ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മികച്ച ലീഡറാകാം 

Date:

spot_img

ശക്തമായ നേതൃത്വത്തിന്റെ അഭാവം പലയിടങ്ങളിലും  അനുഭവിക്കുന്നുണ്ട്.  ഏതു മേഖലയും വളർച്ച പ്രാപിക്കുന്നത് നേതാവിന്റെ ശക്തി കൊണ്ടു മാത്രമല്ല അയാളിലെ സ്വഭാവ പ്രത്യേകതകൾകൊണ്ട് കൂടിയാണ്. ശ്രമിച്ചാൽ ചില മാർഗ്ഗങ്ങളിലൂടെയെങ്കിലും ഒരാൾക്ക് നേതാവാകാൻ കഴിയും. പക്ഷേ ഒരു നല്ല നേതാവാകാൻ കഴിയില്ല. ഗുണനിലവാരമില്ലാത്ത ലീഡറെയല്ല, മികച്ച ഒരു ലീഡറെയാണ് ആവശ്യം. ഒരാൾക്കെങ്ങനെ നല്ല ലീഡറാകാം? ഏതാനും ചില നിർദ്ദേശങ്ങൾ പങ്കുവയ്ക്കാം.

വിശ്വസിക്കുകയും  വിശ്വാസം ആർജ്ജിച്ചെടുക്കുകയും  ചെയ്യുക

തനിക്ക് താഴെയുള്ളവരെ നേതാവ് വിശ്വസിക്കണം.  എല്ലാവരെയും സംശയത്തോടെ വീക്ഷിക്കുന്ന ഒരാൾക്ക് നല്ല നേതാവാകാൻ സാധിക്കില്ല. സ്വഭാവികമായും അനുയായികൾക്ക്/ കീഴുദ്യോഗസ്ഥർക്ക് നേതാവിനെക്കുറിച്ച് സംശയം തോന്നാം. ബോസിനെ ഒറ്റയടിക്ക് വിശ്വസിക്കാൻ സ്റ്റാഫിന് സാധിക്കണമെന്നില്ല.  രണ്ടു കൂട്ടരും പരസ്പരം വിശ്വസിക്കുക. നേതാവിനെ വിശ്വസിച്ചെങ്കിൽ മാത്രമേ അദ്ദേഹം പറയുന്ന നിർദ്ദേശങ്ങൾ അംഗീകരിക്കാനും ആത്മാർത്ഥതയോടെ പ്രവർത്തിക്കാനും കഴിയൂ. ലീഡറിനെ വിശ്വസിക്കണമെങ്കിൽ അയാൾ  യഥാർത്ഥത്തിൽ താൻ ആരാണെന്ന് വെളിപെടുത്തിയിരിക്കണം. മറ്റുള്ളവരുമായി സംവദിക്കാൻ അയാൾ തയ്യാറാകണം. സുതാര്യമായും സത്യസന്ധമായും തുറവിയോടെയും മററുളളവരുമായി സംസാരിക്കുക. ടീമിലുള്ള ഓരോരുത്തരുമായും കാര്യങ്ങൾ തുറന്നുസംസാരിക്കാൻ തയ്യാറാവണം. അതോടൊപ്പം തന്റെ വീഴ്ചകൾ അംഗീകരിക്കാനും കുറവുകൾ സമ്മതിക്കാനും സന്നദ്ധനുമായിരിക്കണം.

ആദരവോടെ  സംസാരിക്കുക, അനുകൂലമായ  ജോലിസ്ഥലം  റെഡിയാക്കുക

അനാദരവോടെയും പുച്ഛത്തോടെയും പരിഹാസത്തോടെയുമാണ് ടീം മെമ്പേഴ്സിനോട് സംസാരിക്കുന്നതെങ്കിൽ നിങ്ങളൊരിക്കലും നല്ല ലീഡറല്ല. അതുപോലെ അനുകൂലമായ ഒരു ജോലിസ്ഥലം അനുവദിച്ചുകൊടുക്കാൻ കഴിയുന്നില്ലെങ്കിലും. നല്ല ലീഡർ എപ്പോഴും ആദരവോടെയായിരിക്കും ഇടപെടുന്നതും സംസാരിക്കുന്നതും. ടീം മെമ്പേഴ്സിന്റെ അഭിപ്രായങ്ങളെ അവർ വകവയ്ക്കും. മറ്റുള്ളവരെ ശ്രദ്ധാപൂർവ്വം ശ്രവിക്കും. മുൻവിധികൾ കൂടാതെയായിരിക്കും  മറ്റുള്ളവരെ കേൾക്കുന്നത്.

പ്രോത്സാഹിപ്പിക്കുകയും  രസിപ്പിക്കുകയും ചെയ്യുക

കൂടുതൽ സമയം ജോലിയുമായി ബന്ധപ്പെട്ട് വീടിന് വെളിയിൽ കഴിയുന്നവരാണ് പലരും. പലതരത്തിലുള്ളസമ്മർദ്ദങ്ങൾ അവർ അനുഭവിക്കുന്നുമുണ്ട്. ഒരു സ്റ്റാഫ് വളരെ അസ്വസ്ഥനും നിരാശനുമാണെന്ന് തോന്നിയാൽ അയാളോട് വ്യക്തിപരമായി സംസാരിക്കാൻ സമയം കണ്ടെത്തുക. വിഷയപരിഹാരത്തിന് തന്റേതായ നിർദ്ദേശങ്ങൾ നല്കുക. സ്റ്റാഫിനെ പ്രോത്സാഹിപ്പിക്കുന്നത് അവരിൽ നിന്ന് കൂടുതൽ ഫലങ്ങൾ പുറത്തുവരാൻ സഹായകരമാണ്. നിരുത്സാഹപ്പെടുത്തുന്ന വാക്കുകൾ ഒരിക്കലും പറയാതിരിക്കുക. ലീഡറിന്റെ ഹ്യൂമർസെൻസ് തൊഴിൽമേഖലയിലെ സംഘർഷങ്ങൾക്ക് അയവ് വരുത്തും. സ്റ്റാഫിനെ രസിപ്പിക്കാനും തമാശകൾപറഞ്ഞ് ചിരിപ്പിക്കാനും കഴിയുമെങ്കിൽ വളരെ നല്ലതാണ്.

സ്വഭാവഗുണമുണ്ടായിരിക്കുക

സ്വഭാവഗുണമില്ലാത്ത ഒരു നേതാവിന് വേണ്ടി കീഴുദ്യോഗസ്ഥർ 100 ശതമാനം അദ്ധ്വാനിക്കുകയില്ല. വ്യക്തിത്വമുളള, സ്വഭാവമഹിമയുള്ള ഒരാളാണ് ലീഡറെന്ന് മറ്റുള്ളവർക്ക് തോന്നിയിരിക്കണം. ഏതൊക്കെയാണ് വ്യക്തിത്വ സവിശേഷതകൾ?

1 . ധാർമ്മികത

ധാർമ്മികനല്ലാത്ത ഒരു ലീഡറെ  ആളുകൾ അംഗീകരിക്കുകയില്ല

2. സത്യസന്ധത

ജീവിതത്തിലും പ്രവൃത്തിയിലും വാക്കിലും സത്യസന്ധത പുലർത്തുക

3. വിനയം

വിനയാന്വിതനായി സംസാരിക്കുന്നതു മാത്രമല്ല വിനയമെന്ന സ്വഭാവഗുണം. ഓരോരുത്തരെയും അവരവരുടേതായ പ്രാധാന്യത്തോടും പ്രത്യേകതകളോടും കൂടി സ്വീകരിക്കുന്നതും അംഗീകരിക്കുന്നതുമാണ്.

4. ദയയുണ്ടായിരിക്കുക

മറ്റുള്ളവരുടെ കാഴ്ചപ്പാടിൽകൂടി സംഭവങ്ങളെ കാണാൻ കഴിവുണ്ടായിരിക്കുക. അസുഖം, മറ്റ് അസൗകര്യങ്ങൾ തുടങ്ങിയവയുടെ പേരിൽ ദാക്ഷിണ്യത്തോടെ പെരുമാറുക.

More like this
Related

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...
error: Content is protected !!