തകർന്ന സ്നേഹബന്ധങ്ങളിൽ നിന്ന് മോചനം നേടാൻ

Date:

spot_img

ആത്മാർത്ഥമായി സ്നേഹിച്ചവർ തമ്മിലുള്ള ബ്രേക്ക് അപ്പ്. അത് ഹൃദയഭേദകമാണ്. കാമുകീകാമുകന്മാരും ദമ്പതികളും സുഹൃത്തുക്കളും എല്ലാം ഇതിന്റെ പരിധിയിൽ പെടുന്നവരാണ്. അതുപോലെ സ്നേഹിച്ച വ്യക്തിയുടെ മരണവും നമ്മെ വലിയ തോതിൽ നിഷേധാത്മകമായി  ബാധിക്കുന്നുണ്ട്.

25 വർഷം ഒരുമിച്ചുജീവിച്ചതിന് ശേഷം ഭർത്താവ് തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടതിനെക്കുറിച്ച് പത്രപ്രവർത്തകയായ ഫ്ളോറൻസ് വില്യംസ് എഴുതിയ ഒരു കുറിപ്പിൽ താൻ അനുഭവിച്ച വികാരങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഇലക്ട്രിക്കൽ സോക്കറ്റിലേക്ക് തന്റെ ശരീരം പ്ലഗ് ചെയ്യപ്പെട്ടതുപോലെ തോന്നിയെന്നാണ് ആ നിമിഷത്തെക്കുറിച്ച് അവരെഴുതിയത്. പിന്നീടുള്ള തന്റെ രാത്രികൾ നിദ്രാവിഹീനങ്ങളായിരുന്നു. തൂക്കം കുറഞ്ഞു. പാൻക്രിയാസ് നേരാംവണ്ണം പ്രവർത്തിക്കാതെയായി. നല്ല രീതിയിൽ ചിന്തിക്കാനോ ജോലി ചെയ്യാനോ കഴിഞ്ഞില്ല. ദിവസങ്ങൾ കഴിയവെ ഒരു രോഗിയായി മാറി.
ഫ്ളോറൻസിന് സമാനമോ അതിനെക്കാൾ തീവ്രമോ ആയ അനുഭവത്തിലൂടെ കടന്നുപോയിട്ടുള്ളവരായിരിക്കാം ചിലപ്പോൾ നമ്മൾ. ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോകുന്നവർക്കും കടന്നുപോകാൻ ഇടയുള്ളവർക്കുമായി ഏതാനും നിർദ്ദേശങ്ങൾ പങ്കുവയ്ക്കട്ടെ.

വ്യക്തിപരമായ നിഷേധം നടത്താതിരിക്കുക

ഒരു സ്നേഹബന്ധത്തിൽ നിന്ന് പുറത്തായി, അല്ലെങ്കിൽ ഉഭയസമ്മതത്തോടെ പിരിഞ്ഞു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ മനസ്സിലേക്ക് കടന്നുവരുന്ന നെഗറ്റീവ് ചിന്തയിതായിരിക്കും. താൻ മോശമാണ്. തന്റെ കുറ്റം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഇത്തരം ചിന്ത കടന്നുകൂടുമ്പോൾ അവനവരെ തന്നെ വെറുപ്പോടും പുച്ഛത്തോടും കൂടി കാണാനേ സാധിക്കൂ.  വ്യക്തിപരമായ നിഷേധം പാടില്ല. അവനവനെ വെറുക്കാനും പാടില്ല. നിരസിക്കപ്പെട്ടതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കരുത്. സ്വയം നിസ്സാരരായി കാണുകയും ചെയ്യരുത്.

സമ്മർദ്ദം കുറയ്ക്കുക

മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങളിൽ നിന്ന് പുറത്തുകടക്കാനുള്ള മാർഗ്ഗം കണ്ടെത്തുക. ധ്യാനം, നടത്തം, വ്യായാമം, എഴുത്ത്, പാട്ട് ഇതെല്ലാം ഇതിനുള്ള മാർഗ്ഗങ്ങളാണ്. നാം ശാന്തരായാൽ തന്നെ സൗഖ്യം കടന്നുവരും. വൈകാരികമായ വളർച്ചയും ചിന്താശക്തിയും ഭാവികാര്യങ്ങൾ പ്ലാൻ ചെയ്യാനുള്ളകഴിവും ഉണ്ടാകും.

സാമൂഹ്യബന്ധം  സ്ഥാപിക്കുക

തിരസ്‌ക്കരണത്തിന്റെ വേദനയിൽ ഒറ്റയ്ക്കിരിക്കാതെ, ഏകാന്തതയെ ആശ്ലേഷിക്കാതെ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുക. ഒറ്റപ്പെടൽ മുറിവുകൾ വർദ്ധിപ്പിക്കുകയും കൂടുതൽ നിഷേധാത്മകതയിലേക്ക് തള്ളിവിടുകയും മാത്രമായിരിക്കും ചെയ്യുന്നത്. അതുകൊണ്ട് സാമൂഹികബന്ധങ്ങൾ കൂടുതലായി സ്ഥാപിക്കുക. പുതിയ ബന്ധങ്ങൾ വളർത്തുക.

ജീവിതത്തിന്റെ  ലക്ഷ്യം കണ്ടെത്തുക

തിരസ്‌ക്കരണം കൊണ്ട് അവഗണിക്കപ്പെട്ടതാകുന്നില്ല ഒരാളുടെയും ജീവിതം. നമ്മുടെ ജീവിതം അവിടം കൊണ്ട് അവസാനിക്കുന്നുമില്ല. ജീവിതത്തിലെ ഒരു പാഠം മാത്രമാണ് ഇത്തരം തിരസ്‌ക്കരണം. ഈ അനുഭവങ്ങളിൽ നിന്ന് പാഠം പഠിച്ച് മുന്നോട്ടുപോവുക. ഒരാൾ മോശമായി എന്ന് കരുതി എല്ലാവരും മോശക്കാരാകുന്നില്ല. ജീവിതത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലർത്തുക.

More like this
Related

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...
error: Content is protected !!