മാർക്ക്

Date:

spot_img

മാർക്ക് എന്ന വാക്കിനെ രണ്ടു രീതിയിൽ വിശദീകരിക്കാമെന്ന് തോന്നുന്നു. ഒന്ന് അതൊരു അടയാളപ്പെടുത്തലാണ്. മാർക്ക് ചെയ്യുക എന്ന് പറയാറില്ലേ? മറ്റൊന്ന്  ഒരാൾക്ക് നാം മാർക്ക് നല്കുകയാണ്. പരീക്ഷകളിലും മത്സരങ്ങളിലുമെല്ലാം സംഭവിക്കുന്നത് ഇതാണ്. ഒരാളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി മാറ്റുന്നത്  അയാൾക്ക് ലഭിക്കുന്ന ഈ മാർക്കാണ്. ഇനി വേറൊരു തരത്തിലുള്ള മാർക്കുമുണ്ട്. ഒരാളെ ആദ്യമായി കാണുകയാണ്, അയാളെക്കുറിച്ച നമുക്ക് ഒന്നുമറിയില്ല. എന്നിട്ടും അയാൾക്ക് വളരെ വേഗം നാം മാർക്കിടുന്നു ‘അയാൾ ഇങ്ങനെയാണ്.’ ‘അയാൾ ഇത്രയുമേയുള്ളൂ’ ഇങ്ങനെ പോകുന്നു ഈ മാർക്ക് നല്കലുകൾ. ബാഹ്യമായി വിലയിരുത്തിക്കൊണ്ടുള്ളതാണ് ഇത്.

സത്യത്തിൽ  മാർക്ക് നല്കുന്നതിലെല്ലാം ഒരു തരം അസമത്വമുണ്ട്. അനീതിയുണ്ട്. ഒന്നോ രണ്ടോ ഏറിയാൽ മൂന്നോ പേരുടെ വിലയിരുത്തലുകളാണ് ഒരാളെ മത്സരത്തിൽ ഒന്നാമതെത്തിക്കുന്നത്. മാർക്കിന്റെ നേരിയ വ്യത്യാസം കൊണ്ട് ചിലർ പിന്തള്ളപ്പെട്ടുപോകുന്നു. പിന്നിലായിപ്പോയവർ  പരാജയപ്പെട്ടവരാണോ? അവർക്ക് ജീവിതത്തിൽ വിജയിക്കാൻ കഴിയില്ലേ? കുറഞ്ഞ മാർക്ക് അയോഗ്യതയും കൂടിയ മാർക്ക് യോഗ്യതയുമാകുന്നതെങ്ങനെ? പരീക്ഷയിലെ മാർക്കിന്റെ അടിസഥാനത്തിലാണ് നാം ജീവിതവിജയങ്ങളെ നിശ്ചയിക്കുന്നതുപോലും. പരീക്ഷയിൽ മികച്ച നിലയിലെത്തിയ ഒരാൾക്ക് ജീവിതത്തിൽ വിജയിക്കാൻ കഴിയണമെന്നില്ല. ജീവിതത്തിൽ വിജയിച്ച ഒരാൾ പരീക്ഷയിൽ ഒന്നാമതെത്തണമെന്നുമില്ല. അങ്ങനെയെങ്കിൽ ഈ മാർക്ക് നല്കലുകൾക്കൊക്കെ എന്താണ് അടിസ്ഥാനം?

Marks അല്ല നമുക്ക് വേണ്ടത് Marks ആണ്. അതായത് ഏതെങ്കിലുമൊക്കെ രീതിയിലുള്ള അടയാളപ്പെടലുകൾ.  നാം ആരുമായിരുന്നുകൊള്ളട്ടെ ഏതെങ്കിലുമൊക്കെരീതിയിൽ അടയാളം പതിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്നതാണ് പ്രസക്തമായ ചോദ്യം.

മറ്റുള്ളവരുടെ മാർക്കിന് അനുസരിച്ച് ജീവിക്കാതിരിക്കുക. നീ നിനക്ക് എന്തുമാത്രം മാർക്ക് നല്കുന്നുണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം. മറ്റുള്ളവർ നിനക്ക് എത്ര അധികം മാർക്ക് നല്കിയാലും നീ നിനക്ക് വളരെ കുറച്ച് മാർക്കേ നല്കുന്നുള്ളൂവെങ്കിൽ അതുകൊണ്ടെന്തു പ്രയോജനം? മറ്റുള്ളവർ നല്കുന്ന മാർക്കുകൾക്കുവേണ്ടി വിലപിക്കാതെ സ്വന്തമായി മാർക്ക് ചെയ്ത് മുന്നോട്ടുപോവുക.

വിജയാശംസകൾ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻചാർജ്

More like this
Related

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും...

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...
error: Content is protected !!