നന്നായി കുളിക്കാം

Date:

spot_img

കുളിക്കാതെ കിടന്നുറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ  കഴിയാത്തവരാണ് ഭൂരിപക്ഷം മലയാളികളും. നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി കുളി മാറിയിരിക്കുന്നതുകൊണ്ടാണ് അത്. രണ്ടുനേരം കുളിച്ചില്ലെങ്കിലും ഒരുനേരമെങ്കിലും കുളിക്കാത്തവരായി മലയാളികൾ ആരും തന്നെ കാണുകയില്ല. കുളിക്ക് കൊടുക്കുന്ന ഈ പ്രാധാന്യം പക്ഷേ ആരോഗ്യപരമായി കുളിക്കുന്നതിന് പലരും കല്പിക്കാറില്ല എന്നതാണ് വാസ്തവം.  കുളിക്കാൻ തിരഞ്ഞെടുക്കുന്ന സമയം മുതൽ വെള്ളം ഒഴിച്ച് കുളിക്കുകയും തോർത്തുകയും ചെയ്യുന്നതുവരെ ഒരുപിടി കാര്യങ്ങളിൽ കൂടുതലായി ശ്രദ്ധിക്കണം.  നല്ല രീതിയിൽ കുളിക്കാൻ വേണ്ട ചില കാര്യങ്ങൾ പറയാം.

രാവിലെ എണീറ്റ ഉടനെ മറ്റ് പ്രഭാതകൃത്യങ്ങൾക്കൊപ്പം തന്നെ കുളിക്കുന്നതാണ് ഏറ്റവും നല്ലത്. ശരീരത്തിനും മനസ്സിനും ഒന്നുപോലെ ഉന്മേഷവും ഊർജ്ജവും ഇതുവഴി ലഭിക്കുന്നു. രണ്ടുനേരം കുളിക്കുന്നവരാണെങ്കിൽ സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമയത്തിന് ശേഷവുമായിരിക്കും നല്ലത്.

കുളിക്കുമ്പോൾ ആദ്യം കാലിലാണ് വെള്ളം ഒഴിക്കേണ്ടത്. തലയിൽ ആദ്യം വെള്ളം ഒഴിക്കുമ്പോൾ പല അസ്വസ്ഥതകളും ഉണ്ടായേക്കാം. കാലിൽ ആദ്യം വെള്ളമൊഴിക്കുമ്പോൾ തണുപ്പ് വരുന്നുണ്ട് എന്ന സൂചന തലച്ചോറിന് ലഭിക്കുന്നു. ഇത് പല അസുഖങ്ങളും ഒഴിവാക്കുകയും ചെയ്യുന്നു.  സന്ധ്യ കഴിഞ്ഞതിന് ശേഷം തല നനച്ചു കുളിക്കരുത്, വിയർപ്പ് അടങ്ങിയതിന് ശേഷമാണ് കുളിക്കേണ്ടത്. നന്നായി തണുത്ത വെള്ളം മാത്രമേ തലയിലൊഴിക്കാവൂ. 

ചൂടുവെള്ളം കണ്ണിലും തലയിലും ഒരിക്കലും വീഴ്ത്തരുത്. ചൂടുവെള്ളത്തിൽ പച്ചവെള്ളം ചേർത്തുകുളിക്കുന്നതും നല്ലതല്ല. അതുപോലെ കുളി കഴിയുമ്പോൾ ആദ്യം തലയല്ല മുതുകാണ് തോർ ത്തേണ്ടത്.  പ്രഭാതത്തിൽ കുളിക്കുന്നതിനെക്കാൾ കൂടുതൽ ആരോഗ്യദായകം രാത്രിയിലെ കുളിയാണെന്നാണ് പുതിയ കാലത്തെ ചില പഠനങ്ങൾ പറയുന്നത്. 

രാത്രിയിൽ കുളിച്ചാൽ കിടക്കുന്നതിന് മുമ്പ് ശരീരം ശുദ്ധമാകുകയും ചർമ്മസംബന്ധമായ രോഗങ്ങളെ അകറ്റുകയും നല്ല ഉറക്കം കിട്ടുകയും അണുബാധകളിൽ നിന്ന് സംരക്ഷണം ലഭിക്കുകയും ചെയ്യുമെന്നാണ്  പറയപ്പെടുന്നത് കുളിക്കുമ്പോൾ സോപ്പാണ് പലരും ഇന്നത്തെ കാലത്ത് കൂടുതലും ഉപയോഗിക്കുന്നത്. പരസ്യങ്ങളിൽ കാണുന്നത് വിശ്വസിച്ച് ചില പ്രത്യേകതരം സോപ്പുപയോഗിച്ചാൽ സൗന്ദര്യം വർദ്ധിക്കുമെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. വേറെ ചിലർക്ക് സോപ്പ് എത്ര പതപ്പിച്ചാലും മതിയാവുകയില്ല. എന്നാൽ സോപ്പ് ഒരിക്കലും സൗന്ദര്യം നല്കുന്നില്ല. 

സോപ്പ് അത്യാവശ്യമാണെങ്കിൽ അത് ഏറ്റവും കുറച്ച് മാത്രം ഉപയോഗിക്കുക. ഉപകാരത്തെക്കാൾ കൂടുതലായി ഉപദ്രവമാണ് സോപ്പ് വരുത്തിവയ്ക്കുന്നത്. ദേഹം വരണ്ടതും ചുളിവുള്ളതുമാക്കി മാറ്റാൻ സോപ്പ്  കാരണമാകുന്നുണ്ട്. വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടാക്കുകയും ചെയ്യും. സ്വകാര്യഭാഗങ്ങളിൽ സോപ്പ് അമിതമായി ഉപയോഗിക്കുന്നതും നല്ലതല്ല.

എണ്ണതേച്ചുകുളി

എണ്ണതേച്ചുകുളി ആയുർവേദപ്രകാരം ആരോഗ്യത്തിന് അത്യുത്തമമാണ്. ബുദ്ധി, ദഹനം എന്നിവ വർദ്ധിക്കാനും ത്വക്കിന് മിനുസം ലഭിക്കാനും സുഖനിദ്രയ്ക്കും  എണ്ണതേച്ചുകുളി സഹായിക്കും, അകാലനര, മുടികൊഴിച്ചിൽ എന്നിവ തടയുകയും ചെയ്യും. എന്നാൽ  എല്ലാ എണ്ണയും  എല്ലാവർക്കും നല്ലതല്ല. ശരീരപ്രകൃതം അനുസരിച്ചായിരിക്കണം എണ്ണ തിരഞ്ഞെടുക്കേണ്ടത്. എണ്ണ തിരഞ്ഞെടുക്കുന്നതിൽ ഡോക്ടറുടെ നിർദ്ദേശം പാലിക്കണം.

More like this
Related

ഗന്ധത്തിലും കാര്യമുണ്ട്

ചില വ്യക്തികളെ ഓർമ്മിക്കുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നുവരുന്നത് ചില ഗന്ധങ്ങളാണ്.  ആ...

സൗന്ദര്യത്തിന്റെ ടിപ്‌സ്

സൗന്ദര്യം വ്യക്തിനിഷ്ഠമാണ്.  കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്ന് അതുകൊണ്ടാണ് പറയുന്നത്. എങ്കിലും...

ചിലവില്ലാതെ സൌന്ദര്യസംരക്ഷണം

ഭാരിച്ച പണച്ചിലവോ, കഠിനാധ്വാനമോ ഇല്ലാതെ സൌന്ദര്യം നിലനിര്‍ത്തുന്നതിനുള്ള ചില ലളിതമായ മാര്‍ഗ്ഗങ്ങള്‍...

ബ്യൂട്ടി ടിപ്സ്

പഴുത്ത പപ്പായ കുഴമ്പാക്കി മുഖത്ത് കട്ടിയില്‍ പുരട്ടിയ ശേഷം പതിനഞ്ചു മിനിറ്റ്...
error: Content is protected !!