ഒരു അപകടം മാറ്റിമറിച്ച ജീവിതം

Date:

spot_img

യൂണിവേഴ്സിറ്റി ഓഫ് വെർജിനിയ ഓർത്തോപീഡിക് സർജറി റെസിഡൻസിയിൽ നിന്ന് എംഡിയും പിഎച്ച്ഡിയും നേടിയ ഡോക്ടർ. ഏതൊരു ഡോക്ടറെയും പോലെ സാധാരണമായി ജീവിച്ചുവരികയായിരുന്നു ഡോക്ടർ  ടോണി സിക്കോറിയയും. പക്ഷേ 1994 അദ്ദേഹത്തിന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു. അന്ന് 42 വയസായിരുന്നു പ്രായം. ന്യൂയോർക്കിലെ അൽബാനിയിൽ ഒരു പബ്ലിക് ടെലിഫോൺ ബൂത്തിന് സമീപം  നില്ക്കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് അദ്ദേഹത്തിന് ശക്തമായ ഇടിമിന്നലേറ്റത്. 

മിന്നലേറ്റ നിമിഷം തന്നെ ടോണിയുടെ ഹൃദയം നിലച്ചുപോയിരുന്നു. മുഖത്തും ഇടതുകാലിനും ഗുരുതരമായ രീതിയിൽ പൊള്ളലുമേറ്റു. അദ്ദേഹം മരിച്ചുപോയിയെന്നാണ് കണ്ടുനിന്നവരെല്ലാം കരുതിയത്. പക്ഷേ ഫോൺ ബൂത്തിൽ ഊഴം കാത്തുനിന്ന ഒരു സ്ത്രീ- അവർ ഒരു നേഴ്സ് കൂടിയായിരുന്നു- പെട്ടെന്ന് തന്നെ പ്രാഥമികശുശ്രൂഷ നല്കുകയും മറ്റുള്ളവരുടെ സഹായത്താൽ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അങ്ങനെ ടോണി ജീവിതത്തിലേക്ക് തിരികെ വന്നു. പക്ഷേ, പഴയതുപോലെ ഓർമ്മകൾ വീണ്ടെടുക്കാനോ ഉന്മേഷത്തോടെ ജോലിചെയ്യാനോ ടോണിക്ക് കഴിഞ്ഞില്ല. അധികം വൈകാതെ ഓർമ്മക്കുറവിന്റെ വല്ലായ്മകൾ  വിട്ടുപോകുകയും പഴയതുപോലെ  അദ്ദേഹം പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. 

ഇടിമിന്നലേറ്റതിന്റെ മൂന്നു മാസങ്ങൾക്ക് ശേഷം ഡോക്ടർ ടോണിയുടെ ഉള്ളിൽ പിയാനോയുടെ സംഗീതം നിറഞ്ഞുതുടങ്ങി. പിയാനോ സംഗീതം കേൾക്കണമെന്നും അത് പഠിക്കണമെന്നുമുള്ള ഉൽക്കടമായ ആഗ്രഹം വർദ്ധിച്ചുവന്നു. ചെറുപ്പത്തിൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി പിയാനോ പഠിച്ചതല്ലാതെ ടോണിക്ക് അതിൽ പ്രത്യേകമായ യാതൊരു ഇഷ്ടവും ഉണ്ടായിരുന്നില്ല.  മീൻപിടുത്തവും സ്പോർട്സുമൊക്കെയായിരുന്നു ടോണിയുടെ താല്പര്യങ്ങൾ.  അമ്മയെ അനുസരിച്ച് പിയാനോ പഠിക്കാൻ ചേർന്നുവെങ്കിലും പഠനം പുരോഗമിക്കാതെ പോയത് അതുകൊണ്ടാണ്, അങ്ങനെയുള്ള ടോണിക്കാണ് പിയാനോയോട് ഇഷ്ടം തോന്നിത്തുടങ്ങിയത്.  

ഇഷ്ടം മൂത്തപ്പോൾ സ്വന്തമായി ഒരു പിയാനോ വാങ്ങി അതിൽ  പഠനം ആരംഭിച്ചു. ഇടിമിന്നലേറ്റതിന്റെ മുന്നാം മാസം മുതൽ ആരംഭിച്ച പിയാനോസ്നേഹം അതിശയകരമായ രീതിയിലുള്ള പിയാനോ സിദ്ധിയായി വളർന്നുവന്നപ്പോൾ ടോണിയെ അറിയാവുന്നവരെല്ലാം അത്ഭുതപ്പെട്ടുപോയി. അതുവരെ പിയാനോ
പഠിച്ചിട്ടില്ലാത്ത ഒരാളെങ്ങനെയാണ് ഇത്രയും മനോഹമാരയി പിയാനോ വായിക്കുകയും കമ്പോസ് ചെയ്യുകയും ചെയ്യുന്നത്? 2007 ഒക്ടോബർ 12 ആയിരുന്നു ടോണിയുടെ ജീവിതത്തിലെ മറ്റൊരു സുപ്രധാന ദിവസം. കണക്ടിക്കട്ട് വെസ്റ്റ്പോർട്ടിൽ വച്ച് ടോണിയുടെ ആദ്യത്തെ പിയാനോ കോമ്പസിഷൻ നടന്നത് അന്നായിരുന്നു. അതൊരു തുടക്കം മാത്രമായിരുന്നു. 

തനിക്ക് ലഭിച്ച പുരസ്‌ക്കാരങ്ങൾ കാണുമ്പോൾ ഡോക്ടർ ടോണി നന്ദിയോടെ ഓർമ്മിക്കുന്നത് 1994 ലെ ആ ദിനമായിരിക്കും. തനിക്ക് ഇടിമിന്നലേറ്റ ദിവസം. അന്ന് ഇടിമിന്നലേറ്റില്ലായിരുന്നുവെങ്കിൽ ഈ സംഗീതം തന്നിൽ നിന്ന് പുറത്തുവരുമായിരുന്നില്ലല്ലോ.

More like this
Related

മറ്റുള്ളവരുടെ ഇഷ്ടം കുറയുന്നുണ്ടോ?

മറ്റുളളവർ നമ്മെ പഴയതുപോലെ സ്നേഹിക്കുന്നുണ്ടെന്ന അബദ്ധധാരണ ഉള്ളിൽസൂക്ഷിക്കുന്നവരായിരിക്കും  ചിലരെങ്കിലും. എന്നാൽ ഒരു കാര്യം...

മടി മലയാകുമ്പോൾ

ജീവിതത്തിലെ വിജയങ്ങൾക്ക് തടസ്സമായി നില്ക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അലസത. അലസരായിട്ടുളള വ്യക്തികൾ  ...

ആകർഷണീയതയുണ്ടോ?

പുറത്തു മഴ പെയ്യുമ്പോൾ പുതച്ചുമൂടി കിടക്കുമ്പോൾ കിട്ടുന്നസുഖം പോലെ,  തണുത്തുവിറച്ചുനില്ക്കുമ്പോൾ അടുപ്പിന്റെ...

അടുത്തറിയാം ആത്മവിശ്വാസം

ജീവിതവിജയത്തിന് അനിവാര്യമായ ഘടകമാണ് ആത്മവിശ്വാസം. ആത്മവിശ്വാസമില്ലാത്ത വ്യക്തികൾക്ക് മഹത്തായ കാര്യങ്ങൾ ചെയ്യാനോ...
error: Content is protected !!