പ്രഗ്നാനന്ദ എന്ന പേര് കേൾക്കുമ്പോൾ ഓരോ ഇന്ത്യൻ പൗരന്റെയും ഉള്ളിൽ ഉയരുന്ന വികാരങ്ങളാണ് ഇവ.
2005 ൽ തമിഴ് നാട്ടിലെ ഒരു മിഡിൽ ക്ലാസ്സ് ഫാമിലി യിൽ ജനിച്ച്, മൂന്നു വയസുമുതൽ ചേച്ചി വൈഷ്ണവിക്കൊപ്പം ചെസ്സ് കളിച്ചു പിച്ചവച്ചു തുടങ്ങിയ ആ ബാലൻ പിന്നീട് വെറും 17 വർഷങ്ങൾ കൊണ്ട് നടന്ന് കയറിയ ഉയരങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
2012 ൽ നടന്ന ലോക യൂത്ത് ചെസ്സ് മത്സരത്തിൽ തന്റെ ഏഴാം വയസ്സിൽ ലോക ചെസ്സ് ചാമ്പ്യൻ! പത്താം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് മാസ്റ്റർ പദവി, 12 ആം വയസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി..
ഇന്ന് 17 ആം വയസ്സിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ തുടർച്ചയായി മൂന്നാം തവണയും കീഴ്പ്പെടുത്തി തന്റെ പ്രതിഭ തെളിയിച്ച ഈ പ്രതിഭയെ, പ്രതിഭാസത്തെ പ്രശംസിക്കാതിരിക്കാൻ വയ്യ.
തോൽവി സമ്മതിക്കാതെ സമനിലയ്ക്ക് പരിശ്രമിച്ച കാൾസനോട് പ്രഗ്നാനന്ദ പറഞ്ഞു…
” സമനിലയ്ക്ക് ഞാൻ OK അല്ലെങ്കിലോ? നിങ്ങൾ എന്ത് ചാമ്പ്യൻ ആണെങ്കിലും ഞാൻ OK അല്ല!!
അത്രതന്നെ.. അതാണ് Confidence, അതാണ് നിശ്ചയദാർഢ്ഢ്യം!!!!
ഒരു വശത്ത്, ലക്ഷ്യബോധം ഇല്ലാതെ ഒരു തലമുറ നശിക്കാൻ വെമ്പൽ കൊള്ളുമ്പോൾ മറ്റൊരു വശത്ത് ഇങ്ങനെ വെല്ലുവിളികളെ ധീരതയോടെ നേരിടുന്ന മറ്റൊരു തലമുറയും ഉണ്ട് എന്നത് അഭിമാനകരവും ആശ്വാസം നൽകുന്നതുമാണ്..
നമ്മുടെ കേരളത്തിലെ ഒരു ശരാശരി 17 വയസ്സുകാരനെ എടുത്തു നോക്കിയാൽ എന്തായിരിക്കും അവന്റെ ചിന്തകൾ? സ്വപ്‌നങ്ങൾ, ജീവിതാഭിലാഷങ്ങൾ, ഭാവി പ്രതീക്ഷകൾ, എന്നിങ്ങനെ ജീവിതത്തെ തൊടുന്നതൊന്നും അവന്റെ / അവളുടെ ചിന്താ മണ്ഡലത്തിൽ കൂടി കടന്നു പോകുന്നെ ഇല്ല എന്നതാണ് യാഥാർഥ്യം.
ഇന്ന് പിടിക്കപ്പെടുന്ന കഞ്ചാവ്, അടിപിടി, ബൈക്ക് റൈഡിങ്, ആക്സിഡന്റ്‌സ്, എല്ലാത്തരം കേസുകളിലും 15 – 25 വയസ്സിനിടയിൽ പെട്ട ആൺകുട്ടികൾ ആണ് ഭൂരിഭാഗവും. നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന പോക്സോ കേസുകളിൽ ഇരകളോ…. 80 % പെൺകുട്ടികളും 16- 17 വയസ്സിനിടയിൽ ഉള്ളവരും..
എല്ലാം തന്നെ പ്രണയ കെണികളിലും മൊബൈൽ വഴി ചതിക്കപ്പെട്ടും ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് മുതലായ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം വഴി വലയിൽ ആകപ്പെട്ടവരും ആയിരിക്കും എന്നതും നൂറു ശതമാനവും ഉറപ്പാണ്.
ഇവിടെയാണ് പ്രഗ്നാനന്ദ എന്ന 17 വയസ്സുകാരൻ വ്യത്യസ്തനാകുന്നത്..
സമനിലകൾക്കും അഡ്ജസ്റ്റ്മെന്റുകൾക്കും കള്ളകളികൾക്കും ലഹരിക്കും പ്രണയ കെണികൾക്കും വേണ്ടി അറിഞ്ഞു കൊണ്ട് ജീവിതം വിട്ടു കൊടുക്കുകയും, സ്വന്തം ജീവിതം വച്ച് കളിക്കുകയും ചെയ്ത് അവസാനം വീടിനും വീട്ടുകാർക്കും നാടിനും നാട്ടുകാർക്കും വേണ്ടാത്തവരായി പാതി വിടർന്നു കൊഴിയുന്ന യുവ തലമുറയ്ക്കായി ഈ കൊച്ച് മിടുക്കന്റെ അതുല്യ നേട്ടം കാഴ്ച വയ്ക്കുന്നു…
ഇവനു ലഹരി ചെസ്സ് ആണ്…. അതിൽ സമനില കൊണ്ടു പോലും അവനെ തോല്പിക്കാൻ ലോക ചാമ്പ്യന് സാധിച്ചില്ല….
തോറ്റു കൊടുക്കാൻ നീ തീരുമാനിക്കാത്തിടത്തോളം നിന്നെ തോല്പിക്കാൻ ആർക്കും സാധിക്കില്ല… എന്ന പാഠം ഇവൻ നമ്മെ പഠിപ്പിക്കുന്നുണ്ട്..
ആത്മാഭിമാനം പണയപ്പെടുത്താൻ ആരുമായും സമനിലയ്ക്ക് വഴങ്ങരുതെന്ന്…..
തോറ്റാലും പൊരുതി തോറ്റിട്ട് കഠിനാധ്വാനത്തിലൂടെ തിരികെ വന്നു തോൽപ്പിച്ചവന്റെ മുന്നിൽ തന്നെ ജയിച്ചു കാണിക്കണം എന്ന്……
ദിശാ ബോധവും ഉന്നതമായ ലക്ഷ്യങ്ങളും തീരെ ചെറുപ്പത്തിലേ വളർത്തി എടുക്കണം എന്ന്…..
ഒക്കെ ഈ 17 കാരൻ തന്റെ സൗമ്യമായ ചെറു ചിരിയോടെ നമ്മെ പഠിപ്പിക്കുന്നു.
കെണിയിൽ വീണിട്ട് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
കാലത്തിന്റെ അടയാളങ്ങൾ വിവേചിച്ചറിഞ്ഞു ലക്ഷ്യ ബോധത്തോടെ ജീവിക്കുകയാണ് വേണ്ടത്.
Sr.Adv.Josia SD