുലർത്താതെ ബോധപൂർവ്വം അത്തരം വികാരങ്ങളെ പുറത്തേയ്ക്ക് വിട്ടയയ്ക്കുകയാണ് ക്ഷമ നല്കലിലൂടെ സംഭവിക്കുന്നത്.

യഥാർത്ഥ ക്ഷമ നല്കൽ മൂന്നു കാര്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
1.  പൂർണ്ണ തോതിലുള്ള കുറ്റവിമുക്തമാക്കലാണ് അതിൽ ആദ്യത്തേത്.
2.  തെറ്റ് ചെയ്ത ആളോട് പുലർത്തുന്ന സഹിഷ്ണുത.
3.  കുറ്റബോധത്തിൽ നിന്നുള്ള മോചനം.

ക്ഷമിച്ചു എന്ന് പറഞ്ഞതുകൊണ്ട് മാത്രമായില്ല ഈ മൂന്നു കാര്യങ്ങളും അതിന്റെ വിശാലാർത്ഥത്തിൽ നിറവേറപ്പെട്ടു കഴിയുമ്പോൾ മാത്രമേ ക്ഷമ പൂർണ്ണമാകുകയുള്ളൂ.

ഏകപക്ഷീയമായ ക്ഷമ എന്ന വിധത്തിലുള്ള ക്ഷമ കൂടിയുണ്ട്. ഇവിടെ ഒരു വ്യക്തി ചോദിച്ചതുകൊണ്ടല്ല ആ വ്യക്തിയോട് നാം ക്ഷമിക്കുന്നത്. മറിച്ച് നമ്മുടെ തന്നെ മനസ്സിന്റെ വലുപ്പം കൊണ്ടോ ആ വ്യക്തി ക്ഷമ അർഹിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിക്കൊണ്ടോ ആയിരിക്കാം. സാധാരണയായി ഇത്തരത്തിലുള്ള ക്ഷമ നല്കൽ കാണുന്നത് പുണ്യപുരുഷന്മാരുടെ ജീവിതവുമായി ബന്ധപ്പെട്ടാണ്.

ഓരോ ക്ഷമയും മറ്റൊരാൾക്ക് നല്കുന്ന സെക്കന്റ്  ചാൻസാണ്. മനസ്സിലാക്കാനും തിരുത്താനും കൊടുക്കുന്ന അവസരമാണ്. കുറ്റപ്പെടുത്തുന്നതിനും ഒറ്റപ്പെടുത്തുന്നതിനും അകറ്റിനിർത്തുന്നതിനും പകരം മനസ്സിലാക്കുന്നതിനും കൂട്ടുകൂടുന്നതിനും ചേർത്തുനിർത്തുന്നതിനുമുളള അവസരം. എത്രയെത്ര അവസരങ്ങളാണ് ഇത്തരത്തിൽ നാം നഷ്ടപ്പെടുത്തിയിരിക്കുന്നതെന്ന് ആലോചിച്ചു നോക്കൂ. 

നിന്റെ ജീവിതത്തിന്റെ പാടവരമ്പത്ത് ക്ഷമിച്ചു എന്നൊരു വാക്കിന് വേണ്ടി ആരെങ്കിലും കാത്തുനില്ക്കുന്നുണ്ടോ?

More like this
Related

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ...

സ്‌നേഹിക്കുകയാണോ അതോ…

ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?...

ചിന്തകളെ മാറ്റൂ, ലോകത്തെ മാറ്റൂ

നിന്റെ ചിന്തകളെ മാറ്റൂ, അതുവഴി ലോകത്തെ തന്നെ മാറ്റൂ. വിഖ്യാതനായ നോർമ്മൻ...

ചുമ്മാതെയിരിക്കാമോ…

സമയം പാഴാക്കാതിരിക്കുക. സമയം ക്രിയാത്മകമായി വിനിയോഗിക്കുക, അദ്ധ്വാനിക്കുക ഇങ്ങനെ ജീവിതവിജയത്തിന് അനിവാര്യമായ...
error: Content is protected !!