പുരാതനകാലം മുതൽ ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി. മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ ഇഞ്ചിയുടെ സാന്നിധ്യം മിക്കപ്പോഴും ഉണ്ടാവാറുമുണ്ട്.ഇഞ്ചിമിഠായിയും ഇഞ്ചിക്കറിയുമൊക്കെ നമുക്കേറെ പരിചിതവുമാണ്.എന്നാൽ കേവലം രുചിക്കുവേണ്ടി മാത്രമല്ല ഇഞ്ചി ഭക്ഷണത്തിനുപയോഗിക്കുന്നത്. അത് ആരോഗ്യവും പ്രദാനം ചെയ്യുന്നുണ്ട്. അതോടൊപ്പം ചില രോഗങ്ങളോടുള്ള പോരാട്ടത്തിൽ ഇഞ്ചി ഏറെ സഹായകരവുമാണ്.
കാൻസർ സാധ്യത കുറയ്ക്കാൻ ഇഞ്ചി സഹായിക്കുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. പ്രത്യേകിച്ച് കുടൽ കാൻസർ.
ദഹനശക്തി മെച്ചപ്പെടുത്താൻ ഇഞ്ചി സഹായകരമാണ്.സ്വാഭാവികമായ ആന്റി ബയോട്ടിക് ആണ് ഇഞ്ചി. ഓക്കാനം, ഛർദ്ദി എന്നിവ അനുഭവപ്പെടുമ്പോൾ ഇഞ്ചി ഉപയോഗിക്കുന്നത് ഗുണം ചെയ്യും. മസിൽ വേദന കുറയ്ക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. എൽബോ എക്സർസൈസ് നല്ല രീതിയിൽ ചെയ്യാൻ ദിവസം രണ്ടുഗ്രാം ഇഞ്ചി വീതം 11 ദിവസം കഴിച്ചാൽ മതിയത്രെ.
പ്രമേഹരോഗികൾക്ക് ഇഞ്ചി പ്രയോജനപ്പെടും. ദിവസം തോറും ഇഞ്ചി രണ്ടു ഗ്രാം വീതം കഴിച്ചാൽ ഫാസ്റ്റിംങ് ബ്ലഡ് ഷുഗറിന്റെ അളവ് കുറയ്ക്കാൻ സഹായകരമാകും.
മാസമുറയോട് അനുബന്ധിച്ചുള്ള വേദനകൾക്കും മറ്റ് ബുദ്ധിമുട്ടുകൾക്കും സ്ത്രീകൾ ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. വേദന കുറയ്ക്കാൻ ഇഞ്ചി പ്രയോജനപ്പെടും.
പുതിയകാലത്തെ ഏറ്റവും മോശപ്പെട്ട രോഗങ്ങളിലൊന്നാണ് അൽഷൈമേഴ്സ്. ഇനിയും ചികിത്സ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത രോഗം. ഈ രോഗത്തോട് പോരാടാൻ ഇഞ്ചി സഹായകരമാണെന്നാണ് പഠനങ്ങൾ പറയുന്നത്.
പൊണ്ണത്തടിയും അമിതവണ്ണവും മൂലം വിഷമിക്കുന്നവർക്കും ഇഞ്ചി പരീക്ഷിച്ചുനോക്കാവുന്നതാണ്.