മഞ്ഞുമാസത്തിലെ സൗന്ദര്യസംരക്ഷണം

Date:

spot_img

ചർമ്മവരൾച്ച, ചുണ്ടുവരഞ്ഞുപൊട്ടുക, പാദം വിണ്ടുകീറുക, താരൻ… എന്തൊക്കെ സൗന്ദര്യപ്രശ്നങ്ങളാണ് മഞ്ഞുകാലത്ത് ഉണ്ടാകുന്നത്!  അന്തരീക്ഷത്തിൽ ഈർപ്പം കുറവായതുകൊണ്ടാണ് ത്വക്ക് രോഗങ്ങൾ മഞ്ഞുകാലത്ത് കൂടുന്നത്. എന്നാൽ ഇവയെ സൗമ്യമായി നേരിടാവുന്നതേയുള്ളൂ. മഞ്ഞുകാലത്ത് ചുണ്ടു പൊട്ടുകയും വരളുകയും ചെയ്യുന്നത തടയാൻ ഗുണമേന്മയുള്ള ലിപ് ബാമുകൾ ഉപയോഗിക്കണം. ആഴ്ചയിലൊരിക്കലെങ്കിലും വെളിച്ചെണ്ണ പുരട്ടി കുളിക്കാൻ ശ്രദ്ധിക്കണം.

തലയിലും ശരീരത്തിലും വെളിച്ചെണ്ണ പുരട്ടണം. ധാരാളം വെള്ളം ഉപയോഗിച്ചുവേണം കുളിക്കാൻ. സാധാരണ കുളി കഴിയുമ്പോൾ വെളളം പൂർണ്ണമായും തുടച്ചുകളയാറുണ്ടല്ലോ. പക്ഷേ മഞ്ഞുകാലത്ത് അത് വേണ്ട കുറച്ചുവെള്ളം ദേഹത്ത് നിർത്തുന്നത് നല്ലതാണ്. കോൾഡ് ക്രീമോ മോയ്സ്ചറൈസറോ പുരട്ടുന്നതും നല്ലതാണ്. സോപ്പുപയോഗത്തിലും ശ്രദ്ധ വേണം. പരമാവധി സോപ്പുപയോഗം കുറയ്ക്കുക. അത് കഴിയില്ലെങ്കിൽ ആൽക്കലൈൻ അടങ്ങിയ സോപ്പുകൾ മഞ്ഞുകാലത്ത് ഉപയോഗിക്കുക. ബദാം ഓയിൽ, ഒലിവ് ഓയിൽ, അലോവേര  അടങ്ങിയ ക്രീമുകളും മഞ്ഞുകാലത്ത് ഉപയോഗിക്കേണ്ടതാണ്.

More like this
Related

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!