മഴത്തുള്ളി പഠിപ്പിക്കുന്നത്

Date:

spot_img

ഭൂമിയുടെ മാറിലേക്ക് പാഞ്ഞുവരുന്ന
ഒരു മഴത്തുള്ളിയുടെ ജീവിതത്തെയൊന്നു 
വിലയിരുത്തിയിട്ടുണ്ടോ നമ്മളാരെങ്കിലും ?

മേഘക്കൂട്ടിൽ നിന്നും സ്വതന്ത്രമായി
താഴേക്ക് പറക്കുമ്പോൾ തൊട്ട്,
എന്തൊരു ആവേശമാണതിന്.

അതിനെ കാത്തിരിക്കുന്ന ഓരോരോ 
ജീവിതങ്ങളേയും കൃത്യമായി 
അറിയുന്നുണ്ടത്.

ദാഹിച്ചു വലഞ്ഞിരിക്കുന്ന
ഒരു കിളിക്കുഞ്ഞിന്റെ തൊണ്ടയിലത്
കുടിനീരാവും
ചുട്ടുപൊള്ളിക്കിടക്കുന്ന
ഒരു മണൽത്തരിയുടെ നെഞ്ചിൽ 
കുളിർജലം
തളർന്നു കിടക്കുന്ന
ഒരു കുഞ്ഞു ചെടിയുടെ വേരിൽ 
അമൃതകണമാവും ചിലപ്പോൾ.

തേൻ തേടി പറന്ന് തളർന്ന 
ചിത്രശലഭത്തിന്റെ 
ചിറകൊന്നു മിനുക്കാൻ കൂടും
അങ്ങനെ പെയ്ത് ആ ക്ഷണികജീവിതം
അലിഞ്ഞു തീരുമ്പോൾപ്പോലും
എന്തൊരു സംതൃപ്തിയാണതിന്.

ദീർഘായുസ്സ് എന്ന സങ്കൽപത്തെയൊക്കെ
അപ്പാടെ റദ്ദ് ചെയ്തു കളയുന്നുണ്ട് 
അതപ്പോൾ.
അപരർക്കു വേണ്ടി
സ്വയം സമർപ്പിച്ചു കൊണ്ടുള്ള
ഇങ്ങനെയൊരു ധന്യജീവിതം
ഭൂമിയിൽ ഏതെങ്കിലും മനുഷ്യർക്ക്
സിദ്ധിക്കാറുണ്ടോ
എന്നിട്ടും എന്തിനാണ് നമ്മൾ, 
ദൈവത്തിന്റെ ഉത്തമസൃഷ്ടി 
മനുഷ്യനാണെന്നും പറഞ്ഞിങ്ങനെ 
അഹങ്കരിച്ചു കൊണ്ടിരിക്കുന്നത് !

സജിത് കുമാർ

More like this
Related

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും...

യുദ്ധം

പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക്...

അവൾ

ഋതുക്കളെ ഉള്ളിലൊളിപ്പിച്ചവൾപച്ചപ്പിന്റെ കുളിർമയുംമരുഭൂമിയുടെ ഊഷരതയുംഉള്ളിലൊളിപ്പിച്ച സമസ്യകണ്ണുകളിൽ വർഷം ഒളിപ്പിച്ചുചുണ്ടുകളിൽ വസന്തംവിരിയിക്കുന്ന മാസ്മരികതവിത്തിനു...

അസ്വസ്ഥം

ഉള്ളിലെനിക്കും,സദാചാരപ്പോലീസി-ലുള്ളൊരാൾ പാർപ്പുണ്ട്;നെറ്റിചുളിച്ചു ഞാൻചുറ്റും പരതുന്നു-ണ്ടാ,ണൊരു പെണ്ണിനോ-ടൊച്ചകുറച്ചെങ്ങാൻമിണ്ടുന്നുവോ?, പെണ്ണ്,തൊട്ടുചേർന്നെങ്ങാ-നിരിക്കുന്നുവോ?, തിക്കു-മുട്ടലുണ്ടേറെയെ-നിക്കെന്നറിയുക.ഞാൻ, മലയാളി, ശുഭകരമായതിൽമാനസമെത്താതലഞ്ഞു...
error: Content is protected !!