ഉള്ളിലെനിക്കും,
സദാചാരപ്പോലീസി-
ലുള്ളൊരാൾ പാർപ്പുണ്ട്;
നെറ്റിചുളിച്ചു ഞാൻ
ചുറ്റും പരതുന്നു-
ണ്ടാ,ണൊരു പെണ്ണിനോ-
ടൊച്ചകുറച്ചെങ്ങാൻ
മിണ്ടുന്നുവോ?, പെണ്ണ്,
തൊട്ടുചേർന്നെങ്ങാ-
നിരിക്കുന്നുവോ?, തിക്കു-
മുട്ടലുണ്ടേറെയെ-
നിക്കെന്നറിയുക.
ഞാൻ, മലയാളി, ശുഭകരമായതിൽ
മാനസമെത്താതലഞ്ഞു തീർക്കുന്നവൻ;
ദോഷം തിരഞ്ഞു,സദാഗതിക്കൊപ്പമീ
ദേശങ്ങളെല്ലാമളന്നു നടക്കുവോൻ.
(ഉള്ളിലെപ്പോലീസിനെന്നുമീ ദുർവിധി
നല്ലതു കാണാതുതിർന്നുപോം ജീവിതം…)
ചാക്കോ സി. പൊരിയത്ത്