സ്നേഹത്തിന്റെ  അടയാളങ്ങൾ

Date:

spot_img

ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം ഹൃദ്യമായ സ്നേഹമാണ്. സ്നേഹം നല്കാനുളള സന്നദ്ധതയും സ്വീകരിക്കാനുളള തുറവിയുമാണ്. സ്നേഹമാണ് ബന്ധങ്ങളുടെ വളർച്ചയ്ക്ക് കാരണം. സ്നേഹമില്ലെങ്കിൽ ബന്ധം മുരടിച്ചുപോകും. ദാമ്പത്യബന്ധം, സുഹൃദ്ബന്ധം, മാതാപിതാക്കളും മക്കളും തമ്മിലുളള ബന്ധം, സഹപ്രവർത്തകർ തമ്മിലുളള  ബന്ധം…ഇങ്ങനെ ചുറ്റിനുമുള്ള ഏതുതരം ബന്ധങ്ങളും വളരുകയും ഫലം തരുകയും ചെയ്യുന്നത് സ്നേഹം എന്ന ഒറ്റ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്.

സ്നേഹിക്കുന്നവരും സ്നേഹിക്കപ്പെടുന്നവരും ചില അടയാളങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്. സ്നേഹത്തിന്റെ അടയാളങ്ങൾ പ്രധാനമായും    അഞ്ചെണ്ണമാണ്. ഇതിലൂടെ സ്നേഹം മനസ്സിലാക്കുകയും സ്നേഹം നല്കുകയും സ്നേഹം തിരിച്ചറിയുകയും ചെയ്യാം.

വാക്കുകൾ

നിങ്ങൾക്ക് ഒരാളോട് സ്നേഹമുണ്ടെങ്കിൽ ആ  സ്നേഹം തീർച്ചയായും വാക്കുകളിലൂടെ പ്രകടിപ്പിക്കുക. ഐ ലവ് യൂ പറയുക എന്നത് മാത്രമല്ല ഉദ്ദേശിക്കുന്നത്. അഭിനന്ദിക്കുക, പ്രോത്സാഹിപ്പിക്കുക, അടുപ്പം തോന്നുന്നവിധത്തിൽ സംസാരിക്കുക ഇതെല്ലാം വാക്കുകളിലൂടെയുള്ള സ്നേഹത്തിന്റെ അടയാളങ്ങളാണ്.

പ്രവൃത്തികൾ

സ്നേഹമുണ്ടെന്ന ഭാവേന മധുരമുള്ള വാക്കുകൾ സംസാരിക്കാൻ ചിലർക്ക് കഴിയും. എന്നാൽ സ്നേഹം വാക്കുകളിൽ ഒതുക്കിനിർത്തേണ്ടവയല്ല. ഉള്ളിലുള്ള സ്നേഹം പ്രവൃത്തികളിലൂടെ പുറത്തുകാണിക്കുക. വാക്കുകളേക്കാൾ ചെയ്തികൾ സംസാരിക്കുന്നുവെന്നാണല്ലോ പറയു ന്നത്.

സമ്മാനങ്ങൾ

സമ്മാനങ്ങൾ നല്കുന്നത് സ്നേഹത്തിന്റെ പ്രകടനമാണ്. ജീവിതത്തിലെ വിശേഷാവസരങ്ങളിൽ സ്നേഹിക്കുന്നവർക്ക് സമ്മാനങ്ങൾ നല്കുക. ജന്മദിനം, സ്പെഷ്യൽ അവസരങ്ങൾ എന്നിവയെല്ലാം സമ്മാനദാനത്തിനുള്ള അവസരങ്ങളാണ്.

സമയം കണ്ടെത്തുക

പ്രിയപ്പെട്ടവർക്കായി സമയം നീക്കിവയ്ക്കുക. തിരക്കുപിടിച്ച ഈ ലോകത്തിൽ പലർക്കും ഇല്ലാതെ പോകുന്നത് സമയമാണ്. മാതാപിതാക്കളോട് സംസാരിക്കാൻ മക്കൾക്ക് സമയമില്ല, ജീവിതപങ്കാളിക്കുവേണ്ടി നീക്കിവയ്ക്കാനും മക്കളുമൊത്ത് ചെലവഴിക്കാനും പലർക്കും സമയമില്ല. സുഹൃത്തുക്കളുമായി കണ്ടുമുട്ടാനും സംസാരിക്കാനും സമയമില്ല. ഈഅവസ്ഥയ്ക്ക് മാറ്റമുണ്ടാവണം. സ്നേഹിക്കുന്നവർക്കായി സമയം കണ്ടെത്തി അവരുമായി സ്നേഹം പങ്കിടുക.

സ്പർശം

സ്പർശം എപ്പോഴും സ്നേഹത്തിന്റെ പ്രകടനമാണ്. സ്നേഹത്തോടെ ഒന്ന് സ്പർശിക്കുക.  തെറ്റിദ്ധരിക്കപ്പെടുകയില്ലാത്ത സ്നേഹബന്ധങ്ങളിൽ ആലിംഗനം  ചെയ്യുക. വിഷമിച്ചിരിക്കുന്ന സന്ദർഭങ്ങളിൽ ഒരു തലോടൽ. വിരലുകൾ കോർത്തുപിടിക്കൽ,സാധിക്കുമെങ്കിൽ മൂർദ്ധാവിൽ ഒരു ചുംബനം. 
സ്നേഹം നല്കാത്തതല്ല, സ്നേഹം തിരിച്ചറിയപ്പെടാതെ പോകുന്നതാണ് പല ബന്ധങ്ങളുടെയും വരൾച്ചയ്ക്ക് കാരണം. സ്നേഹത്തിന്റെ അടയാളങ്ങൾ മനസ്സിലാക്കി ബന്ധങ്ങൾ മെച്ചപ്പെടുത്തൂ…

More like this
Related

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ...

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...
error: Content is protected !!