വിദൂരസാഗര നീലമയൊക്കെയും ധ്യാനിച്ച്
ആഴങ്ങളെ സുഗന്ധമാക്കി നെഞ്ചിലേറ്റി
ഹിമഗിരികളുടെ താഴ്‌വരയിൽ
നൃത്തമാടും വരമലർജാലം,
നിൻ നീലക്കുറിഞ്ഞികൾ!
തെന്നലിതുവഴി കഥയേതോ ചൊല്ലി
പെയ്ത മഴകളുടെ താളം കൊട്ടി,
പോയൊരോർമകളുടെ വേണുവൂതി
നിന്നെ മാടിവിളിക്കുമീ നീലസാഗരം,
നിൻ പ്രാണനിൽ നോൽക്കുന്നോരിടത്താവളം,
പ്രിയമേറും വിസ്മയം,
നീലക്കുറിഞ്ഞികൾ!
ഏതോ കാലങ്ങളി, ലേതോ നേരങ്ങളിൽ,
ഏതോരനർഘകിനാക്കളിൽ
ഗഗന,സാഗര ലയനീലിമയായ് പടരും
സ്വർഗസങ്കീർത്തനം
നിൻ നീലക്കുറഞ്ഞികൾ