ഇങ്ങനെ ചെയ്താൽ മക്കളെ മിടുക്കരാക്കാം

Date:

spot_img

തങ്ങളുടെ മക്കൾ ലോകത്തിലെ തന്നെ ഏറ്റവും നല്ല വ്യക്തികളായി വളരണമെന്നാണ് മാതാപിതാക്കന്മാരുടെ ആഗ്രഹം. പക്ഷേ ഇവിടെ ഒരു കാര്യം മാതാപിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട്. ഈ ലോകത്തിൽ ഒരു വ്യക്തിയും പെർഫെക്ട് പേഴ്സണായി ജനിക്കുന്നില്ല. സാഹചര്യങ്ങളും വളർത്തുശീലങ്ങളും കൊണ്ടാണ് കുട്ടികൾ നല്ലവരോ ചീത്തയോ ആകുന്നത്.അതുകൊണ്ട് ഒരു കുഞ്ഞ് ചീത്തയായിപോയാൽ  അവൻ മാത്രമല്ല അതിന്റെ ഉത്തരവാദി. അവന്റെ വളർച്ചയുമായി ബന്ധപ്പെട്ടവരും അതിന് കാരണക്കാരാണ്. മക്കളെ ആത്മവിശ്വാസവും സഹാനുഭൂതിയുള്ളവരുമാക്കി മാറ്റാൻ  മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട  ചില കാര്യങ്ങളുണ്ടെന്ന് പ്രഗത്ഭ മനശ്ശാസ്ത്രവിദഗ്ദരെല്ലാം ഒന്നുപോലെ പറയുന്നു. അവരുടെ നിർദ്ദേശങ്ങൾ ഇപ്രകാരമാണ്.

നല്ല  മാതാപിതാക്കൾ  മക്കളുടെ പെരുമാറ്റങ്ങളിലേക്കാണ്  ശ്രദ്ധതിരിക്കുന്നത്,  മക്കളിലേക്കല്ല.

കുട്ടികളുടെ സ്വഭാവപ്രത്യേകതകളെയാണ്  മാതാപിതാക്കൾ അഭിനന്ദിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യേണ്ടത്. പക്ഷേ പല മാതാപിതാക്കളും ചെയ്യുന്നത് മക്കളെ കുറ്റപ്പെടുത്തുകയാണ്. നീയെന്തൊരു ചീത്തകുട്ടിയാണ് എന്നാണ് ഇഷ്ടപ്പെടാത്ത പ്രവൃത്തി ചെയ്തുകാണുമ്പോൾ മാതാപിതാക്കളുടെയെല്ലാം ആദ്യപ്രതികരണം. ഇത് ശരിയായ പേരന്റിംങ്ങല്ല.

നീ എന്തു നല്ല കുട്ടിയാണ്, കളിപ്പാട്ടങ്ങളൊക്കെ  കളിക്ക് ശേഷം കൃത്യസ്ഥലത്ത് എടുത്തുവച്ചല്ലോ എന്നാണ് പറയേണ്ടത്. അതുപോലെ ഇളയകുട്ടിയുമായി മൂത്തകുട്ടി വഴക്കുണ്ടാക്കിയെന്ന് കരുതുക.  നീയൊരു നല്ല ബ്രദറല്ല എന്ന് പറയുന്നതിന് പകരം, നീ നിന്റെ അനിയനെ/ചേട്ടനെ ഉപദ്രവിച്ചത് ഒരിക്കലും നല്ല പ്രവൃത്തിയല്ല, എനിക്കത് ഇഷ്ടമായില്ല എന്ന് പറയുക.

നല്ലതു ചെയ്യണോ ചീത്തചെയ്യണോ എന്ന് ഭാവിയിൽ കൃത്യമായ രീതിയിലുള്ള ഒരു ഓപ്ഷൻ തിരഞ്ഞെടുക്കാൻ ഇത് കുട്ടികളെ സഹായിക്കും.

ലജ്ജിപ്പിക്കുന്നതിനെക്കാൾ നല്ലത് പശ്ചാത്താപം ഉണ്ടാക്കുകയാണ്

ആദം ഗ്രാന്റ് എന്ന സൈക്കോളജി പ്രഫസറുടെ അഭിപ്രായത്തിൽ കുട്ടികളെ ലജ്ജിപ്പിക്കുന്നതിനെക്കാൾ നല്ലത് അവരിൽ ചെറിയരീതിയിൽ കുറ്റബോധമോ പശ്ചാത്താപമോ ഉണ്ടാക്കുകയാണ്. ലജ്ജ എന്നത് നിഷ്പ്രയോജനകരമായ ഒരു രീതിയാണെന്നും അതിൽ നിന്ന് മോശം അനന്തരഫലങ്ങളാണ് സംഭവിക്കുന്നതെന്നുമാണ്. അതിന് പകരം ഫലപ്രദമായ രീതിയിൽ കുറ്റബോധം ജനിപ്പിക്കുകയാണെങ്കിൽ അത് ശക്തിദായകമായ മോട്ടിവേഷനായിരിക്കുമത്രെ.

ഉദാഹരണത്തിന് കുട്ടിയൊരു മോശം പ്രവൃത്തി ചെയ്തു, ലജ്ജിപ്പിക്കുന്ന രീതിയിലുള്ള ആശയവിനിമയമാണ് നടത്തുന്നതെങ്കിൽ ആ കുഞ്ഞ് ഒരു മോശം വ്യക്തിയായിത്തീരാനാണ് സാധ്യത. കൂടുതൽ ശരിയായും നന്നായും ചെയ്യാൻ, തെറ്റു തിരുത്താൻ കുട്ടികൾക്ക് പ്രേരണയാകുന്നത് അവരെ ലജ്ജിപ്പിക്കുകയല്ല മറിച്ച് അവരിൽകുറ്റബോധം ഉണർത്തുകയാണ്.

വിലയുള്ളവരാക്കി മാറ്റുക

ആത്മാവബോധവും ആത്മമൂല്യവുമുള്ള വ്യക്തികളായി മക്കളെ വളർത്തുക. മാതാപിതാക്കളെ സഹായിക്കുന്നതിലൂടെയും വീട്ടിലെ പ്രായമായവരെ പരിചരിക്കുന്നതിലൂടെയുമെല്ലാം മക്കളെ അനുകമ്പയും സഹാനുഭൂതിയും ഉള്ളവരാക്കി വളർത്താൻകഴിയും. അതുകൊണ്ട് ചെറുപ്രായം മുതൽ മക്കൾക്ക് ഇത്തരം  കാര്യങ്ങളിൽ പരിശീലനം നല്കുക. പുതുതായി എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോൾ പ്രോത്സാഹിപ്പിക്കുക.

തെറ്റുകളിൽ നിന്ന് ശരികൾ പഠിക്കാൻ അവരെ പഠിപ്പിക്കുക. നല്ല പ്രവൃത്തികൾ ചെയ്യുമ്പോൾ പ്രോത്സാഹിപ്പിക്കുക.

More like this
Related

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു...

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...
error: Content is protected !!