പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

Date:

spot_img

‘സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട’ എന്നല്ലേ ചൊല്ല്. ആരോഗ്യമുൾപ്പടെ പല കാര്യങ്ങളിലും ഇത് പ്രസക്തമാണ്. എന്നാൽ ഭൂരിപക്ഷ പുരുഷന്മാരും ആരോഗ്യമുൾപ്പടെയുള്ള പ്രധാനപ്പെട്ട വിഷയങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കുക എന്നതുപോലെ ബോധപൂർവ്വമോ അബോധപൂർവ്വമോ ആയ ഈ അശ്രദ്ധ പിന്നീട് ഗുരുതരമായ പ്രശ്നങ്ങൾക്കും വഴിതെളിക്കും. കാൻസർ ഇക്കാര്യത്തിൽ മുമ്പന്തിയിലാണ്. തുടക്കത്തിലേ തിരിച്ചറിഞ്ഞ് ചികിത്സ നേടാൻ കഴിഞ്ഞാൽ  ഭൂരിപക്ഷം കാൻസറുകളും സുഖപ്പെടുന്നതേയുള്ളൂ. പുരുഷന്മാരിലെ ചില കാൻസർ ലക്ഷണങ്ങൾക്ക് വേണ്ടത്ര ഗൗരവം കൊടുക്കുക. ആരോഗ്യവും ആയുസും രക്ഷിക്കാൻ അതേറെ ഗുണം ചെയ്യും. പുരുഷന്മാരിൽ സാധാരണയായി കണ്ടുവരുന്ന ചില കാൻസറുകളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെക്കുറിച്ചും പറയാം.


തുടർച്ചയായ വേദനശരീരത്തിൽ വേദന അനുഭവപ്പെടുന്നത് എല്ലാവിധത്തിലുള്ള മെഡിക്കൽ ഡിസോർഡറുകൾക്കും ബാധകമാണ്. പക്ഷേ സ്ഥിരമായി നില്ക്കുന്ന ശരീരവേദനയോ ശരീരമാകെ അസ്വസ്ഥതയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്. ആ വേദനയുടെ കാരണം  കണ്ടെത്തി ചികിത്സിക്കേണ്ടതുണ്ട്. ഒരു കാര്യം മനസ്സിലാക്കുക. എല്ലാ വേദനയും കാൻസർ ആകണമെന്നില്ല.

വൃഷണത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ

വൃഷണങ്ങൾക്കുണ്ടാകുന്ന വലിപ്പവ്യത്യാസങ്ങൾ, ഭാരം, നീർക്കെട്ട് എന്നിവ ടെസ്റ്റിക്കുലർ കാൻസറിന്റെ ലക്ഷണങ്ങളാകാം. ഇത് കൂടുതലായും 20 നും 40 നും ഇടയിൽ പ്രായമുള്ളവരെയാണ് ബാധിക്കുന്നത്. അമേരിക്കൻ കാൻസർ സൊസൈറ്റി ടെസ്റ്റികുലർ എക്സാം റഗുലർ ചെക്കപ്പിന്റെ ഭാഗമായി നിർദ്ദേശിക്കാറുണ്ട്.

തൊണ്ടവീക്കം

ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് , വേദന  എന്നിവ ചിലപ്പോൾ അണുബാധമൂലമാകാം. മറ്റ് ചിലപ്പോൾ കാൻസർ മൂലവും. എന്തായാലും ഒരു മാസം കൊണ്ട്നിലവിലുളളതിനെക്കാൾ വലുപ്പമുണ്ടാവുകയാണെങ്കിൽ, ഗ്രന്ഥിവീക്കം ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കാണേണ്ടതുണ്ട്.

ഒരാഴ്ചയിലേറെ നീണ്ടു നില്ക്കുന്ന കഠിനമായ പനി വിവിധതരം പനികൾ രൂപപ്പെടുന്ന ഇക്കാലത്ത് പനികളെല്ലാം സൂക്ഷിക്കേണ്ടവയാണ്. എന്നാൽ ലൂക്കീമിയ പോലെയുള്ള കാൻസറുകൾക്ക് ഒരാഴ്ചയിലധികം നീണ്ടുനില്ക്കുന്ന കഠിനമായ പനി ലക്ഷണമാകാറുണ്ട്. 103 ൽ കൂടുതലായ പനികളാണ് ഇക്കൂട്ടത്തിൽ പെടുന്നത്. അതുകൊണ്ട് പനിയുടെ യഥാർത്ഥകാരണം കണ്ടെത്തി ചികിത്സ അത്യാവശ്യമാണ്.

ഭാരക്കുറയൽ

പ്രത്യേകമായി ശ്രമിക്കാതെ ഭാരം പെട്ടെന്ന് കുറയുന്നുണ്ടെങ്കിൽ അതിനെയും ഗൗരവത്തിലെടുക്കണം. കാൻസർ സെല്ലുകൾ ശരീരത്തിൽ രൂപപ്പെടുമ്പോൾ ശരീരം ശോഷിക്കാറുണ്ട്. ചുരുങ്ങിയകാലം കൊണ്ട് മുമ്പുണ്ടായിരുന്നതിനെക്കാൾ പത്തുശതമാനം ഭാരക്കുറവു സംഭവിച്ചിട്ടുണ്ടെങ്കിൽ (ഡയറ്റ്, എക്സർസൈസ് ഇവ കൂടാതെ) ഡോക്ടറെ കാണേണ്ടതാണ്.

വയറുവേദനയും വിഷാദവും

പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണങ്ങളിൽ പെടുന്നവയാണ് വയറുവേദനയും വിഷാദവും. ഇതെങ്ങനെ ബനധപ്പെട്ടിരിക്കുന്നു എന്നതിന് കൃത്യമായ ഉത്തരമില്ലെങ്കിലും പാൻക്രിയാറ്റിക് കാൻസർ രോഗികളിൽ ഈ ല്ക്ഷണങ്ങൾ പൊതുവെ കാണാറുണ്ട്, അതുപോലെ ത്വക്കിന് മഞ്ഞനിറം- മഞ്ഞപ്പിത്തം പോലെ-  മലത്തിന് നിറവ്യത്യാസം എന്നിവയും സംശയിക്കേണ്ട ലക്ഷണങ്ങളാണ്.

വിട്ടുമാറാത്ത ചുമ

 അലർജി, ഫ്ളൂ. ടിബി എന്നിവയ്ക്കെല്ലാം വിട്ടുമാറാത്ത ചുമയുണ്ട്. അതോടൊപ്പം മൂന്നുംനാലും ആഴ്ച നീണ്ടുനില്ക്കുന്ന ചുമ കാൻസറിന്റെയും ലക്ഷണമാകാം. പ്രത്യേകിച്ചും പുകവലി ശീലമുണ്ടെങ്കിൽ കൂടുതൽ ഗൗരവം നല്കേണ്ടതുണ്ട്.

രക്തസ്രാവം

മലം, മൂത്രം, ഉമിനീർ എന്നിവയിൽ കാണപ്പെടുന്ന രക്തം പലതരത്തിലുളള കാൻസറിന്റെ മുന്നോടിയാണ്. മൂത്രമൊഴിക്കുമ്പോൾ രക്തം വരുന്നത് കിഡ്നി കാൻസറാകാം. ഉമിനീരിൽ രക്തം കാണപ്പെടുന്നത് വായിലെ കാൻസറാകാം. മലത്തിൽ രക്തം വരുന്നത് കോളൻ കാൻസറുമാകാം. ഏതെങ്കിലും രീതിയിൽ അസ്വഭാവികമായി രക്തം വരുന്നത് സൂക്ഷിക്കുക.

മൂത്രവിസർജ്ജനവുമായി  ബന്ധപ്പെട്ട പ്രശ്നങ്ങൾ

തുടർച്ചയായി മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിച്ചിട്ടും വീണ്ടും ഒഴിക്കാനുണ്ടെന്ന് തോന്നുക, ശക്തി കുറഞ്ഞ മൂത്രവിസർജ്ജനം ഇവയെല്ലാം പ്രായമാകുമ്പോൾ പുരുഷന്മാരിൽ കാണപ്പെടുന്ന ചില യൂറിനറി പ്രശ്നങ്ങളാണ്. എന്നാൽ ഇവയെല്ലാം പ്രോസ്റ്റേറ്റ് കാൻസറിന്റെയും ലക്ഷണങ്ങളാവാം.
വിവരങ്ങൾക്ക് കടപ്പാട്: ഇന്റർനെറ്റ്

More like this
Related

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും...

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം,...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന...

എങ്ങനെയുളള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം?

ഒരു പുരുഷനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ്? ധൈര്യശാലി? കരുത്തൻ? ബുദ്ധിമാൻ? സമ്പന്നൻ?...
error: Content is protected !!