ഒരു പെനിസിലിൻ കഥ

Date:

spot_img

വർഷം 1928. മെഡിക്കൽ ഗവേഷണ കൗൺസിൽ പ്രസിദ്ധീകരണത്തിന് വേണ്ടി ഒരു പ്രബന്ധം എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു അലക്സാണ്ടർ ഫ്ളെമിങ്.  സ്റ്റെഫലോകോക്കസ് എന്ന ബാക്ടീരിയയെക്കുറിച്ചായിരുന്നു ലേഖനം. പരീക്ഷണഫലം കണ്ടെത്തി എഴുതുന്നതിലേക്കായി അദ്ദേഹം സ്റ്റെഫലോകോക്കസ് എന്ന ബാക്ടീരിയയെ വളർത്താൻ ആരംഭിച്ചു.

ബാക്ടീരിയകളെക്കുറിച്ച് ഏതാനും ചില അറിവുകൾ കൂടി പറയാം. ഏകകോശ ജീവികളാണ് ബാക്ടീരിയകൾ. ഗ്രീക്ക് ഭാഷയിലെ ബാക്ടീരിയോൺ എന്ന വാക്കിൽ നിന്നാണ് ബാക്ടീരിയ എന്ന പേര് ഉത്ഭവിച്ചത്..  ഒരു ഗ്രാം മണ്ണിൽ 40 മില്യണും ഒരു മില്ലി ലിറ്റർ ശുദ്ധജലത്തിൽ ഒരു മില്യൻ ബാക്ടീരിയകളും കാണപ്പെടുന്നുവെന്നാണ് ഏകദേശ കണക്ക്. ചില ബാക്ടീരിയകൾ ഉപകാരികളും മറ്റ് ചില ബാക്ടീരിയകൾ ഉപദ്രവകാരികളുമാണ്.
ബാക്ടീരിയയെ വളർത്തിയെടുക്കാനുള്ള ദിവസങ്ങളിലൊന്നിലാണ് ഫ്ളെമിങ് ഒരു അവധിക്കാല വിനോദത്തിനായി യാത്ര തിരിച്ചത്. പക്ഷേ ബാക്ടീരിയയെ വളർത്തുന്ന പാത്രം അടച്ചുവയ്ക്കാൻ അദ്ദേഹം മറന്നുപോയി. ആ മറവിക്ക് കിട്ടിയ പ്രതിഫലമായിരുന്നു പില്ക്കാലത്തെ പെനിസിലിൻ. യാത്രയുടെ സന്തോഷവും ആഘോഷവും കഴിഞ്ഞ് തിരികെയെത്തിയ അലക്സാണ്ടർ ക ണ്ടത് പാത്രത്തിൽ ഒരുതരം പൂപ്പൽ വളർന്നിരിക്കുന്നതാണ്. പൂപ്പൽ ബാധിച്ച ബാക്ടീരിയൽ കൾച്ചർ എടുത്തുകളയുന്നതിന് പകരം അവയെ നിരീക്ഷിച്ച അദ്ദേഹം കണ്ടെത്തിയത് ചുറ്റുമുള്ള ബാക്ടീരിയകൾ നശിച്ചുപോയിരിക്കുന്നതായിട്ടാണ്. തുടർന്ന് അദ്ദേഹം ബാക്ടീരിയയെ നശിപ്പിച്ച പൂപ്പലിനെ കൂടുതൽ പരിശോധനയ്ക്കായി വേർതിരിച്ചെടുക്കുകയും ബാക്ടീരിയകളുടെ വളർച്ച തടയാൻ ശേഷിയുള്ള ഈ പൂപ്പലിന് പെനിസിലിൻ എന്ന പേര് നല്കുകയും ചെയ്തു.

 ഇത് പെനിസിലിനെ സംബന്ധിച്ച കഥയുടെ ഒന്നാം ഭാഗം മാത്രം. പെൻസിലിൻ കണ്ടുപിടിച്ചുവെങ്കിലും വേണ്ടത്ര അളവിൽ വേർതിരിച്ചെടുക്കാൻ കഴിയാത്തതിനാൽ അതിന്റെ ഉപയോഗം തെളിയിക്കാൻ ഫ്ളെമിങ്ങിന് കഴിഞ്ഞിരുന്നില്ല. ഇക്കാര്യം സാധിച്ചെടുത്തത് ഏണസ്റ്റ് ചെയ്ൻ, ഹോവാർഡ് ഫ്ളോറി എന്നീ വൈദ്യശാസ്ത്ര ഗവേഷകരാണ്. 1928 ൽ കണ്ടുപിടിക്കപ്പെട്ട പെനിസിലിൻ  1940 ലാണ്  വിജയദൗത്യം പൂർത്തിയാക്കിയത്.
എങ്കിലും 1941വരെ കാത്തിരിക്കേണ്ടിവന്നു മനുഷ്യനിൽ പെനിസിലിൻ പരീക്ഷണം നടത്താൻ. പെൻസിലിൻ കുത്തിവയ്പ്പോടെ മരണക്കിടക്കയിൽ നിന്നുപോലും അത്ഭുതകരമായി രക്ഷപ്പെട്ടവരുടെ വാർത്തകൾ പുറത്തുവന്നു.

അങ്ങനെയാണ് വൈദ്യശാസ്ത്രമേഖലയിൽ പെനിസിലിന്റെ വിജയക്കൊടി പാറിയത്. 1945 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടത്  അലക്സാണ്ടർ ഫ്ളെമിങ്ങും ഏണസ്റ്റ് ചെയിനും ഹോവാർഡ് ഫ്ളോറിയും ചേർന്നായിരുന്നു.

More like this
Related

എക്സ് റേ കണ്ടുപിടിച്ച കഥ

1895 ൽ ആയിരുന്നു രോഗചികിത്സയിൽ നിർണ്ണായകസ്ഥാനം പിടിച്ച ഇന്നത്തെ എക്സ്റേയുടെ കണ്ടുപിടിത്തം....

വാട്ടർ സ്‌കീയിംങിന്റെ പിതാവ്

അതൊരു മഞ്ഞുകാലമായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം  മഞ്ഞിലൂടെ സ്‌കീയിംങ് നടത്തുകയായിരുന്നു റാൽഫ് സാമുവൽസൺ. പെട്ടെന്നാണ്...

വിദ്യാഭ്യാസം: ‘നേർവഴിയുടെ ഫംഗസുകൾ’

ചില മനുഷ്യർ ഇളംകാറ്റുപോലെയാണെന്ന് പറയാറുണ്ട്, ചിലർ ഒഴുകുന്ന ജലം പോലെയും. കാറ്റ്...
error: Content is protected !!