കഥകളിയിൽ കഥ മുഴുവനറിയുന്നതും ആട്ടം മുഴുവൻ കാണുന്നതും ആട്ടവിളക്കാണ്. എല്ലാ നല്ല കഥകളിലും അദൃശ്യമായൊരു ആട്ടവിളക്കിന്റെ വെളിച്ചം വീഴുന്നുണ്ട്. അതു ജീവിതത്തിന്റെ പ്രകാശമാണ്. കണ്ടറിയുന്നതും കാണാതറിയുന്നതുമായ ജീവിതാനുഭവങ്ങളിൽ നിന്ന് കഥയെഴുത്തുകാരന് അനുവദിച്ചുകിട്ടുന്ന അസുലഭമായൊരു ആട്ടപ്രകാശം. ഈ പ്രകാശത്തിന്റെ ഒരു നുറുങ്ങ് എഴുത്തിന്റെ ഭാഷാവേലികൾ മറികടന്ന് നമ്മോടൊപ്പം ഇറങ്ങിപ്പോരുന്നെങ്കിൽ വായന ധന്യമായി.
ഈ ദിശയിലുളള മിന്നലാട്ടങ്ങൾ ബാക്കിവയ്ക്കുന്നു എന്നതിലാണ് പി. ഹരികൃഷ്ണന്റെ കഥകളുടെ സാധുത. നിത്യജീവിതത്തിന്റെ സാധാരണ തലങ്ങളിൽ നിന്നാണ് ഹരികൃഷ്ണന്റെ കഥകളുണ്ടായിവരുന്നത്. അവ വളർച്ചയെത്തി ആട്ടപ്രകാശം പരത്തുന്നത് വായനക്കാർ തിരിച്ചറിയാതിരിക്കില്ല (ജോസ് പനച്ചിപ്പുറത്തിന്റെ അവതാരികയിൽ നിന്ന്).
ആദിമുതൽ എന്നേക്കും
(കഥാസമാഹാരം)
പി. ഹരികൃഷ്ണൻ
പ്രസാധകർ ; വിസി ബുക്സ്