ഞാൻ നന്നാകാൻ…

Date:

spot_img

എനിക്കെന്നെ എങ്ങനെ ഇനിയും മെച്ചപ്പെടുത്താനാവും? ഇങ്ങനെയൊരു ചിന്ത എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഒരാളുടെ വ്യക്തിത്വമാണ് അയാളെ മറ്റുള്ളവർക്ക് പ്രിയപ്പെട്ടവനാക്കുന്നത്. അതൊരിക്കലും ബാഹ്യരൂപത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല. പദവികളുടെയും പ്രതാപങ്ങളുടെയും അടിസ്ഥാനത്തിലുള്ളതുമല്ല.  ഞാൻ എങ്ങനെയാണ്  മറ്റുള്ളവർക്ക് കൂടുതൽ ആകർഷണീയനായി മാറേണ്ടത്. അതുവഴി ഞാൻ എങ്ങനെയാണ് കൂടുതൽ നന്നാകുന്നത്?  ഇതിനായി  ചില ആശയങ്ങൾ പങ്കുവയ്ക്കട്ടെ.

സ്നേഹമുള്ളവനായിരിക്കുക

  ആത്മാർത്ഥമായി സ്നേഹിക്കാനും സ്നേഹം മനസ്സിലാക്കാനും പ്രകടിപ്പിക്കാനും കഴിയുന്ന ഒരാളായിരിക്കുക പ്രധാനപ്പെട്ടതാണ്. സ്നേഹമുള്ള വ്യക്തിയെ എല്ലാവരും സ്നേഹിക്കും. ആത്മാർത്ഥമായ ഇടപെടലുകളിലൂടെയാണ് ഒരാളുടെ സ്നേഹം തിരിച്ചറിയാൻ കഴിയുന്നത്. സ്നേഹം ഉണ്ടായതുകൊണ്ട് മാത്രമായില്ല അത് പ്രകടിപ്പിക്കാനും അറിഞ്ഞിരിക്കണം. അറിഞ്ഞ സ്നേഹമനുസരിച്ച് തിരികെ നല്കാനും തയ്യാറാകണം. സ്നേഹിക്കുന്നതും സ്നേഹം മനസ്സിലാക്കുന്നതും സ്നേഹത്തിലായിരിക്കുന്നതും എന്നിലെ എന്നെ തൃപ്തിപ്പെടുത്തുകയും ഞാൻ കൂടുതൽ നന്നാകുകയും ചെയ്യും.

വിശ്വസ്തനായിരിക്കുക

 ഒരു വ്യക്തിയുടെ ഏറ്റവുംവലിയ ഗുണങ്ങളിലൊന്നാണ് വിശ്വസ്തത കാത്തൂസൂക്ഷിക്കുക എന്നത്. സാമൂഹികജീവിയെന്ന നിലയിൽ പലരും നമ്മളോട് പല കാര്യങ്ങളും പങ്കുവയ്ക്കുന്നുണ്ടാവും. അറിയേണ്ടത് അറിയുകയും പറയേണ്ടത് മാത്രം പറയുകയും ചെയ്യുക. രഹസ്യങ്ങൾ വിശ്വസ്ത
തയോടെ കാത്തുസൂക്ഷിക്കുക.വിശ്വസിക്കാൻ കൊള്ളാവുന്ന വ്യക്തിയാണെന്ന് ഒരാൾ പറഞ്ഞുകേൾക്കുന്നത് എനിക്ക് എന്നോട്തന്നെ മതിപ്പു വർദ്ധിക്കാൻ കാരണമാകും.

നന്ദിയുണ്ടായിരിക്കുക 

മറ്റുള്ളവർ ചെയ്തുതന്നത് ചെറുതോ വലുതോ ആയിരുന്നുകൊള്ളട്ടെ. അത്തരം കാര്യങ്ങളെപ്രതി നന്ദിയുള്ളവരായിരിക്കുക. നന്ദിയുള്ള ഹൃദയമുണ്ടായിരിക്കുക.

കഠിനാദ്ധ്വാനിയായിരിക്കുക 

നിയോഗിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങൾ കൃത്യമായും ഭംഗിയായും ചെയ്തുകഴിയുമ്പോൾ നമുക്ക് നമ്മോട്തന്നെ അഭിമാനം തോന്നും. അദ്ധ്വാനിക്കാൻ മനസ്സുണ്ടായിരിക്കുക. അലസത പിടികൂടിയ വ്യക്തികൾക്കൊരിക്കലും ജീവിതത്തിൽ വിജയിക്കാൻ കഴിയുകയില്ല.

സൗഹൃദം കാത്തുസൂക്ഷിക്കുക

നല്ല സൗഹൃദങ്ങൾ ജീവിതത്തിലെ വലിയ നിക്ഷേപങ്ങളാണ്. സൗഹൃദങ്ങളുടെ പേരിൽ മതിപ്പുണ്ടായിരിക്കുക. നല്ല സൗഹൃദങ്ങളെ ജീവിതാന്ത്യംവരെ നിലനിർത്തിക്കൊണ്ടുപോവുക. നിന്റെ ചങ്ങാതി ആരാണെന്ന് പറയുക, നീ ആരാണെന്ന് പറയാം  എന്നാണല്ലോ  ചൊല്ല്. ചങ്ങാതിയും നമ്മളും തമ്മിൽ അഭേദ്യമായ വിധത്തിലാണ് ബന്ധപ്പെട്ടിരിക്കുന്നത്.

നല്ല ദിനചര്യകൾ 

നല്ല ദിനചര്യകൾ ജീവിതത്തിന്റെ ഭാഗമാക്കുക. ഉറങ്ങുന്നതിനും ഉണരുന്നതിനും മുൻഗണനകൾ അനുസരിച്ച് പ്രവർത്തിക്കുന്നതിനുമെല്ലാം കൃത്യമായദിനചര്യകളെ പിന്തുടരുക.

More like this
Related

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...
error: Content is protected !!