വീടിന് കളർ കൊടുക്കുമ്പോൾ…

Date:

spot_img

വീടുകൾക്ക് നല്കുന്ന പെയ്ന്റ് അതിൽ താമസിക്കുന്നവരുടെ മാനസികാരോഗ്യത്തെ അനുകൂലമോ പ്രതികൂലമോ ആയി ബാധിക്കുമെന്നാണ് കളർ സൈക്കോളജി അവകാശപ്പെടുന്നത്, നിറങ്ങളോടുള്ള ഓരോരുത്തരുടെയും ആഭിമുഖ്യങ്ങൾ വ്യത്യസ്തമാകാം. അവരുടെ വ്യക്തിപരമായ താല്പര്യങ്ങളനുസരിച്ചായിരിക്കും വീടുകൾക്ക് നിറം കൊടുക്കുന്നതും. എങ്കിലും വീടുകൾക്ക് നല്കാൻ പറ്റിയ നിറങ്ങളായി കളർ സൈക്കോളജി ചൂണ്ടിക്കാണിക്കുന്ന നിറങ്ങൾ താഴെപ്പറയുന്നവയാണ്. അവയുടെ മനശ്ശാസ്ത്രപരമായ ഗുണങ്ങളും മനസ്സിലാക്കാം.

ഇളം പിങ്ക്

ഇളം പിങ്ക് സ്ട്രസ് കുറയ്ക്കുന്ന നിറമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. സ്വിറ്റ്സർലൻഡിലെ ജയിലുകൾക്ക് നല്കിയിരിക്കുന്ന നിറം ഇതാണത്രെ. കാരണം വ്യക്തികളിലെ ദേഷ്യം കുറയ്ക്കാൻ ഈ നിറം സഹായകരമാണ്. കളർ തെറാപ്പിയിലും ഈ നിറത്തിന് പ്രാധാന്യമുണ്ട്.രോഗികളെ റിലാക്സേഷന് ഈ നിറം സഹായിക്കും.

പച്ച

പ്രകൃതിയുടെ നിറമാണ് പച്ച. മനസ്സിനെ ശാന്തമാക്കാൻ, തണുപ്പിക്കാൻ പച്ച നിറത്തിന് കഴിവുണ്ട്. പോസിറ്റിവിറ്റി പ്രദാനം ചെയ്യാൻ കൂടുതൽ കഴിവുമുണ്ട്. കാര്യക്ഷമത, ശ്രദ്ധകേന്ദ്രീകരണം തുടങ്ങിയവയെല്ലാം വർദ്ധിപ്പിക്കുകയും ചെയ്യും.

നീല

ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കുന്ന നിറമാണ് നീല. ടെൻഷൻ ഫ്രീയാക്കാനും ഇതേറെ സഹായിക്കും. ഉറക്കക്കുറവ് പരിഹരിക്കുകയും ചെയ്യും. കിടപ്പുമുറിക്ക് നീല നല്കുന്നത് കൂടുതൽ ഉചിതമായിരിക്കും.

വെള്ള

സമാധാനത്തിന്റെ നിറമായിട്ടാണല്ലോ വെള്ള അറിയപ്പെടുന്നത്. അതുപോലെ പോസിറ്റിവിറ്റിയും ശാന്തതയും സമ്മാനിക്കുകയും ചെയ്യും. വൃത്തി, ഫ്രഷ്നസ് തുടങ്ങിയവയും വെള്ള നിറത്തിന്റെ പ്രത്യേകതകളാണ്.
ഇനി പറയുന്ന കളർ വീടുകൾക്ക് ഉപയോഗിക്കാൻ തീരുമാനിക്കുമ്പോൾ രണ്ടുവട്ടം ആലോച്ചിക്കേണ്ടതുണ്ടെന്നും കളർ സൈക്കോളജിസ്റ്റുകൾ പറയുന്നു. ഏതൊക്കെയാണ് ആ നിറങ്ങൾ എന്നല്ലേ? ചുവപ്പ്, ഇളംമഞ്ഞ, കടും ബ്രൗൺ, കറുപ്പ്, ചാര നിറം എന്നിവയാണവ. ചുവപ്പ് നിറം സ്‌െട്രസ്, ഉത്കണ്ഠ, ദേഷ്യം തുടങ്ങിയവയ്ക്കുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു. രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. അഗ്രസീവ് പെയ്ന്റ് കളറായിട്ടാണ് കടും ബ്രൗണും കറുപ്പും വിലയിരുത്തപ്പെടുന്നത്. വിഷാദം, ഏകാന്തത, ഭയം തുടങ്ങിയവയാണ് നിറങ്ങളുടെ ഫലങ്ങൾ.

More like this
Related

error: Content is protected !!