പ്രായം നോക്കണ്ട, ഏതു പ്രായത്തിലും വളരാം…

Date:

spot_img

വ്യക്തിത്വവികസനത്തിന് കൃത്യമായ പ്രായമുണ്ടോ? ഇന്ന പ്രായം മുതൽ ഇന്ന പ്രായം വരെ എന്ന്? ഒരിക്കലുമില്ല. ഏതു പ്രായത്തിലും മനസ്സ് വച്ചാൽ, തീരുമാനം നടപ്പിലാക്കിയാൽ വ്യക്തിത്വം വികസിപ്പിക്കാം.  എങ്ങനെയാണ് വ്യക്തിത്വവികാസം സാധ്യമാക്കേണ്ടത് എന്ന് ചോദിച്ചാൽ അത് സ്വഭാവികമായ ഒരു പ്രക്രിയയാണെന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്.  താഴെപ്പറയുന്ന മാർഗ്ഗങ്ങളിലൂടെ വ്യക്തിത്വവികാസം സാധ്യമാക്കാൻ കഴിയും എന്നാണ് മനശ്ശാസ്ത്രവിദഗ്ദർ പറയുന്നത്.

ആരോഗ്യകരമായ ബന്ധങ്ങൾ സ്ഥാപിക്കുക

ആരോഗ്യകരമായ ബന്ധം എന്ന് പറയുമ്പോൾ അത് കുടുംബജീവിതത്തിൽ മാത്രം ഒതുങ്ങിനില്ക്കുന്നതല്ല, അതുപോലെ സാമൂഹികജീവിതത്തിലും. രണ്ടു മേഖലകളിലും  താനുമായി ഇടപഴകുന്നവരുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുമ്പോൾ വ്യക്തിപരമായ വളർച്ചയുണ്ടാകും. കുടുംബാംഗങ്ങൾ, മക്കൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, അയൽക്കാർ ഇങ്ങനെ പോകുന്നവയാണ് മനുഷ്യരുടെ ബന്ധങ്ങൾ. ഇതിൽ എല്ലാവരുമായും ആരോഗ്യപരമായ ബന്ധം പുലർത്തുക. ജോലിസ്ഥലത്ത് നല്ല ബന്ധം  നിലനിർത്തുകയും എന്നാൽ കുടുംബത്തിൽ ജീവിതപങ്കാളി/ മക്കൾ/ മാതാപിതാക്കൾ/ ബന്ധുക്കൾ/ അയൽക്കാർ എന്നിവരുമായി ശിഥിലമായ ബന്ധം പുലർത്തുകയും ചെയ്യുന്നവർ വ്യക്തിപരമായി വികാസം പ്രാപിച്ചവരല്ല. ചിലരുടെ ബന്ധം അവർക്ക് ഏറ്റവും അടുപ്പമുള്ളവരുമായി മാത്രമാണ്. ബന്ധങ്ങളിലും സ്നേഹത്തിലും ഏറ്റക്കുറച്ചിലുകൾ കണ്ടേക്കാമെങ്കിലും ആരോഗ്യപരമായ ബന്ധം പുലർത്തുക. അത് നമ്മുടെ തന്നെ വ്യക്തിപരമായ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യും.

സ്ട്രസ് കുറയ്ക്കുക

ജീവിതത്തിന്റെ സൗന്ദര്യം മൊത്തം അപഹരിക്കുന്നതാണ് സ്ട്രസ്. ജീവിതത്തിന്റെ ഗുണമേന്മയെ തന്നെ അത് ഇല്ലാതാക്കുന്നു. ഏതെങ്കിലുമൊക്കെ കാര്യങ്ങളിൽ എപ്പോഴെങ്കിലുമൊക്കെ ഉത്കണ്ഠ അനുഭവിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ എപ്പോഴും ഏതിനും ഉത്കണ്ഠാകുലരാകുന്നവർ വ്യക്തിപരമായ വളർച്ചയിലേക്ക് കടക്കുന്നില്ല.

 ആരോഗ്യം മെച്ചപ്പെടുത്തുക

കൂടുതൽ സ്ട്രസ് കൂടുതൽ രോഗങ്ങൾക്ക് കാരണമാകുന്നു. സ്ട്രസും ആരോഗ്യവും തമ്മിൽ നിഷേധിക്കാനാവാത്ത വിധത്തിലുള്ള ബന്ധമുണ്ട്. അതുകൊണ്ട് ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ അന്വേഷിക്കുക. ഏതു പ്രായത്തിലും പ്രായത്തിന്റേതായ ആരോഗ്യം കൈവരിക്കുക.

ഉല്പാദനക്ഷമത വർദ്ധിപ്പിക്കുക

ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ നാളേയ്ക്ക് നീട്ടിവയ്ക്കുന്നതാണ് ഉല്പാദനക്ഷമത,  ക്രിയേറ്റിവിറ്റി എന്നിവയുടെ പ്രധാന ശത്രു. വ്യക്തിത്വവികാസത്തിൽ പ്രധാനമായും ഉണ്ടാവേണ്ടത് അന്നന്നു ചെയ്യേണ്ട കാര്യങ്ങളും തന്റെ ഉത്തരവാദിത്തങ്ങളും കൃത്യതയോടെ നിർവഹിക്കുക എന്നതാണ്. അലസതയോടെ ജീവിക്കുകയും സ്വന്തം ഉത്തരവാദിത്തങ്ങൾ അവഗണിക്കുകയും ചെയ്യുന്ന ഒരാൾക്ക് വ്യക്തിത്വവികാസമുണ്ടാവുകയില്ല.

ആത്മനിയന്ത്രണം ഉണ്ടായിരിക്കുക

വികാരങ്ങളെ നിയന്ത്രിക്കുക, ചിന്തകളെയും പെരുമാറ്റങ്ങളെയും വരുതിയിലാക്കുക.. ഇവയെല്ലാം വ്യക്തിത്വവികാസത്തിന് അത്യന്താപേക്ഷിതമാണ്. വികാരങ്ങളുടെ മേൽ യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ലാത്തവരെ കണ്ടിട്ടില്ലേ. ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ പൊട്ടിത്തെറിക്കുന്നവരുടെ മാനസിക
നില അപകടത്തിലാണ്. വ്യക്തിത്വവികാസത്തിനായി ഇക്കൂട്ടർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

More like this
Related

ഒറ്റയ്ക്കും മുന്നോട്ടു പോകാം…

തനിച്ചു നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? തനിച്ചായി പോയിട്ടുണ്ടോ എപ്പോഴെങ്കിലും?  ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക്...

പച്ചമരത്തണലുകൾ

ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ....

സദാക്കോ സസാക്കിയും  ഒരിഗമിക് കൊക്കുകളും

1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ...

അതിജീവനത്തിന്റെ സന്തോഷങ്ങൾ

49 ട്രെയിനുകൾ കയറിയിറങ്ങി, ഏഴു മണിക്കൂറുകളോളം റെയിൽവേ ട്രാക്കിൽ കിടന്ന ഒരു...
error: Content is protected !!