ഒരു പുരുഷൻ നിങ്ങളോട് ഭാവിയെക്കുറിച്ച് സംസാരിക്കാറുണ്ടോ? പ്രത്യേകിച്ച് അയാൾ അവിവാഹിതനും നിങ്ങൾ വിവാഹം കഴിക്കാത്ത ഒരാളുമാണെങ്കിൽ. നിങ്ങളോട് ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ? സങ്കല്പങ്ങൾ, പ്രതീക്ഷകൾ, ഭാവിപദ്ധതികൾ എന്നിവയെല്ലാം പങ്കുവച്ചിട്ടുണ്ടോ?
ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ ഇതിൽ നിന്ന് വ്യക്തമാകുന്നത് അയാൾ നിങ്ങളുമായി ഒരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നാണ്. നിങ്ങളുമായി ഒരു ഭാവിജീവിതം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നതിന്റെ ഭാഗമായിട്ടാണ് അയാൾ തന്റെ ഭാവിയെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും സംസാരിക്കുന്നത്. പുരുഷൻ ഒരു സ്ത്രീയെ സ്നേഹിക്കുന്നു എന്നതിന്റെ പ്രകടമായ തെളിവാണ് ഇത്തരം സംഭാഷണം. സ്ത്രീയോടുള്ള പുരുഷന്റെ സ്നേഹത്തിന് മറ്റ് ചില പ്രത്യേകതകൾ കൂടിയുണ്ട്. തന്റെ സുരക്ഷിത ലാവണം തന്റെ പ്രണയത്തിന് വേണ്ടി വിട്ടുപേക്ഷിക്കാൻ അവൻ തയ്യാറാകും. മുമ്പിലുള്ള തടസ്സങ്ങളെയോ വെല്ലുവിളികളെയോ അവൻ ഗൗനിക്കാറില്ല.
പ്രണയത്തിലായിക്കഴിയുമ്പോൾ കൂടുതൽ പുരുഷന്മാരും ഉപയോഗിക്കുന്ന സംജ്ഞയാണ് നമ്മൾ. ഇനി തങ്ങൾ രണ്ടല്ലെന്ന ഒരു തോന്നൽ ഏതൊരു പുരുഷനും സ്നേഹത്തിലാകുമ്പോൾ ഉണ്ടാകാറുണ്ട്. തങ്ങൾ ഏകകമാണെന്ന വിശ്വാസമാണ് അവനുള്ളത്. കൂടുതലായ ചില സ്വാതന്ത്ര്യങ്ങൾ പോലും അതിന്റെ ഭാഗമാണ്. എന്നാൽ ആ സ്വാതന്ത്ര്യം എന്തുമാത്രം അനുവദിച്ചുകൊടുക്കണം എന്നത് പെൺകുട്ടിയുടെ തീരുമാനവും സ്വാതന്ത്ര്യവുമാണെന്നും മറന്നുപോകരുത്.
തന്റെ സുഹൃത്തുക്കളെയും കുടുംബത്തെയും പ്രിയപ്പെട്ടവരെയും കുറിച്ച് സംസാരിക്കാനായിരിക്കും പുരുഷൻ ഈ സമയം കൂടുതൽ താല്പര്യപ്പെടുന്നത്. തന്റെ പ്രിയപ്പെട്ടവരെക്കുറിച്ചെല്ലാം വ്യക്തമായ ചിത്രം പ്രണയിനിക്ക് നല്കാൻ അവൻ ഉത്സാഹം കാണിക്കും. പ്രണയിനിയുടെ സന്തോഷമാണ് അവൻ മുഖ്യമായി കാണുന്നത്. ഏതു ത്യാഗം സഹിച്ചും പ്രണയിനിയെ സന്തോഷിപ്പിക്കാൻ അവൻ ശ്രമിക്കുന്നു.
പുരുഷൻ സ്നേഹിക്കുന്നുണ്ടോ, എങ്ങനെയറിയാം?
Date: