ഭയത്തിൽനിന്ന് ഓടിയകലുക

Date:

spot_img

എത്ര ഉന്നതനുമായിരുന്നുകൊള്ളട്ടെ ഒരാളെ പുറകോട്ടുവലിക്കുന്ന ഏറ്റവും ശക്തമായ വികാരമാണ് ഭയം. ഫോബിയ പോലെയുള്ള ഭയങ്ങളെ ഒഴിവാക്കിയാൽ  തന്നെ ഏറിയും കുറഞ്ഞും ഓരോ മനുഷ്യരും ഭയത്തിന്റെ  പലപല തടവറകളിലാണ്.

അധികാരം നഷ്ടമാകുമോയെന്ന് ഭയക്കുന്നവരുണ്ട്. സൽപ്പേര് നഷ്ടമാകുമോയെന്ന് ഭയക്കുന്നവരുണ്ട്, സമ്പത്തു നശിക്കുമോയെന്നും രോഗം പിടിപെടുമോയെന്നും ഭയക്കുന്നവരുണ്ട്. താൻതന്നെയോ തന്റെപ്രിയപ്പെട്ടവരോ മരിച്ചുപോകുമോയെന്ന് ഭയക്കുന്നവരുണ്ട്. സത്യത്തിൽ നാം ഭയക്കുന്ന ഇത്തരം പല കാര്യങ്ങളും ഒരിക്കൽ പോലും സംഭവിക്കാൻ സാധ്യതയില്ലാത്തവയാണ്. എന്നിട്ടും സംഭവിച്ചേക്കുമോയെന്ന് ഭയന്ന് നാം കഴിച്ചുകൂട്ടുന്നു.
ഓരോ ഭയങ്ങൾക്ക് പിന്നിലും പലപല കാരണങ്ങൾ   പത്തിവിരിച്ചുനില്ക്കുന്നുണ്ട്. അദൃശ്യനായ ശത്രുവിനെ പോലും ഭയന്ന്കഴിയുന്നവരുണ്ട്. ചില ഭയങ്ങൾ അകാരണവും മറ്റ് ചിലത് സകാരണവുമാണ്. ചിലർക്ക് വിമർശനങ്ങളെ ഭയമാണ്, തെറ്റു കണ്ടുപിടിക്കപ്പെടുമോയെന്ന ഭയമാണ്.  ആരെയൊക്കെയോ ഭയക്കുന്നതുകൊണ്ടാണ് എതിർപ്പുമുഴക്കുന്ന ബദൽസ്വരങ്ങളെ ഏതു വിധേനയും അടിച്ചമർത്താനുള്ള ശ്രമങ്ങളുണ്ടാകുന്നത്. അതുകൊണ്ടാണ് ഭയം ദുർബലരുടെ മുഖമുദ്രയാണെന്ന്  ചിലർ പറയുന്നത്.
ധീരന്മാർ ഒരിക്കലും ഭയക്കുന്നില്ലെത്രെ. കാരണം അവരുടെ മനസ്സും പ്രവൃത്തികളും ശുദ്ധമാണ്. ഭയം കീഴടക്കിയാൽ പിന്നെ ജീവിതം മറ്റൊരു തലത്തിലേക്ക് മാറുകയാണ്. നാം കൂടുതൽ നിഷ്‌ക്രിയരാകും. അസ്വസ്ഥചിത്തരാകും, സംശയമാനസരാകും. ഭയത്തിൽ നിന്ന് മോചിതരാകുകയാണ് പ്രധാനം. പ്രത്യേകിച്ച്  ആന്തരികമായ ഭയങ്ങളിൽ നിന്ന്. അതിന് ആദ്യം ചെയ്യേണ്ടത് മാനസികമായി സ്വാതന്ത്ര്യം പ്രാപിക്കുക എന്നതാണ്.

 നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ടചില ചോദ്യങ്ങളുണ്ട്. എന്തിനെയാണ് ഞാൻ ഭയക്കുന്നത്? ആരെയാണ് ഞാൻ ഭയക്കുന്നത്? എന്തുകൊണ്ടാണ് ഭയക്കുന്നത്?

ഭയം നെഗറ്റീവായതിനാൽ അതിനെ കീഴടക്കുക. ഭയത്തിന് അടിപ്പെടാത്തവിധത്തിൽ ജീവിക്കുക.

ആശംസകളോടെ

വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...

ഇതൊക്കെയും ചേർന്നതാണ് ജീവിതം

കഴിഞ്ഞ ദിവസം ഒരു വന്ദ്യവൈദികനുമായി കണ്ടുമുട്ടിയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ ജോലിയുടെ...

A+

ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാം കൂടുതലായി ആഘോഷിച്ചത് ചില വിജയവാർത്തകളായിരുന്നു. പ്രത്യേകിച്ച് പത്താം...
error: Content is protected !!