വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ച
സാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും ദാഹവും അകറ്റാൻ ഏറെ പ്രയോജനപ്പെടും. പക്ഷേ വെറും ദാഹശമനി മാത്രമല്ല നാരങ്ങ. സൗന്ദര്യവും ആരോഗ്യവും നല്കുന്നതിന് നാരങ്ങയ്ക്ക് കഴിവുണ്ട്. പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുമ്പ് ചെറുചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് പല രോഗങ്ങളും ശമിപ്പിക്കും. ശരീരത്തിന് ആവശ്യമുള്ള എല്ലാ വിധ പോഷകങ്ങളും ഇതുവഴി ലഭിക്കുകയും ചെയ്യും.
മൂത്രത്തിൽ കല്ലുംപിത്താശയത്തിലെ കല്ലും പതിയെ ഇല്ലാതാവാനും ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് സഹായിക്കും. പ്രമേഹരോഗികൾക്കും നാരങ്ങ ഗുണപ്രദമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ നാരങ്ങയ്ക്കുള്ള പ്രത്യേക കഴിവുകൊണ്ടാണ് ഇത്. പലവിധത്തിൽ ശരീരത്തിൽ കയറിക്കൂടിയ വിഷാംശം പുറന്തള്ളാനും നാരങ്ങാനീര് ഉപകരിക്കും.
വയറുവേദന ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ രാവിലെ ചൂടുവെള്ളത്തിൽ നാരങ്ങ ചേർത്ത് കുടിച്ചാൽ മതിയാവും.
ആന്റി ഓക്സിഡന്റുകൾ നാരങ്ങയിൽ അടങ്ങിയിരിക്കുന്നതിനാൽ ത്വക്കിന് അത് തിളക്കം വർദ്ധിപ്പിക്കും. മുഖത്തെ ചുളിവുകളും പാടുകളും മായ്ക്കുകയും ചെയ്യും. പനി, ചുമ, ജലദോഷം എന്നിവയ്ക്ക് പരിഹാരമായും നാരങ്ങ ഉപയോഗിക്കാം. ദേഹത്തുണ്ടാകുന്ന നീർക്കെട്ട്, വേദന തുടങ്ങിയവയും നാരങ്ങ കുറയ്ക്കും.
ചുരുക്കത്തിൽ നാരങ്ങ നിത്യജീവിതത്തിന്റെ ഭാഗമാക്കുക. ആരോഗ്യവും സൗന്ദര്യവും ഉറപ്പുവരുത്തുക.