ഞാൻ

Date:

spot_img

‘ഞാൻ’ചിന്ത അപകടം പിടിച്ചതാണെന്നാണ് പൊതുവെയൊരു ധാരണ. ഞാൻ മുഴച്ചുനില്ക്കുന്നതാണ് ബന്ധങ്ങൾക്കിടയിലെ പ്രധാന പ്രശ്നമെന്നാണ് ഇതിനുള്ള ന്യായീകരണം. പക്ഷേ എവിടെയാണ് ഞാൻ പ്രശ്നക്കാരനാകുന്നത്?  സത്യത്തിൽ ഞാൻ അത്ര കുഴപ്പക്കാരനാണോ? ഞാൻ  എന്നെ എന്റേതായ രീതിയിൽ അടയാളപ്പെടുത്തിയതുകൊണ്ടോ എന്റേതായ വിധത്തിൽ ജീവിക്കുന്നതുകൊണ്ടോ അല്ല  എന്നിലെ ഞാനെ എനിക്ക് തന്നെ അംഗീകരിക്കാൻ കഴിയാതെ വരുമ്പോഴോ  എന്നിലെ ഞാനെയോർത്ത് നീ അസ്വസ്ഥപ്പെടുമ്പോഴോ ആണ് ഞാൻ പ്രശ്നമാകുന്നത്. പ്രശ്നം ഞാൻ അല്ല  എന്നെയോർത്തുള്ള നിന്റെ വിചാരങ്ങളാണ്. am ഞാൻ ഞാനാണ്. എനിക്ക് എന്നെപോലെയേ ചിരിക്കാൻ കഴിയൂ, എന്നെപോലെയേ ചിന്തിക്കാൻ കഴിയൂ. ഞാൻ ഞാനാകുന്നതിൽ നിനക്കെന്താണ് പ്രശ്നം? എന്നെ നിന്നെപോലെ മാറ്റിയെടുക്കാൻ നീയെന്താണ് ഇത്രയധികം പാടുപെടുന്നത്?

ഞാൻ ഇല്ലെങ്കിൽ നീയുണ്ടോ, നമ്മളുണ്ടോ. എല്ലാം എന്നിൽ നിന്നാണ് ആരംഭിക്കുന്നത്. എല്ലാം എന്നിലാണ് അവസാനിക്കുന്നത്. ഞാൻ ഞാനായിരിക്കുന്നതിൽ ഞാൻ സന്തോഷം കണ്ടെ
ത്തുന്നു. ഞാൻ ഞാനായിരിക്കുന്നതിൽ അഭിമാനി്ക്കുന്നു.ഞാൻ ആരായിരുന്നുവെന്നോ ആരായിരുന്നുവെങ്കിലെന്നോഓർക്കാതെ ഞാൻ ഞാനായിരിക്കുന്ന അവസ്ഥയിൽ എന്നെ സ്നേഹിക്കുക.
എന്നെപോലെ ഞാൻ മാത്രമല്ലേയുള്ളൂ.. നിന്നെപോലെ നീയുമല്ലേയുള്ളൂ. അതെ, ഞാൻ എന്നും ഞാൻ മാത്രമായിരിക്കും. നിനക്കുവേണ്ടി മാറാൻ എന്നെ കിട്ടില്ല. നിന്നെയോർത്ത് അപകർഷതപ്പെടാനും ഞാൻ തയ്യാറല്ല. ഞാൻ ഞാനായിരിക്കുന്നതുപോലെ നീ നീയുമായിരിക്കുക. നമ്മൾ നമ്മളായിരുന്നുകൊണ്ട് ഈ ലോകത്തെ പ്രകാശിപ്പിക്കുക.

ആത്മാവബോധത്തിലേക്കും ആത്മപ്രകാശത്തിലേക്കും നയിക്കുന്ന ചെറിയ ചെറിയ കുറിപ്പുകളാണ് ഈ ലക്കത്തിലുളളത്. എല്ലാ വായനക്കാർക്കും ഈ കുറിപ്പുകളിലേക്ക് സ്നേഹസ്വാഗതം. നമ്മുക്ക് നമ്മളായിതന്നെ നിലനില്ക്കാം.

ആദരവോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻചാർജ്

More like this
Related

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...

ഇതൊക്കെയും ചേർന്നതാണ് ജീവിതം

കഴിഞ്ഞ ദിവസം ഒരു വന്ദ്യവൈദികനുമായി കണ്ടുമുട്ടിയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ ജോലിയുടെ...

A+

ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാം കൂടുതലായി ആഘോഷിച്ചത് ചില വിജയവാർത്തകളായിരുന്നു. പ്രത്യേകിച്ച് പത്താം...
error: Content is protected !!