അവസ്ഥ

Date:

spot_img

വേനൽക്കാലം ഒരു അവസ്ഥയാണ്, മഞ്ഞുകാലം മറ്റൊരു അവസ്ഥയും. അവസ്ഥകൾ മാറിമറിഞ്ഞുവരും. ഓരോ അവസ്ഥയ്ക്കും അനുസരിച്ചുള്ള മുൻകരുതലുകളും അതിജീവനങ്ങളും സ്വീകരിക്കുന്നത് പ്രായോഗികതയുടെ ഭാഗമാണ്. അവസ്ഥകൾ വ്യത്യസ്തമായിരിക്കുമ്പോഴും  അതിനെ നേരിടുന്നവർ, അതിലൂടെ കടന്നുപോകുന്നവർ ഓരോരുത്തർ തന്നെയായിരിക്കും. മഞ്ഞുകാലത്തിലൂടെ കടന്നുപോകുന്നവർ തന്നെയാണ് വേനൽക്കാലത്തിലൂടെയും കടന്നുപോകുന്നത് .

മഞ്ഞുകാലം വരുമ്പോൾ ജാലകങ്ങൾ അടച്ചിട്ട് ചൂടുകുപ്പായങ്ങൾ എടുത്തണിയും. വേനൽക്കാലം വരുമ്പോൾ ജാലകങ്ങൾ തുറന്നിട്ട് മഞ്ഞുകുപ്പായങ്ങൾ അഴിച്ചുവയ്ക്കും. അതെ സാഹചര്യം മാറിവരും. പക്ഷേ അവയോടുള്ള  പ്രതികരണങ്ങൾ വ്യത്യസ്തമാണ്. അതുകൊണ്ട് സാഹചര്യങ്ങളെ  അമിതമായി കുറ്റപ്പെടുത്തണ്ട. അവ ജീവിതം ആവശ്യപ്പെടുന്നവയാണ്, അനിവാര്യവുമാണ്. ക്ഷണിക്കാതെയും ചില അവസ്ഥകൾ ജീവിതത്തിലേക്ക് കടന്നുവരും. കരുതലോടെ നടന്നാലും പിന്നിൽ നിന്ന് വന്ന് ഇടിച്ചുവീഴ്ത്തുന്ന വാഹനങ്ങൾ പോലെ…
വാർദ്ധക്യം ഒരു അവസ്ഥയാണ്, റിട്ടയർമെന്റ് ഒരു അവസ്ഥയാണ്, രോഗം ഒരു അവസ്ഥയാണ്, ബാല്യവും കൗമാരവും യൗവനവും അവസ്ഥകളാണ്, മരണം ഒരു അവസ്ഥയാണ്.

നമ്മുടെ കൈപ്പിടിയിൽ നില്ക്കാത്ത അവസ്ഥകൾ. നമുക്ക് അവയോടൊക്കെ എന്തു ചെയ്യാൻ കഴിയും? എതിർത്തുതോല്പിക്കാനാവുമോ, നിറകൺചിരിയോടെ നോക്കിനില്ക്കുകയല്ലാതെ…

More like this
Related

ജീവിച്ചിരിക്കുമ്പോൾ സ്‌നേഹിക്കുക

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.. സ്നേഹം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ളതാണ്. അടച്ചുപൂട്ടി വച്ചിരിക്കുന്ന ഒരു...

ഇങ്ങനെ പോയാൽ ശരിയാവും

പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ...

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ...

സ്‌നേഹിക്കുകയാണോ അതോ…

ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?...
error: Content is protected !!