നീ നിനക്കുവേണ്ടി ചെയ്യേണ്ട ചില കാര്യങ്ങൾ

Date:

spot_img

നീ നിന്നെ തന്നെ ഗൗരവത്തിലെടുക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ഓരോ ദിവസവും അവരവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വേണ്ടി ഇത്തിരി സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്, പല കാര്യങ്ങളെയോർത്തുള്ള ടെൻഷനുമായി ജീവിക്കുന്നവരാണ് എല്ലാവരുംതന്നെ. ഈ സംഘർഷങ്ങൾ നമ്മുടെ വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും എല്ലാം ചിലനേരങ്ങളിൽ പ്രതിസന്ധിയിലാക്കാൻ സാധ്യതയുണ്ട്. ഇത്തരമൊരു അവസ്ഥയിൽ നമുക്കേറെ ദൂരമോ കാലമോ മുന്നോട്ടുപോകാനാവില്ല. കാറ്റ് പോയ ടയറുമായി ഒരു വാഹനത്തിന് ഏറെ ദൂരം സഞ്ചരിക്കാനാവില്ലല്ലോ. അതിനെക്കാൾ എത്രയോ വിലയുള്ളവരും ശ്രേഷ്ഠരുമാണ് നമ്മൾ ഓരോരുത്തരും. അതുകൊണ്ട് നാം നമ്മോടുതന്നെ ചില   കടമകൾ, ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ടിയിരിക്കുന്നു. അത് കൂടുതൽ മെച്ചപ്പെട്ട ഞാൻ ആകുന്നതിന് വേണ്ടിയാണ്.

 നീ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന, നീ കടന്നുപോകുന്ന വികാരവിചാരങ്ങൾ ഏതൊക്കെയാണെന്ന് ഒരാളോട് തുറന്നുപറയുക. ഭാര്യയോ മക്കളോ ആകാതെ നിങ്ങളുടെ ആന്തരികലോകം അതിന്റെ ഏറ്റവും വിശാലതയോടെ തുറന്നുവയ്ക്കാൻ പറ്റുന്ന ഒരാളാകുന്നതാണ് നല്ലത്.

എല്ലാ  പ്രഭാതത്തിലും 20 മിനിറ്റ് സ്ട്രെച്ച്  ചെയ്യുക. ശ്വാസോച്ഛാസങ്ങൾ കൃത്യമായി എടുക്കുക.
കരയാൻ തോന്നുന്നവിധത്തിലുള്ള സങ്കടങ്ങളുണ്ടെങ്കിൽ അതായിക്കോട്ടെ, കരച്ചിൽ പിടിച്ചുവയ്ക്കാതെ അതിനെ കെട്ടഴിച്ചുവിടുക. കാരണം ഇപ്പോഴത്തെ മാനസികാവസ്ഥയിൽ നീ അത് അർഹിക്കുന്നുണ്ട്.

നിന്നെ സമ്മർദ്ദത്തിലാക്കിയ, നിനക്ക് അത്യധികം ദേഷ്യവും വെറുപ്പും തോന്നുന്ന വ്യക്തി ആരാണോ, സംഭവം എന്താണോ അത് വ്യക്തമാക്കിക്കൊണ്ട് ഒരു കത്തെഴുതുക.  എഴുതിയതിന് ശേഷം ദീർഘമായി നിശ്വസിക്കുക. പിന്നീട് ആ പേപ്പർ നശിപ്പിച്ചുകളയുക.

കുട്ടികളോടൊപ്പം അവരിലൊരാളായി കളിക്കുക.
സൂര്യപ്രകാശത്തിൽ 20 മിനിറ്റെങ്കിലും ചെലവഴിക്കുക.

ഓരോ ദിവസവും അവസാനിക്കുമ്പോൾ അതുവരെയുണ്ടായ എല്ലാ നല്ല അനുഭവങ്ങളുടെയും പേരിൽ നന്ദി പറയുക. നല്ല തീരുമാനങ്ങൾ നടപ്പിലാക്കാൻ സാധിച്ചതിൽ സന്തോഷിക്കുക. ഒരു ദിവസത്തെ മുഴുവൻ അപഗ്രഥിക്കുന്നതിലൂടെ കാഴ്ചപ്പാടുകൾ മാറ്റാനും പുതിയ കാഴ്ചപ്പാടുകൾക്ക് രൂപം കൊടുക്കാനും സാധിക്കും.
മുറി റീ അറേഞ്ച് ചെയ്യുക. ചിലപ്പോൾ ചില ക്രമീകരണത്തിലൂടെ കൂടുതൽ മാനസികോല്ലാസം ലഭിച്ചേക്കാം.
കുറച്ചുസമയം പാട്ടുകേൾക്കുക. ഒരിക്കൽ ഏറെ ഇഷ്ടപ്പെട്ടിരുന്ന, പഴയകാലത്തെ ഓർമ്മപ്പെടുത്തുന്ന നല്ല ഗാനങ്ങൾ.

നല്ലൊരു സുഹൃത്തിനെ  ഫോൺ ചെയ്യുക, അദ്ദേഹവുമായി ഹൃദയം തുറന്ന് സംസാരിക്കുക.
നടക്കാൻ പോവുക. ഓരോ ദിവസവും സാധിക്കുമെങ്കിൽ ഓരോ റൂട്ട് തിരഞ്ഞെടുക്കുക.
ദിവസം ഒരു മണിക്കൂറെങ്കിലും  സ്‌ക്രീൻടൈം ഒഴിവാക്കുക.
പ്രാർത്ഥനയ്ക്കോ, മെഡിറ്റേഷനോ സമയം കണ്ടെത്തുക.
ഹോബിയില്ലെങ്കിൽ ഹോബി കണ്ടെത്തുക.
കൂടുതൽ വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും കഴിക്കുകയും ചെയ്യുക.

More like this
Related

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...
error: Content is protected !!