കറുപ്പ് ഇരുട്ടല്ല, വെളുപ്പ് വെളിച്ചവുമല്ല

Date:

spot_img


ഭൂമിയിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുകയെന്നതാണ് മനുഷ്യന്റെ ഏറ്റവും അടുത്ത അതിജീവന മാർഗ്ഗം എന്നു ചിന്തിക്കുന്നവരുടെ എണ്ണം ഏറി വരുന്ന ഒരു കാലത്തിരുന്നാണ് ‘കറുപ്പ് ഇരുട്ടല്ല വെളുപ്പ് വെളിച്ചവുമല്ല’ എന്ന കൽപ്പറ്റ നാരായണന്റെ ഏറ്റവും പുതിയ  ലേഖനങ്ങളുടെ സമാഹാരം വായിക്കാൻ എടുത്തത്. ആൻഡ്രൂ ഫ്രാക്‌നോയുടെ ഇൻ ദി ക്ലാസ്സ്‌റൂം എന്ന കൃതിയിലെ  ‘ഹൗ ഫാസ്റ്റ് ആർ യു മൂവിങ് വെൻ സിറ്റിംഗ് സ്റ്റിൽ’ എന്ന വാക്യം ഓർമയിലേക്ക് വരുന്നു. ലോകവും അതിലെ മനുഷ്യരും അവരുടെ ചിന്തകളും എത്ര വേഗത്തിലാണ് മുൻപോട്ടു പോകുന്നത്. ശാസ്ത്രീയമായി നോക്കിയാൽ ഏകദേശം ഇരുപതു സെക്കന്റ് കൊണ്ട് നിശ്ചലമായി ഇരിക്കുമ്പോഴും ആയിരക്കണക്കിനു കിലോമീറ്ററുകൾ നമ്മൾ സഞ്ചരിച്ചുകാണണം. അതിനെക്കാൾ വേഗതയാണ് ഇന്നു നമ്മുടെ ചിന്തകൾക്ക്. ഹെരാക്ലീറ്റസ് ഒക്കെ പറയുമ്പോലെ ‘ഥീൗ രമി’ േ േെലു ംേശരല ശിീേ വേല മൊല ൃശ്‌ലൃ’. വായന ഒരു മനുഷ്യനിൽ തെളിയിച്ച വെളിച്ചത്തിന്റെ പ്രകാശത്തോട് ചേർന്നു നിൽക്കുമ്പോൾ ഇത്തരം ഒരു മാറ്റത്തിന്റെ ഭാഗമായി തീരുന്നുണ്ട് നാം. 

‘മൂല്യങ്ങളുടെ കുഴമറിച്ചിൽ’ എന്ന ഗ്രന്ഥത്തിൽ നിത്യ ഇങ്ങനെ പറഞ്ഞു വെക്കുന്നുണ്ട്: ”ഒരു സ്ത്രീ പ്രസവിക്കുമ്പോൾ ഈ ലോകത്തിലേക്കു വരുന്നത് ഒരു കുഞ്ഞു മാത്രമല്ല. മാനവ ചരിത്രത്തിന്റെ മഹാസിന്ധുവിൽ സാദ്ധ്യതയുടെ ഒരു കണം വന്നു വീഴുകയാണ്.” ഒരു നല്ല എഴുത്തുകാരനെ സംബന്ധിച്ചും ഈ വാക്യം ശരിയാണ് എന്നാണ് കരുതുന്നത്. എഴുതുമ്പോൾ എഴുത്തുകാരനും ഇതെ ഈറ്റുനോവ് അനുഭവിക്കുകയാണല്ലോ. 

മനുഷ്യനെയും മനുഷ്യനെയും തമ്മിൽ അകറ്റി അവർ തമ്മിൽ കലരാതെ മതിലു കെട്ടി തിരിക്കുന്ന വിഭജനപ്രക്രിയകളെ എഴുത്തുകാരൻ ശക്തമായ ഭാഷയിൽ തന്നെ ഇവിടെ വിമർശിക്കുന്നുണ്ട്. കണ്ണുണ്ടായിട്ടും  കാണാൻ കഴിയാത്ത  അന്ധരും കാതുണ്ടായിട്ടും കേൾക്കാനാകാത്ത ബധിരരും ബുദ്ധിയുണ്ടായിട്ടും ചിന്തിക്കുവാൻ കഴിയാത്ത വിഡ്ഢികളും ഏറിവരുന്ന കാലത്തിന്റെ നടുവിനിട്ട് തന്നെയാണ് എഴുത്തുകാരന്റെ തൂലികയുടെ പ്രഹരം.’ഒരാളും ഉടനീളം അയാളല്ല’ എന്ന പരമാർത്ഥതയിലേക്ക് കൽപ്പറ്റ നാരായണൻ മാഷ് വിരൽ ചുണ്ടുന്നു. 

ഇരുട്ടിന്റെമേൽ പ്രകാശം ആധിപത്യം നേടിയതിന്റെ കഥ പറഞ്ഞാണല്ലോ വേദപുസ്തകം തന്നെ തുടങ്ങുന്നത്. അതു കൊണ്ട് തന്നെ തിരുത്തലുകളുടെ ആരംഭം ആ ഇരുട്ടിൽ നിന്ന് തന്നെ തുടങ്ങണം എന്ന തെളിച്ചമുള്ള വാശിയുണ്ട് എന്ന് തോന്നുന്നു എഴുത്തുകാരന്.  ഒന്നാമത്തെ ലേഖനം അതുകൊണ്ട് തന്നെ ഇരുട്ടിനായി മാറ്റപ്പെട്ടിരിക്കുന്നു. 

ഇരുട്ടിനോളം ഭൂമിയിൽ വിപ്ലവം സൃഷ്ടിച്ച ആരുമില്ലായെന്ന് എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്. ഇരുട്ട് എല്ലാ വസ്തുക്കളെയും ഒന്നാക്കുന്നു; തെളിച്ച (വെളിച്ചം)മോ എല്ലാ വസ്തുക്കളെയും വ്യത്യസ്തമാക്കുന്നു. വെളുപ്പിനെ കറുപ്പിലും കറുപ്പിനെ വെളുപ്പിലുമാണെഴുതേണ്ടത്, രണ്ടിനും തുല്യമായ അഴകാണ് എന്ന് സീബ്രയുടെ ദൈവത്തിനുപോലുമറിയാം. എന്നിട്ടും ഇപ്പോഴും ഇരുട്ട് (കറുപ്പ്) നമുക്ക് ശത്രുപക്ഷത്താണ്. ഇരുട്ടിനെക്കുറിച്ചോർക്കുമ്പോൾ വൈലോപ്പിള്ളിയെയും അദ്ദേഹത്തിന്റെ ‘കൂരിരുട്ടിന്റെ കിടാത്തി’ യെയും മറക്കാനാകുന്നില്ല കൽപ്പറ്റ നാരായണൻ മാഷിന്. ‘ഒരു തുണ്ട് ഇരുട്ടാണ് കാക്ക. പുലർന്നിട്ടും കാക്കയിൽ ബാക്കി നില്ക്കുകയാണ് രാത്രി ‘.

‘ഇരുട്ടിൽ’ നിന്ന് ‘കണ്ണാടി’ യിലേക്ക് കടക്കുമ്പോൾ ആത്മച്ഛായയിൽ ആകൃഷ്ടനായി നാർസിസ്സ് മുങ്ങിത്താണ തടാകം  ഓരോ തവണയും ‘ഞാൻ’ കണ്ണാടിയിൽ നോക്കുമ്പോഴും  നിലവിൽ വരുന്നുണ്ട് എന്ന്   ഗ്രന്ഥകാരൻ ഓർമ്മപ്പെടുത്തുന്നു. സ്ത്രീകൾ എന്നാണോ കണ്ണാടി നോക്കാതിരിക്കാനുള്ള ധൈര്യം ആർജിക്കുന്നത്, അന്നേ അവൾ സ്വതന്ത്രയാവൂ എന്ന് പറഞ്ഞ മാധവിക്കുട്ടി നമുക്ക് മുൻപേ കടന്നു പോയിട്ടുണ്ടല്ലോ. 

‘നിഴൽ പിടിച്ചുനിർത്തിയ 
ഈ രാക്ഷസിയെ
വീട്ടു ചുമരിൽ തറച്ചതെന്തിന്
ഇപ്പോൾ എന്തിനും ഏതിനും 
ഈ മൂധേവിയെ മുഖം കാട്ടണം
പുറത്തിറങ്ങാൻ ആദ്യം
അവളുടെ ദേഹപരിശോധന കഴിയണം
കാണുന്ന കാണുന്ന മുഖങ്ങളെല്ലാം 
അവൾ ചപ്പിയതിനാൽ 
ചോര വറ്റിയ മുഖങ്ങൾ.’

കാരൂരിന്റെ ‘മരപ്പാവകളിൽ’ നമ്മൾ കാണാതെ പോയ കാഴ്ചകൾ, സ്ത്രീയവസ്ഥയിൽനിന്ന് സീതയെ മനുഷ്യാവസ്ഥയുടെതന്നെ പ്രതിരൂപമാക്കിയ കുമാരനാശാൻ, എം.ടി യുടെ ‘ഇരുട്ടിന്റെ ആത്മാവ് ‘ തൊട്ട് അറിഞ്ഞ രാത്രി, പ്രാണൻ പണയംവെച്ചുള്ള  എഴുത്തു മാത്രം വശമുണ്ടായിരുന്ന കോവിലൻ, മാധവിക്കുട്ടി, കാരൂർ… അങ്ങനെ അങ്ങനെ മുഴുവൻ ചിന്തകളിലും സംഭവിക്കുന്ന ഒരു വിപ്ലവമായി മാറുകയാണ് കൽപ്പറ്റ നാരായണൻ മാഷിന്റെ ‘കറുപ്പ് ഇരുട്ടല്ല വെളുപ്പ് വെളിച്ചവുമല്ല’ എന്ന പുസ്തകം. 

ജിബു കൊച്ചുചിറ

More like this
Related

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ...

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും...

യുദ്ധം

പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക്...

അവൾ

ഋതുക്കളെ ഉള്ളിലൊളിപ്പിച്ചവൾപച്ചപ്പിന്റെ കുളിർമയുംമരുഭൂമിയുടെ ഊഷരതയുംഉള്ളിലൊളിപ്പിച്ച സമസ്യകണ്ണുകളിൽ വർഷം ഒളിപ്പിച്ചുചുണ്ടുകളിൽ വസന്തംവിരിയിക്കുന്ന മാസ്മരികതവിത്തിനു...
error: Content is protected !!