എന്നും ഇങ്ങനെ പോയാൽ മതിയോ?

Date:

spot_img

ഒരു  ചെയ്ഞ്ച്  ആരാണ് ആഗ്രഹിക്കാത്തത്  എന്ന പരസ്യത്തിൽ ചോദിക്കുന്നതുപോലെയാണ് കാര്യങ്ങൾ. മാറ്റം എല്ലാവരുടെയും ആഗ്രഹമാണ്. ഫിസിക്കൽ അപ്പിയറൻസിൽ കാലത്തിന് അനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നവരുണ്ട്. പുതിയ ട്രെന്റ് അനുസരിച്ച് അപ്പിയറൻസ് മെച്ചപ്പെടുത്താനാണ് അവർശ്രമിക്കുന്നത്. ബാഹ്യമായ  ഇത്തരം മാറ്റങ്ങളെക്കാൾ/ മാറ്റങ്ങൾക്കൊപ്പം ആന്തരികമായി കൂടി മാറേണ്ടതുണ്ട്.

വ്യക്തിത്വത്തിന്റെ വികാസവും രൂപപ്പെടലുമാണ് ഇതുവഴിസംഭവിക്കുന്നത്. ബോധപൂർവം ചില ശ്രമങ്ങൾ നടത്തിയാൽ നമുക്ക് നമ്മുടെ വ്യക്തിത്വം ഓരോ നിമിഷവും തൂത്തുമിനുക്കിയെടുക്കാം. ഇതിനായി ചില നിർദ്ദേശങ്ങൾ പറയാം

എല്ലാ ദിവസവും വായിക്കാൻ സമയം കണ്ടെത്തുക

മനസ്സ് മസിൽ പോലെയാണെന്നാണ് പറയുന്നത്. കൂടുതൽ ഉപയോഗിച്ചാൽ കൂടുതൽ ശക്തമാകും. ഇതുപോലെയാണ് വായനയും. മനശ്ശക്തി  വർദ്ധിപ്പിക്കാൻ ഏറ്റ വും ഉപകരിക്കുന്ന മാർഗ്ഗമാണ് വായന. പഠിക്കാനും അറിവുനേടാനും ഏറെ സഹായകരമാണ് വായന. വായനയിലൂടെ നാം പുതിയ കാര്യങ്ങൾ പഠിക്കുകയും പല പുതിയ വിഷയങ്ങളെക്കുറിച്ച് അറിവു നേടുകയും ചെയ്യുന്നു. ഭാവനയെയും ചിന്തയെയും ക്രിയാത്മകതയെയും വായന ഉ ത്തേജിപ്പിക്കുന്നുണ്ട്. നമ്മുടെ സാമൂഹികമായ നിലനില്പിന്റെ അടിസ്ഥാന ശിലയും വായനയാണ്. വിശാലമായ വീക്ഷണം, പുതിയ കാഴ്ചപ്പാടുകൾ… ഇതിനെല്ലാം വായന നമ്മെ സഹായിക്കും. വായനയുടെ സ്വഭാവം പരക്കെ മാറിയ കാലത്താണ് നാം ജീവിക്കുന്നത്. അച്ചടിയെക്കാൾ ഓൺലൈനിലേക്ക് നമ്മളിൽ ഭൂരിപക്ഷത്തിന്റെയും വായന മാറിയിട്ടുണ്ട്. ഒരു മിനിറ്റിൽ സാധാരണയായി 250 വാക്കുകൾ വായിക്കാൻ കഴിയുമെന്നാണ് പറയുന്നത്. അതായത് ആറു മിനിറ്റുകൊണ്ട് ഒരു ലേഖനം വായിക്കാനാവും. അതുകൊണ്ട് വായിക്കുക. വായന ആത്മവിശ്വാസം നല്കുന്ന ഒരു പ്രക്രിയ കൂടിയാണ്.

തുടർച്ചയായി ചോദ്യങ്ങൾ ചോദിക്കുകയും വ്യക്തത കൈവരിക്കുകയും ചെയ്യുക

സ്വയം ചോദ്യങ്ങൾ ചോദിക്കുന്നത് സ്മാർട്ടാകാനുള്ള എളുപ്പവഴിയാണ്. അതിലൂടെ  മനസ്സിന്റെയും ലോകത്തിന്റെയും അതിരുകളെ ഭേദിക്കുകയാണ് ചെയ്യുന്നത്. സംശയങ്ങൾ ഉള്ളതുകൊണ്ടാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. ചോദ്യം ചോദിക്കുന്നതാവട്ടെ വ്യക്തതയ്ക്കു വേണ്ടിയും. ഒരു ഗ്രൂപ്പിൽ ചോദ്യങ്ങൾ ചോദിക്കാൻ മടി
യുള്ളവരുണ്ട്. മറ്റുള്ളവർക്ക് മുമ്പാകെ നിവർന്നുനിന്ന് സംശയങ്ങൾ ചോദിക്കുകയും വ്യക്തത കൈവരുത്താൻ ശ്രമിക്കുകയുംചെയ്യുമ്പോൾ നമ്മിൽ ആത്മവിശ്വാസം ദൃഢമാകുന്നു.

ആഴത്തിൽ  മനസ്സിലാക്കാൻ ശ്രമിക്കുക

വ്യക്തിബന്ധങ്ങളിൽ കുറെക്കൂടി ആഴം കണ്ടെത്താൻ ശ്രമിക്കുക. വ്യക്തികളെ അവരുടെ ബാഹ്യരൂപം കണ്ട് വിലയിരുത്താതെ അവരുടെതനിമ മനസ്സിലാക്കാൻ ശ്രമിക്കുക. അവനവരോട് തന്നെ സത്യസന്ധനാകാൻ ശ്രമിക്കുക.സ്വന്തം ദൗർബല്യങ്ങളെയും ശക്തിയെയും വേർതിരിച്ചറിയുക.

പുതുമ കണ്ടെത്തുക

അനുദിനജീവിതത്തിലെ എല്ലാ കാര്യങ്ങളിലും പുതുമ കൊണ്ടുവരാൻ ശ്രമിക്കുക. എന്നും ഒരുപോലെ കഴിയുന്നത് വിരസതയ്ക്ക് കാരണമാകും പുതിയ കാര്യങ്ങൾ പഠിക്കാൻ സമയം കണ്ടെത്തുക. ജോലി മാത്രമായി കഴിയാതെ പുറത്തേക്ക് നോക്കുക. പുതിയതായി  ഈ പ്രപഞ്ചം പലതും നമ്മോട് പറയുന്നുണ്ടെന്ന് അപ്പോൾ മനസ്സിലാകും. തലച്ചോറിനെ എല്ലാ ദിവസവും ഉപയോഗപ്പെടുത്തുക. ഇത് ബുദ്ധിശക്തിയും വർദ്ധിപ്പിക്കും.

അറിവുകൾ അയവിറക്കുക

പല രീതിയിൽ ദിവസവും ആർജ്ജിച്ച കഴിവുകൾ അയവിറക്കുക. വായനയിലൂടെ മനസ്സിലാക്കിയ, ഹൃദയത്തിൽ പതിഞ്ഞ കാര്യങ്ങൾ അപ്പോൾതന്നെ കുറിച്ചുവയ്ക്കുക. അവയെല്ലാം പിന്നീട്  അയവിറക്കുക. ദിവസത്തിലെ ഏതാനും നിമിഷങ്ങൾ ഇത്തരത്തിലുള്ള റിവ്യൂവിന് വേണ്ടി നീക്കിവയ്ക്കുക.

 സ്വയം മാറാൻ തയ്യാറാവുക

സ്വയം മാറാൻ തയ്യാറുള്ളവർക്ക് മാത്രമേ ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ കഴിയുകയുള്ളൂ. ചില കടുംപിടുത്തങ്ങൾ ഉപേക്ഷിക്കുക. കൂടുതൽ തുറവി കാണിക്കുക. ഇഷ്ടമില്ലാത്തവയോട് നോയും താല്പര്യമുള്ളവയോട് യെസും പറയുക മനസ്സ് തുറക്കുക. മനസ്സ് വിശാലമാക്കുക.

More like this
Related

error: Content is protected !!