ധ്യാനം ശീലമാക്കൂ …

Date:

spot_img

നിത്യവുമുള്ള ധ്യാനം നിരവധി നന്മകൾ ശരീരത്തിനും മനസ്സിനും നല്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സ്ട്രസ് കുറയ്ക്കുക, ശ്രദ്ധ വർദ്ധിപ്പിക്കുക, ബി.പി കുറയ്ക്കുക, വിഷാദത്തിൽ നിന്ന് മുക്തി നല്കുക എന്നിവയെല്ലാം അവയിൽ പ്രധാനപ്പെട്ടതാണ്. പലതരത്തിലുള്ള മെഡിറ്റേഷൻ രീതികളുണ്ട്. ഏതു രീതിയായാലും അവ നല്കുന്ന നന്മകൾ ഒരുപോലെയാണ്. ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ  മെഡിറ്റേഷൻ 
സംബന്ധമായി നടത്തിയ പഠനത്തിൽ പറയുന്ന കാര്യങ്ങൾ ഇപ്രകാരമാണ്:

മനസ്സിനെ ശാന്തമാക്കിയുള്ള മെഡിറ്റേഷൻ  ഏകാഗ്രത വർദ്ധിപ്പിക്കുകയും അനുദിന ജീവിതത്തിലെ പല ടാസ്‌ക്കുകളും ഏറ്റെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. എട്ട് ആഴ്ച നീണ്ടുനില്ക്കുന്ന മെഡിറ്റേഷൻ പ്രോഗ്രാമിൽ പങ്കെടുത്ത 17 പേരെ അതിനു മുമ്പും ശേഷവും എന്ന മട്ടിൽ പഠനത്തിന് വിധേയരാക്കുകയുണ്ടായി. ധ്യാനത്തിൽ പങ്കെടുത്തവരുടെ തലച്ചോറിന് കൂടുതലായി പഠിക്കാനും ഓർമ്മയിൽ സൂക്ഷിക്കാനും വൈകാരികനിയന്ത്രണം പാലിക്കാനും സാധിച്ചതായി പഠനം പറയുന്നു. കാർനെജി മെല്ലോൺ യൂണിവേഴ്സിറ്റിയും സമാനമായ നിഗമനങ്ങളിലെത്തിയ ഒരു പഠനം നടത്തുകയുണ്ടായി. ഏകാഗ്രത വർദ്ധിപ്പിക്കാനും തീരുമാനങ്ങളെടുക്കാനും മെഡിറ്റേഷൻ നടത്തുന്നവർക്ക് കൂടുതലായി സാധിക്കുന്നതായി ഈ പഠനവും സാക്ഷ്യപ്പെടുത്തുന്നു.

ഓരോ ധ്യാനവും നമ്മെത്തന്നെ കണ്ടെത്താനും വിലയിരുത്താനുമുള്ള അവസരമാണ് നല്കുന്നത്. അതാവട്ടെ ആത്മാഭിമാനത്തിന് കാരണമാകുകയും ചെയ്യുന്നു.  മെഡിറ്റേഷൻ വഴി ആത്മാവബോധം രൂപപ്പെടും. ഞാൻ ഇതാണ്… എനിക്ക് ഇത്രയും കഴിവുകളുണ്ട്. ഇത്തരത്തിലുള്ള തിരിച്ചറിവുകൾ ക്രമേണ അപകർഷകതയിൽ നിന്നും പലവിധത്തിലുള്ള ഉത്കണ്ഠകളിൽ നിന്നും മോചിപ്പിക്കുകയും ചെയ്യും. ഉത്കണ്ഠാ രോഗമുള്ള 14 പേരെ രണ്ടുമാസം നീണ്ടുനില്ക്കുന്ന മെഡിറ്റേഷൻ ട്രെയിനിങ്ങിൽ പങ്കെടുപ്പിച്ചതിന് ശേഷം അവരിൽ പ്രകടമായ മാറ്റങ്ങളുണ്ടായതായി സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകഫലം പറയുന്നു.
മെഡിറ്റേഷൻ നമ്മെ റിലാക്സ്ഡാക്കുന്നു. സ്ട്രസ് ഹോർമോണായ കോർട്ടിസോൺ ലെവൽ കുറയ്ക്കാൻ മെഡിറ്റേഷന് സാധിക്കുന്നു. മെഡിറ്റേഷന് ശേഷം ഫലപ്രദമായ രീതിയിൽ തങ്ങളുടെ സ്ട്രസിന് കുറവു വന്നതായി അനുഭവസ്ഥർ പറയുന്നു.

വിഷാദത്തിൽ നിന്നുള്ള മോചനമാണ് മെഡിറ്റേഷൻ നല്കുന്ന മറ്റൊരു സാധ്യത. വിഷാദവുമായി ബന്ധപ്പെട്ടുള്ള ഉറക്കപ്രശ്നങ്ങൾ, വിശപ്പില്ലായ്മ, മൂഡില്ലായ്മ എന്നിവയ്ക്കെല്ലാം മെഡിറ്റേഷൻ പരിഹാരമാർഗ്ഗമാണ്.
മദ്യപാനത്തിന് അടിമകളായിരിക്കുന്നവർക്ക് അതിനെതിരെ പോരാടാൻ മെഡിറ്റേഷൻ സഹായിക്കുന്നു.
ജീവിതത്തിൽ പലതരത്തിലുള്ള ശാരീരികമായ വേദനകളും അനുഭവിക്കേണ്ടതായി വരാറുണ്ട്. സർജറിയെ തുടർന്നുള്ള വേദനകൾ ഉദാഹരണം. ഇത്തരത്തിലുളള വേദനകളെ ലഘൂകരിക്കുന്നതിന് മെഡിറ്റേഷൻ നല്ല പ്രതിവിധിയാണ്.

വ്യക്തികളെ കൂടുതൽ കരുണയുള്ളവരും സ്നേഹസമ്പന്നരുമാക്കാൻ മെഡിറ്റേഷൻ കാരണമാകുന്നു. അവനവനോടും മറ്റുള്ളവരോടും കരുണ കാണിക്കാൻ ഇത് സാഹചര്യമൊരുക്കുന്നു. സ്വന്തം ബലഹീനതകളെയും കുറവുകളെയും ധ്യാനത്തിലൂടെ തിരിച്ചറിയുന്നതുകൊണ്ട് മറ്റുള്ളവരുടെ കുറവുകളെയും സഹിഷ്ണുതയോടെ കാണാനുള്ള കഴിവ് മെഡിറ്റേഷനിലൂടെ ആർജ്ജിച്ചെടുക്കുന്നു.

More like this
Related

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ...

മനസ്സേ ശാന്തമാകാം

ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ...
error: Content is protected !!